Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Thursday, March 06, 2008

എന്റേത്

ഞാന്‍ മരിക്കാന്‍ തീര്‍ച്ചയാക്കി.
എന്റെ ജീവിതം മതിയാക്കാമെന്ന് വെച്ചു.
എന്റെ ശത്രുക്കള്‍ ചിരിക്കുമായിരിക്കും.
ചിരിക്കട്ടെ.
എന്നോട് സ്നേഹമുള്ളവര്‍ കരയുമായിരിക്കും.
കരയട്ടെ.
എന്റെ വീട്ടില്‍നിന്ന് കയറെടുത്തു.
പിന്നീട് ഉപയോഗശൂന്യമാവും.
ആവട്ടെ.
എന്റെ കഴുത്തില്‍ കയറിട്ടു.
കഴുത്ത് വേദനിക്കും.
വേദനിക്കട്ടെ.
എന്റെ വീട്ടിലെ മേശയില്‍ കയറി.
മേശ ചെരിഞ്ഞുവീണ് അതിന്റെ കാലൊടിയുമായിരിക്കും.
ആയ്ക്കോട്ടെ.
എന്റെ വീട്ടിലെ ഫാനില്‍ കുരുക്കിട്ടു.
ഫാന്‍ പൊട്ടിവീണ് നശിക്കും.
നശിക്കട്ടെ.
എന്റെ കൈകൊണ്ട് കുരുക്ക്.
ഇല്ല മുറുക്കിയില്ല.
എന്റെ ജീവിതം പോകും.
എന്റെ ആത്മാവ് അലഞ്ഞുനടക്കും.
എന്നെക്കൊണ്ട് എന്റെ പാവം മേശയും, കയറും ഫാനും
പഴികേള്‍ക്കും. നശിക്കും.
ഛെ! ഛെ! ഛെ!
വേറെ ആരുടേതെങ്കിലുമാണെങ്കില്‍
പോട്ടേന്ന് വയ്ക്കാമായിരുന്നു.
അല്ല പിന്നെ!
ഇതിപ്പോ എല്ലാം എന്റെ സ്വന്തം!
സ്വന്തമായിട്ടുള്ളതിനെയൊന്നും
പോട്ടേന്ന് വയ്ക്കരുത്,
ജീവിതമായാല്‍പ്പോലും.
സ്വന്തമായിട്ടുള്ളതിനെ
സ്വന്തമായി വകവെച്ചില്ലെങ്കില്‍
അന്യര്‍ വകവെയ്ക്കുമോ!

Labels:

21 Comments:

Blogger നജൂസ്‌ said...

എന്നാലിനി തീരെ സമയം കളയണ്ട... :)

Thu Mar 06, 04:34:00 pm IST  
Blogger Unknown said...

ആ 'മുരിങ്ങക്കായ എരിശ്ശേരി' ഒറ്റവള്ളിക്കു് പോണ ടൈപ്പല്ലാന്നു് അപ്പഴേ എനിക്കു് തോന്നിയിരുന്നു. :)

Thu Mar 06, 04:40:00 pm IST  
Blogger Sharu (Ansha Muneer) said...

“സ്വന്തമായിട്ടുള്ളതിനെ
സ്വന്തമായി വകവെച്ചില്ലെങ്കില്‍
അന്യര്‍ വകവെയ്ക്കുമോ!“ തീരെ വക വെയ്ക്കില്ല

Thu Mar 06, 04:51:00 pm IST  
Blogger ശ്രീ said...

സൂവേച്ചീ...

അവസാനത്തെ ആ ആത്മഗതം നന്നായി. പക്ഷേ അങ്ങനെ തോന്നുന്നത് സമയത്തു തന്നെ തോന്നിയില്ലെങ്കില്‍...
:)

Thu Mar 06, 05:02:00 pm IST  
Blogger ബാജി ഓടംവേലി said...

മേശയും, കയറും, ഫാനും, ജീവിതവും ഒന്നും ആരുടേയും സ്വന്തമൊന്നുമല്ല......
അതൊക്കെ വെറും തോന്നലുകള്‍ മാത്രം....
ജീവിക്കുന്നു എന്ന തോന്നലുണ്ടെങ്കില്‍
അതുതന്നെ വലികകാര്യം....
കവിത കൊള്ളാം....
ആശംസകള്‍......

Thu Mar 06, 05:03:00 pm IST  
Blogger പ്രിയ said...

"സ്വന്തമായിട്ടുള്ളതിനെ
സ്വന്തമായി വകവെച്ചില്ലെങ്കില്‍
അന്യര്‍ വകവെയ്ക്കുമോ!"

ഇഷ്ടായി

Thu Mar 06, 05:37:00 pm IST  
Blogger ഫസല്‍ ബിനാലി.. said...

മനുഷ്യനെ മോഹിപ്പിച്ച് കളഞ്ഞൊട്ടൊരു ആത്മഗതം

Thu Mar 06, 06:14:00 pm IST  
Blogger ദൈവം said...

sse, veruthe kothippichu :(

Thu Mar 06, 07:04:00 pm IST  
Blogger Jith Raj said...

വളരെ നല്ല ശൈലി എനിക്കു ക്ഷ പിടിച്ചു

Thu Mar 06, 09:33:00 pm IST  
Blogger ബിന്ദു said...

:) :D :P

Thu Mar 06, 09:35:00 pm IST  
Blogger Sathees Makkoth | Asha Revamma said...

എന്തു പറ്റി എന്ന് ആദ്യം തോന്നി. പിന്നെയല്ലേ ഉള്ളിലിരിപ്പ് പിടികിട്ടിയത്!
നന്നായിട്ടുണ്ട്.

Thu Mar 06, 10:36:00 pm IST  
Blogger Unknown said...

ithokke kumurukkum munpe thonniyathu nanaayi Su
illarunnenkilo?:)

Thu Mar 06, 11:54:00 pm IST  
Blogger G.MANU said...

അങ്ങനൊന്നും കേറി മരിച്ചേക്കല്ലേ മാഷേ..
കുറെ കറികളുടെ റെസീപ്പികള്‍ കൂടി തന്നിട്ട്....

Fri Mar 07, 10:49:00 am IST  
Blogger അങ്കിള്‍ said...

അഗ്രിഗേറ്ററില്‍ ആദ്യത്തെ രണ്ട്‌ വരിയാണ് കണ്ടത്‌. എന്നാല്‍ അവസാനമായി ഒന്ന്‌ കണ്ട്‌ കളയാമെന്നുദ്ദേശിച്ച്‌ കയറിയതാണ്.

വന്നു കയറിയപ്പോഴല്ലെ മനസ്സിലായത്, ഞാനിതെന്നും കേള്‍ക്കുന്നതു പോലെയാണെന്ന്‌.
“എനിക്ക്‌ മരിച്ചാല്‍ മതി” ഇതു കേട്ട്, കേട്ട് മതിയായി. ഇന്‍സുലിന്‍ കുത്തിവച്ചാല്‍ അരമണിക്കീറിനകം ആഹാരം കഴിക്കണമെന്ന്‌ നല്ല ഓര്‍മ്മയുണ്ട്‌. പക്ഷേ ബ്ലോഗ്‌ വായന തുടങ്ങിപ്പോയാല്‍ അത്ര പെട്ടെന്നങ്ങനെ ഊരികൊണ്ട്‌ ഡൈനിംഗ് ടേബിളിലോട്ട്‌ ചെല്ലാന്‍ പറ്റോ, ആഗ്രഹമുണ്ടെങ്കിലും. അപ്പോള്‍ അരമണിക്കുറ് കഴിഞ്ഞുപോകും. അപ്പോള്‍ ശ്രീമതിയുടെ അവസാനത്തെ ആയുധമാണ് മേലുധരിച്ച വാചകം. കൊച്ചുത്രേസ്സ്യയായാലും, സൂ ആയാലും പകുതി വായിച്ചിട്ട്‌ പോകേണ്ടിവരും. വീണ്ടും വീണ്ടും കേള്ക്കാതിരിക്കാന്‍ വേണ്ടി. അല്ലാതെ നടപ്പിലാക്കുല്ലെന്ന്‌ നന്നായിട്ടറിയാം.

അപ്പോ, സൂ ആരുമായിട്ട്‌ വഴക്കായപ്പോഴാ ഈ ചിന്ത ഉദിച്ചത്‌?

വന്നത്‌ വെറുതെയായി. ഞാന്‍ തിരിച്ച്‌ പോകുന്നു. ശ്രീമതിയോട്‌ പറയാം:“നിന്നെ പ്പോലെ പാര്‍ട്ടികള്‍ വേറെയുമുണ്ടെന്ന്‌“

സസ്നേഹം.

Fri Mar 07, 11:24:00 am IST  
Blogger സു | Su said...

നജൂസേ :) അങ്ങനെ പറയരുത്. കുറച്ചുസമയം കൂടെ ഇവിടെയൊക്കെ ഇങ്ങനെയൊക്കെ...

സി. കെ. ബാബു :) അതെ അതെ. അതങ്ങോട്ട് നീണ്ടുപോയി.

ഷാരു :)

ശ്രീ :) അങ്ങനെ തോന്നിയില്ലെങ്കില്‍ കഥയെന്തായേനെ.

ബാജി :) ആത്മീയതയിലേക്കു തിരിഞ്ഞോ?

പ്രിയ :)

ഫസല്‍ :) അപ്പോ ഞാന്‍ ചാവുന്നതുകാണണം അല്ലേ? എത്ര മനോഹരമായ നടക്കാത്ത സ്വപ്നം. ;)

ദൈവമേന്ന് വിളിച്ച നാവുകൊണ്ടെന്നെ ദുഷ്ടാ എന്നു വിളിപ്പിക്കരുത്. ;)

ബിന്ദൂ :)

സതീശ് :)

ജിത് രാജ് :)

ആഗ്നേയ :) ഇല്ലായിരുന്നെങ്കിലോ? ;)

മനൂ :) അല്ലാതെ എന്നോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല. റെസിപ്പിക്കുവേണ്ടി.

അങ്കിള്‍ :) ഞാന്‍ ആരുമായും ഒരു വഴക്കുമില്ല അങ്കിളേ. വഴക്കുണ്ടായാല്‍ത്തന്നെ ഇത്തരം ഒരു വാചകം ഞാന്‍ അപൂര്‍വ്വമായേ പറയൂ. എനിക്ക് മരിക്കാനൊന്നും ആയില്ല. കുറേ പോസ്റ്റുകളും കമന്റുകളുമൊക്കെ വെച്ച് സകലരേം ബോറടിപ്പിക്കുമ്പോ ഒരു ദിവസം ദൈവം പറയും, മതി ഇനിയിങ്ങുപോന്നോന്ന്. പിന്നെ അവിടെയെത്തിയിട്ടായിരിക്കും ബോറടിപ്പിക്കല്‍.

Fri Mar 07, 01:44:00 pm IST  
Blogger നന്ദു said...

"ഇതിപ്പോ എല്ലാം എന്റെ സ്വന്തം!" ഈ ആഗ്രഹമാണ് സൂ എല്ലാരെയും മരണത്തില്‍ നിന്നും പിന്നോട്ട് വലിക്കുന്നത്.
ഒക്കെയും സ്വന്തമല്ലെന്നറിയുന്ന നിമിഷം എല്ലാരും മരണത്തെ സ്നേഹിച്ചുപോകും!
നല്ല വരികള്‍ :)

Sat Mar 08, 12:54:00 am IST  
Blogger ചീര I Cheera said...

സൂ, കൊടുകൈ..

വല്യൊരു ഷേക് ഹാന്‍ഡ് എന്റെ വഹ!

Sat Mar 08, 11:05:00 am IST  
Blogger സു | Su said...

നന്ദൂ :)സ്വന്തമല്ലെന്നറിയുമ്പോള്‍ മരണത്തെ സ്നേഹിക്കുമോ? ഇല്ലല്ലോ. അങ്ങനെ അറിയുന്നവരും നമ്മുടെ ഇടയിലൊക്കെ ജീവിച്ചിരിപ്പുണ്ടാവും.

പി. ആര്‍. :) ഇതാ കൈ.

Sun Mar 09, 09:16:00 am IST  
Blogger സാരംഗി said...

വായിക്കാന്‍ വൈകി..എന്നാലും ഇഷ്ടമായി :)

Sun Mar 09, 10:07:00 am IST  
Blogger അപര്‍ണ്ണ said...

സ്വന്തമായതിനെയൊന്നും വിട്ടു പോവാന്‍ വയ്യല്ലെ. ;)

Mon Mar 10, 04:06:00 pm IST  
Blogger Mr. K# said...

:-)

Wed Apr 02, 10:15:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home