അല്ലേ?
ആ കണ്ണുകള്‍ നിങ്ങളു കാണണം.
കുഞ്ഞുകുഞ്ഞു നക്ഷത്രങ്ങള്‍.
ചുണ്ടുകളോ!
നമ്മുടെ മുഖത്തൊരുമ്മ കിട്ടാന്‍ കൊതിക്കും.
കുഞ്ഞുകവിളു തുടുത്തതു കണ്ടാലോ
ഉമ്മവെച്ചുമ്മവെച്ച് നമ്മുടെ കവിളോട് ചേര്‍ത്ത്,
താലോലിച്ച് ഇരിക്കാന്‍ തോന്നും.
ആ പതുപതുത്ത കൈകൊണ്ട്
നമ്മുടെ മുഖത്തൊന്ന് തൊട്ടുനോക്കാന്‍ തോന്നും.
റോസാപ്പൂ പോലെയുള്ള കുഞ്ഞിക്കാലു കണ്ടാലോ,
തറയിലും തലയിലും വെക്കില്ല.
ആകെയൊരു കുഞ്ഞുസന്തോഷം.
അതിന്റെ പ്രൈസ് ടാഗ് നോക്കിയപ്പോ ഞാന്‍ ഞെട്ടി.
പാവയ്ക്കൊക്കെ ഇപ്പോ എന്താ വില!
Labels: എനിക്ക് തോന്നിയത്
12 Comments:
അതെ അതെ....എന്താ വില !!!!!
ഹ ഹ ഹ
ഓ തന്നെ തന്നെ :D
ആത്മപ്രശംസയല്ലല്ലോ, അല്ലേ? :)
ചേച്ചിയുടെ ബ്ലോഗുകള്‍ കുറച്ചു ഞാന്‍ ഇന്നു വായിച്ചു.ചേച്ചി ഒരു സംഭവം തന്നെയാണല്ലോ...
വീണ്ടുമൊരു നല്ല രചന.
അതെ, ഇപ്പൊ എല്ലാറ്റിനും തീ വിലയാ..
അതെന്റെ അടുത്ത പിറന്നാളിനു തന്നേക്ക് സൂ. (കൊച്ചിനു കൊടുത്തേക്കാം ) :)
തന്നെ തന്നെ.
:)
ഇത് അസ്സലായി! :)
അവസാന വരി വരെ മനസ്സിലായില്ല, മനസ്സിലായപ്പോ ചിരിയോ ചിരി!
സുല്‍ :)
ഷാരു :)
പ്രിയ :)
ദൈവമേ :) അല്ലല്ല.
റിനുമോനേ :) ബ്ലോഗ് വായിക്കുന്നതൊക്കെ കൊള്ളാം. സംഭവം എന്നൊന്നും ഇനി പറയരുത്. കേട്ടോ.
റീവ്:)
കണ്ണൂരാന്‍ :)
അപര്‍ണ്ണ :)
ശ്രീ :)
സാരംഗീ :) കിട്ടിയതു തന്നെ.
ഹ ഹ പറ്റിച്ചു... ഭാഗ്യത്തിന് ഏപ്രില്‍ ഒന്നിനു ഈ പോസ്റ്റ് വായിച്ചില്ല. :-)
കുതിരവട്ടന്‍ :) ഏപ്രില്‍ ഒന്നിനു ഇട്ടാല്‍ മതിയായിരുന്നു ഈ പോസ്റ്റ് അല്ലേ?
Post a Comment
Subscribe to Post Comments [Atom]
<< Home