കഞ്ഞീം ചോറും വെവ്വേറെ
ചക്കപ്രഥമന്‍ വെച്ചമ്മ,
സ്പൂണില്‍ കോരിയെടുത്തമ്മ,
തൊട്ടിട്ടു വായില്‍ വച്ചമ്മ,
ഹയ്യാ! അടിപൊളിയെന്നമ്മ.
കൂട്ടരെയെല്ലാം വിളിച്ചുവരാന്‍
കുഞ്ചുണ്ണിയോടു പറഞ്ഞമ്മ
‘വയ്യെനിയ്ക്കമ്മേ വിളിച്ചീടാന്‍
എന്തിന്നവര്‍ക്കു കൊടുക്കേണം?’
കുഞ്ചുണ്ണി ചൊന്നതു കേട്ടപ്പോള്‍,
അമ്മ പറഞ്ഞു അയ്യയ്യേ!
അയ്യോ കുഞ്ഞേ പറയരുതേ,
അങ്ങനെയൊന്നും കരുതരുതേ,
കളിയും ചിരിയും ഒപ്പൊപ്പം
കഞ്ഞീം ചോറും വെവ്വേറെ!
അങ്ങനെ കരുതി നടന്നീടില്‍,
പായസം പോലും കയ്ച്ചീടും.
എല്ലാവര്‍ക്കും നല്‍കേണം
പങ്കിട്ടുതന്നെ കഴിക്കേണം.
അമ്മപറഞ്ഞുകൊടുത്തപ്പോള്‍
കുഞ്ചുണ്ണിയ്ക്കെല്ലാം മനസ്സിലായി.
കുഞ്ചുണ്ണി പോയി വിളിച്ചുവന്നു,
കൂട്ടരോടൊത്തു കുടിച്ചുതീര്‍ത്തു.
കളിയും ചിരിയും ഒപ്പൊപ്പം, കഞ്ഞീം ചോറും വെവ്വേറെ എന്നത് ഞാന്‍ അച്ഛമ്മയില്‍ നിന്നാണ് ഒരിക്കല്‍ കേട്ടത്. അതിന്റെ അര്‍ത്ഥം ഞാന്‍ മനസ്സിലാക്കിയത് ഒന്നിച്ച് കളിച്ചുചിരിച്ച് നടന്ന്, ഭക്ഷണം ഒപ്പം കഴിക്കാതെ വേറെ വേറെ കഴിക്കാന്‍ പോകും എന്നാണ്.
Labels: കുട്ടിപ്പാട്ട്
12 Comments:
ചോറ് വെക്കാന്‍ വെണ്ടതിന്റെ പകുതിയളവ് അരി വേണ്ടല്ലോ കഞ്ഞിക്ക്. നമ്മള്‍ അരി പങ്കിട്ടതില്‍ പിശകുണ്ടെന്നാണോ ഇനി അച്ഛമ്മ പറഞ്ഞേ?
Kollaam, Nalla asayam
നല്ല ആശയം തന്നെ സൂവേച്ചീ... കൊച്ചു കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കേണ്ടതു തന്നെ.
:)
രേഷ് :)ഒപ്പം കളിച്ചും ചിരിച്ചും ചിലര്‍ കഞ്ഞിയും ചിലര്‍ ചോറും കഴിക്കും. ഒപ്പം കളിച്ചുചിരിച്ചുനടക്കുന്നവര്‍ വിഷമങ്ങള്‍ അറിയുന്നില്ല എന്നൊക്കെ ആയിരിക്കും.
ശരണ്യ :)
ശ്രീ :)
വന്നുനോക്കിയതിനും അഭിപ്രായം പറഞ്ഞതിനും മൂന്നുപേര്‍ക്കും നന്ദി.
அன்புடையீர்
உங்கள் கவிதைகளை தமிழில் ஒலிபெயர்த்துப் படித்தேன். நன்றாக அமைந்திருந்தது. வாழ்த்துகள். நான் தமிழில் எழுதும் எழுத்தாளன்.
இப்படிக்கு
எழுத்தாளர் ஒளிர்ஞர்
genius,
ഞാന്‍ ഒരു മലയാളിയാണ്. എന്റെ ബ്ലോഗും മലയാളത്തിലാണ്. അതുകൊണ്ട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ മലയാളത്തില്‍ പറയുക. മലയാളം അവിടെ ഇല്ലെങ്കില്‍ ഇംഗ്ലീഷ് ആയാലും മതി.
ഇതു കേട്ടിട്ടില്ലല്ലോ ഇതുവരെ..
കൊള്ളാം ട്ടൊ.
“കളിയും ചിരിയും ഒപ്പൊപ്പം
കഞ്ഞീം ചോറും വെവ്വേറെ“
:)
ചൊല്ലാന്‍ നല്ല രസം.
നന്നായിട്ടുണ്ട് സൂ.
പി. ആര്‍ :)
സാരംഗി :)
സൂവേച്ചീ,
നല്ല വിഷയം... നല്ല താളത്തില്‍ പാടാനും കഴിയുന്നുണ്ട്....
ആശംസകള്‍....
സൂ ചേച്ചിയുടെ കവിതകള് തമിഴിലേക്കു മൊഴിമാറ്റം നടത്തി എന്നാണു ഒളിര്നാര് എന്ന ജീനിയസ് പറഞ്ഞത്.
അന്പുടൈയീര്
വണക്കമ്. ഉങ്കള് കവിഠൈ நന്റാക ഇരുந்ഠഠു. ഉങ്കള് ഠളമ് മുഴാഉവഠുമ് അരുമൈ.
അന്‍പുടന്‍
എഴാഉഠ്ഠാളര് ഒളിര്ഞര്
Post a Comment
Subscribe to Post Comments [Atom]
<< Home