എനിക്കു പേടിയാണ്
എനിക്കു പേടിയാണ്.
നിന്റെ ഏകാന്തതയിലേക്ക് കടന്നുവരാൻ.
ഏകാന്തതയെന്റെ കൂടെവരുമോയെന്നോർത്ത്
നീ ഏകാന്തതയെ വെറുക്കും.
എനിക്കു പേടിയാണ്.
നിന്റെ സ്വപ്നങ്ങളിലേക്ക് കടന്നുവരാൻ.
ഞാൻ മാഞ്ഞുപോവുമോയെന്നോർത്ത്
നീ സ്വപ്നങ്ങളെ വെറുക്കും.
എനിക്കു പേടിയാണ്.
നിന്റെ പ്രാർത്ഥനകളിലേക്ക് കടന്നുവരാൻ.
സഫലമായില്ലെങ്കിൽ
നീ പ്രാർത്ഥനയെ വെറുക്കും.
എനിക്കു പേടിയാണ്.
നിന്റെ മൗനത്തിലേക്ക് കടന്നുവരാൻ.
മൗനം എന്നോട് കൂട്ടുകൂടുമോയെന്നോർത്ത്
നീ മൗനത്തെ വെറുക്കും.
എനിക്കു പേടിയാണ്.
നിന്റെ ഹൃദയത്തിലേക്ക് കടന്നുവരാൻ.
എന്നെ പിടിച്ചുനിർത്താൻ കഴിയില്ലെന്നോർത്ത്
നീ ഹൃദയത്തെ വെറുക്കും.
എനിക്കു പേടിയാണ്.
നിന്റെ ജീവിതത്തിലേക്കു കടന്നു വരാൻ.
പങ്കുവയ്ക്കാൻ കഴിയില്ലെങ്കിൽ
നീ ജീവിതത്തെ വെറുക്കും.
എനിക്കു പേടിയില്ലാത്തത്
നീ എനിക്കായ് കാത്തുവച്ചിരിക്കുന്ന സ്നേഹത്തെ മാത്രമാണ്.
ഞാൻ ഒന്നിലേക്കും കടന്നുവരാനാഗ്രഹിക്കാതെ
ദൂരെ നിന്ന് നോക്കിക്കാണുന്നത്
നീ വെറുക്കില്ലെന്നുറപ്പുള്ള ആ സ്നേഹം ഒന്നുമാത്രമാണ്.
Labels: എനിക്കു തോന്നിയത്
10 Comments:
എനിക്കു പേടിയില്ല
ഈ ബ്ളോഗിലൂടെ യാത്റചെയ്യുവാനൂം
പിന്നെ ഇതു വായിക്കുവാനും
കവിത ഇഷ്ടമായി എന്നു പറയുവാനും
:))
ഇത്ര പേടിയാണെങ്കില്‍ പിന്നെ സൂജി ഒന്നിനും പോകണ്ട ട്ടൊ, നല്ല കുട്ടിയായി പഴയ സൂജിയായി
എല്ലാവരെയും സ്നേഹിച്ച് ബ്ലോഗിന്റെ ഐശ്വര്യ എന്നും ഇരുന്നാല്‍ മതി ട്ടൊ.:)
വെറുത്തലും തിരിച്ച് സ്നേഹിക്കാം
കാരണം ഞാന്‍ സ്നേഹിക്കുന്നത് നിന്റെ സ്നേഹത്തെയല്ല
നിന്നെയാണ്
(അപ്പോ സൂ ചെച്ചിക്ക് വേണമെങ്കില്‍ എന്നെ ധൈര്യമായി വെറുക്കാമെന്ന് ;))
എനിക്കു പേടിയില്ലാത്തത്
നീ എനിക്കായ് കാത്തുവച്ചിരിക്കുന്ന സ്നേഹത്തെ മാത്രമാണ്.
ഞാൻ ഒന്നിലേക്കും കടന്നുവരാനാഗ്രഹിക്കാതെ
ദൂരെ നിന്ന് നോക്കിക്കാണുന്നത്
നീ വെറുക്കില്ലെന്നുറപ്പുള്ള ആ സ്നേഹം ഒന്നുമാത്രമാണ്.
ഹോ, സു...
സ്നേഹം
ധൂമകേതൂ :) നന്ദി.
മേരിക്കുട്ടീ :) ഉദാത്തമായ ഒരു പ്രണയകാവ്യം വായിച്ചിട്ട് വെറുതേ ചിരിക്കുന്നോ?
ആത്മ ജീ :) അങ്ങനെ പറഞ്ഞാൽ പറ്റില്ല. പോകാതെ എങ്ങനെ ശരിയാവും? ഹിഹി.
വല്യമ്മായീ :) അതും ശരിതന്നെ. നമ്മൾ സ്നേഹത്തെയല്ല സ്നേഹിക്കേണ്ടത് അല്ലേ?
വിശ്വം ജീ :) ഞാനെഴുതിവെച്ചത് കോപ്പിയടിക്കുന്നോ? ഡോണ്ടു ഡോണ്ടു.
ദൈവം :)
നന്നായി,, സൂവേച്ചീ...
ഇച്ചും പ്യേട്യാ..;)
ശ്രീ :)
പ്രയാസീ :) നീയെന്തിനാടോ വെറുതേ പേടിക്കുന്നത്? ഞാൻ പേടിച്ചാല്‍പ്പോരേ? ഹിഹി.
Post a Comment
Subscribe to Post Comments [Atom]
<< Home