Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Sunday, February 15, 2009

ബ്ലോഗ് പ്രാർത്ഥന

ദൈവമേ കൈതൊഴാം നീയിതു കേൾക്കണം
എന്റെ ബ്ലോഗെല്ലാരും കാണുമാറാകണം.
പോസ്റ്റിൽ കമന്റുകൾ ഇട്ടിട്ടുപോകണം,
തെറ്റുകൾ കണ്ടാൽ തിരുത്തീട്ടുപോകണം.
നിത്യവും പോസ്റ്റിടാൻ വിഷയമുണ്ടാവണം,
അഗ്രഗേറ്ററിൽ ലിങ്ക് പോയീടേണം.
ആശയദാരിദ്ര്യം ഇല്ലാതെയാക്കുവാൻ,
ഭാവനയെന്നുമേ കൂടെ നിന്നീടണം.
ഭവ്യതയോടെ ബ്ലോഗിംഗ് തുടരുവാൻ,
നിത്യവുമെന്നെയനുഗ്രഹിച്ചീടേണം.


(കുറച്ച് സമയം വെറുതേ കിട്ടിയപ്പോൾ പ്രാർത്ഥിച്ചേക്കാംന്ന് കരുതി. എന്നാപ്പിന്നെ ബ്ലോഗ് പ്രാർത്ഥന തന്നെയായിക്കോട്ടേന്ന് വിചാരിച്ചു.)

Labels: ,

23 Comments:

Blogger ശ്രീ said...

ഹ ഹ ഹ. ഇതു കലക്കീട്ടോ സൂവേച്ചീ...

എല്ലാരും ഇനി ഈ ബ്ലോഗു പ്രാര്‍ത്ഥന ചൊല്ലിയ ശേഷം മാത്രം ബൂലോകത്ത് ഓരോ ദിവസവും ആരംഭിയ്ക്കട്ടെ അല്ലേ?

:)

Sun Feb 15, 06:09:00 pm IST  
Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ദൈവം ദാ പ്രസാദിച്ചിരിക്കുന്നു
ഠേ

Sun Feb 15, 06:10:00 pm IST  
Blogger Melethil said...

ഹ ഹ ഹ ഹ ഹ ഹ ...കലക്കി !

Sun Feb 15, 06:29:00 pm IST  
Blogger vahab said...

വിട്ടുപോയ ഒരു വരി....
ബ്ലോഗ്‌ ഞങ്ങള്‍ക്കൊരു ജീവിതമാര്‍ഗ്ഗമാക്കിത്തരേണമേ....

Sun Feb 15, 07:53:00 pm IST  
Blogger www.clipped.in - Indian blog roll, blogs in Hindi English Tamil Telugu Malayalam etc said...

ഭഗവാന്‍ പ്രാര്‍ത്ഥന കേട്ടു. ബ്ളോഗ് ഇപ്പോള്‍ Clipped.in -ല്‍ ഉള്‍പ്പെട്ടു കഴിഞ്ഞു.

Clipped.in - Indian blog roll and feed aggregator with blogs in Hindi English, Malayalam, telugu, tamil. With blogs automagically categorized

Sun Feb 15, 07:56:00 pm IST  
Blogger ചങ്കരന്‍ said...

അതു ശരി, ഇങ്ങനെ ഒരു ഐഡിയ ഉണ്ടായിരുന്നു അല്ലേ??

Sun Feb 15, 08:33:00 pm IST  
Blogger മയൂര said...

തഥാസ്തു!

ഈ വരികള്‍ ഞാനും എടുത്തോട്ടെ.. :)

Sun Feb 15, 08:40:00 pm IST  
Blogger വേണു venu said...

ദൈവം കേള്‍ക്കുമാറാകട്ടെ.:)

Sun Feb 15, 08:54:00 pm IST  
Blogger Umesh::ഉമേഷ് said...

ഇതു കലക്കി!

പ്രാർത്ഥനയ്ക്കു പാരഡിയെഴുതാൻ ഞാൻ പേറ്റെന്റെടുത്തിട്ടുള്ളതറിയില്ലേ? കോപ്പിറൈറ്റ് ലംഘനം പാചകത്തിൽ മാത്രമേ ഉള്ളൂ എന്നു കരുതരുതു്!

അഗ്രിഗേറ്ററിൽ... എന്ന വരിയിൽ ഒരക്ഷരത്തിന്റെ കുറവുണ്ടു്. ശരിയാക്കാൻ ഒരു വഴിയും കാണുന്നില്ല. അഗ്രീടെ ഗേറ്ററിൽ എന്നോ മറ്റോ ആക്കേണ്ടി വരും...

(വിശാലന്റെ കഥ തിരുത്തിയതിനു നാട്ടുകാരൊക്കെ കൂട്ടമായി പൂശിയതിന്റെ ക്ഷീണം മാറിയില്ല. ഇനി സൂവിന്റെ കവിത തിരുത്തിയതിനും...)

Sun Feb 15, 09:38:00 pm IST  
Blogger Santhosh said...

സുവിനു് എന്തും പ്രാര്‍ത്ഥിക്കാമല്ലോ. ഞാനൊക്കെ “ഭാവന എന്നും കൂടെ നില്‍ക്കണം” എന്നൊക്കെ പ്രാര്‍ത്ഥിച്ചാല്‍ പിന്നെ ബ്ലോഗെഴുതേണ്ടിവരില്ല.

Sun Feb 15, 11:29:00 pm IST  
Blogger Bindhu Unny said...

ഇത് ബൂലോഗത്തിന്റെ ഔദ്യോഗിക പ്രാര്‍ത്ഥനയാക്കാന്‍ ഞാന്‍ വോട്ട് ചെയ്യുന്നു. :-)

Mon Feb 16, 09:42:00 am IST  
Anonymous Anonymous said...

നല്ല രസം.......

Mon Feb 16, 02:06:00 pm IST  
Blogger  കാവാലം ജയകൃഷ്ണന്‍ said...

ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം
ബോറനാമെന്നെ നീ കാക്കുമാറാകണം
കള്ളം പറയുവാന്‍ ബുദ്ധിയുണ്ടാക്കണം
കാബറേ കാണുവാന്‍ ത്രാണിയുണ്ടാക്കണം...

ഇങ്ങനെയൊരു പാരഡി ആരെങ്കിലും കേട്ടിട്ടുണ്ടോ? മരിച്ചു പോയ ഒരു പ്രശസ്ത കവി എഴുതിയതാണിത്. മുഴുവനും ഓര്‍മ്മയില്ല. പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നാണ് തോന്നുന്നത്. എന്തായാലും ഈ പോസ്റ്റ് ആ വലിയ മനുഷ്യനെ ഓര്‍മ്മിപ്പിച്ചു. നന്ദി

ആശംസകള്‍

Mon Feb 16, 04:50:00 pm IST  
Blogger SunilKumar Elamkulam Muthukurussi said...

സന്തോഷ് പറഞ്ഞതന്യാ എന്റേം കാര്യം!
ഞങ്ങളൊക്കെ അങ്ങനെ പ്രാർത്ഥിച്ചാൽ സ്വർഗ്ഗത്തിൽ കൂടെ സ്വര്യം കിട്ടില്ല.
-സു-

Mon Feb 16, 06:21:00 pm IST  
Blogger Vadakkoot said...

ആശയദാരിദ്ര്യം മൂത്താല്‍ അത് കവിതയാവും, അല്ലേ ;)

Mon Feb 16, 08:00:00 pm IST  
Blogger കരീം മാഷ്‌ said...

ആമേന്‍...!

Mon Feb 16, 08:22:00 pm IST  
Blogger Lathika subhash said...

ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണേ
ബ്ലോഗര്‍മാര്‍ ഞങ്ങളെ കാക്കുമാറാകണേ

Mon Feb 16, 11:38:00 pm IST  
Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"ദൈവമേ കൈതൊഴാം കെ കുമാറാകണം
പാവമാമെന്നെ നീ കാക്കുമാറാകണം"

കോടീശ്വരനായ ശ്രീ കെ കുമാറിനൊപ്പം എത്താനുള്ള ആഗ്രഹത്തില്‍ പണ്ടു പാടി എന്നു പണ്ടാരോ പറഞ്ഞത്‌ ഓര്‍മ്മ വരുന്നു.

ഇനി അഥവാ ദൈവത്തിന്‌ അതു സമ്മതമല്ലെങ്കില്‍ ഒരു കാല്‍ കുമാറെങ്കിലും ആക്കണെ എന്ന്‌ രണ്ടാം പാദം,

Tue Feb 17, 07:25:00 am IST  
Blogger സു | Su said...

ശ്രീ :) ശ്രീ എന്തായാലും ചൊല്ലിക്കോളൂ.

പണിക്കർ മാഷേ :) അതു നന്നായി.

മേലേതിൽ :)

വഹാബ് :) അങ്ങനെ പറയാം.

Clipped.in - താങ്ക്സ്!

ചങ്കരൻ :) ഉണ്ടുണ്ട്.

മയൂര :)

വേണുവേട്ടാ :) അങ്ങനെ കരുതാം.

ഉമേഷ്ജീ :) ലോകം മുഴുവനും ലിങ്ക് പോയീടണം എന്നായാലോ. ഉമേഷ്ജിയ്ക്ക് തിരുത്താം. ഞാൻ ആരാണെന്നും ഉമേഷ്ജി ആരാണെന്നും എനിക്ക് നന്നായറിയാം. ഉമേഷ്ജിയ്ക്ക്, എന്റെ ബ്ലോഗിലൊരു കമന്റിട്ട് എഴുതിയത് തിരുത്താൻ കഴിയാത്തവിധം ഞാൻ “അത്ര വല്യ ആൾ” ഒന്നും ആവില്ല.

സന്തോഷ് ജീ :) ഹിഹി.

ബിന്ദൂ :)

വേറിട്ട ശബ്ദം :)

ജയകൃഷ്ണൻ :) ഞാൻ കേട്ടിട്ടില്ല കേട്ടോ. നന്ദി.

സുനിൽ :) ആ വരികൾ മാറ്റിപ്പാടിയാൽ മതി.

വടക്കൂടൻ :) ദൈവം സഹായിച്ച്, ദാരിദ്ര്യം ഒരു കാര്യത്തിലും ഇല്ല.

കരീം മാഷേ :) ആമേൻ.

ലതി :)

എല്ലാർക്കും നന്ദി.

Tue Feb 17, 10:12:00 am IST  
Blogger ദൈവം said...

കേട്ടു, പ്രസാദിച്ചു :)

Wed Feb 18, 08:59:00 pm IST  
Blogger സു | Su said...

ദൈവമേ നന്ദി :)

Thu Feb 19, 10:17:00 am IST  
Blogger Sathees Makkoth | Asha Revamma said...

ഇത് കൊള്ളാല്ലോ.
ബ്ലോഗ് മീറ്റുകൾ ഈ പ്രാർത്ഥനയോടെ തുടങ്ങണം.:)

Sun Feb 22, 12:43:00 pm IST  
Blogger സു | Su said...

സതീശ് :)

Tue Feb 24, 03:50:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home