അങ്ങനേയും ചിലത്
പനി, തലവേദന, തൊണ്ടവേദന
വീട് വൃത്തിയാക്കാൻ ആരോഗ്യമില്ല.
അലങ്കോലമായിക്കിടക്കുന്നു.
നിരാശ, പേടി, വിഷമം
മനസ്സ് വൃത്തിയാക്കാൻ കഴിയുന്നില്ല.
അലങ്കോലമായിക്കിടക്കുന്നു.
മനസ്സായാലും വീടായാലും
ഉള്ളിൽ നന്നായിരിക്കണമെന്നുള്ളൊരാൾക്ക്
അതിനും സാധിക്കുന്നില്ലെങ്കിൽ ഇനിയെന്ത്!
ആകാശമേ,
ഒരു മഴവില്ലെങ്കിലും ഭൂമിയിലേക്കിടുമോ
മനസ്സിനും വീടിനും പകുത്തുകൊടുത്തോളാം.
ഡോക്ടറുടെ അടുത്തുപോയി. ക്ലിനിക്കിൽ ഇരിക്കുമ്പോഴാണ് സംഭവം. ഒരു പെട്ടി ഓട്ടോറിക്ഷ വന്ന് അവിടെ കുറച്ചകലെയായി മുന്നിൽ നിർത്തി. അതിൽനിന്ന് ഡ്രൈവർ ഇറങ്ങി, അവിടെ കുറച്ചകലെയൊരു കടയിൽനിന്ന് ഒരു ചെറിയ ഷെൽഫ് (പുതുതായി ഉണ്ടാക്കിവെച്ച), രണ്ടുമൂന്നാൾക്കാരുടെ സഹായത്തോടെ വണ്ടിയിൽ കയറ്റി. അതുകഴിഞ്ഞ് ഓട്ടോക്കാരൻ, കീശയിൽനിന്ന് കാശെടുത്ത്, എന്തോ കടലാസ്സും എടുത്ത് നോക്കി, ഒരാൾക്കെന്തോ കൊടുക്കുകയും ചെയ്തു. അപ്പോ ഓട്ടോക്കാരന്റെ കൈയിൽനിന്ന് പൈസ താഴെ വീണു. പത്തുരൂപ ആണെന്നു തോന്നി. ഞങ്ങളതൊക്കെ കാണുന്നുണ്ട്. അയാൾ അവിടെത്തന്നെ നിന്ന് എന്തോ കടലാസ് നോക്കുന്നതുകണ്ടപ്പോൾ, പൈസ കണ്ടിട്ടുണ്ടാവുമെന്നും എടുക്കുമെന്നും വിചാരിച്ചു. അയാൾ കടലാസ്സുകൾ നോക്കി, പൈസയും കടലാസുകളും കീശയിലിട്ട്, കടക്കാരനോട് ആംഗ്യവും കാണിച്ച് ഒറ്റപ്പോക്ക്. പിന്നെയാണ് രസം. അയാൾ പൈസ എടുത്തില്ലല്ലോ പാവം, എന്നു വിചാരിക്കുമ്പോഴേക്ക്, ഒരാൾ അവിടെ ആദ്യമേ നിർത്തിയിരുന്ന ബൈക്കിൽ കയറുകയും, തിരിച്ചപ്പോൾ പൈസ കാണുകയും എടുത്തു കീശയിലിടുകയും ചെയ്തു. അതുകഴിഞ്ഞ്, വേറെ ആരെങ്കിലും കണ്ടോന്നല്ല നോക്കുന്നത്, അവിടെ പൈസ വീണത്, വേറെയുണ്ടോന്ന് നോക്കി, ബൈക്കോടിച്ചുപോവുകയും ചെയ്തു. എനിക്കു വയ്യാഞ്ഞിട്ടാണ്. അല്ലെങ്കിൽ ആ പൈസ എടുത്തുകൊണ്ടുവന്ന്, ഓട്ടോക്കാരൻ, ഷെൽഫ് വാങ്ങിക്കൊണ്ടുപോയ കടയിൽ ഏല്‍പ്പിച്ചേനെ. അവർ അയാൾക്കു കൊടുക്കുമോ എന്നൊന്നും നോക്കേണ്ട കാര്യമില്ല. എന്തായാലും ആ രൂപ ബൈക്കുകാരനു കിട്ടി. അയാൾക്ക് ഭാഗ്യമുണ്ടെങ്കിൽ, അത് ഉപയോഗിക്കാം. ഭാഗ്യമില്ലെങ്കിൽ അന്യന്റെ പത്തുരൂപ ഉപയോഗിച്ചതിന് സ്വന്തം നൂറുരൂപ പോകും.
Labels: ജീവിതം
12 Comments:
ഓട്ടോക്കാരന്റെ കയ്യില്‍ നിന്നും പോകുന്നത് കണ്ടിട്ടല്ല ബൈക്കുകാരന് അതെടുത്തതെങ്കില് അയാളെ ഒന്നും പറയാനാകില്ല.
പിന്നെ, ആ പണം അയാള്ക്കുപകരിയ്ക്കുമോ എന്ന് കണ്ടറീയാം
:)) ബൈക്കുകാരന് ഒരു കുഞ്ഞു സന്തോഷം കിട്ടികാണും, അയാള്‍ ഓട്ടോക്കാരന്റെ കയ്യില്‍ നിന്ന് വീഴുന്നത് കണ്ടിട്ടില്ലെങ്കില്‍..
10 രൂപ അത്യാവശ്യമായിരുന്ന ഒരാള്‍ക്ക് അത് ദൈവം കൊടുത്തു എന്ന് കരുതാം :))
ഒരു വലിയ മഴവില്ല് ഉടനെ കിട്ടട്ടെ എന്ന് ആശംസിക്കുന്നു!
സൂജീ,
ആകാശത്തിലേക്കു നോക്കി മഴവില്ലു ചോദിക്കാതെ
ഉള്ളിലുള്ള മഴവില്ലിനെ കാണാന്‍ ശ്രമിക്കൂ(വെറുതെ എഴുതിയതാണേ, ജ്ഞാനിയാകാമെന്നു കരുതി):)
ശരിക്കും പറഞ്ഞാല്‍ കുറച്ചു മുന്‍പു വരെ ഇവിടെയും കാര്‍മേഘമൊക്കെ മൂടി കിടക്കുകയായിരുന്നു. കുറെ നേരം പയറ്റി നോക്കിയിട്ടാണ് തെളിഞ്ഞത്.
പിന്നേ, സൂജിക്ക് പത്ത് വെള്ളി കിട്ടിയെങ്കില്‍ ആ കടക്കാരനു കൊടുത്ത് നല്ല് മനുഷി ആകാമായിരുന്നു ശരിതന്നെ, പക്ഷെ, ആ ബൈക്കുകാരനോട് ഇത്രെം കുശുമ്പു നല്ലതല്ല ട്ടൊ, അയാള്‍ക്ക് ആവശ്യമുള്ളതുകൊണ്ടല്ലെ എടുത്തോണ്ട് പോയത് പാവം! :)
ഓട്ടോക്കാരന് കാണാത്ത സ്ഥിതിക്ക്, ബൈക്കുകാരനല്ലെങ്കില് ആരെങ്കിലും എടുക്കും. ആര്‍ക്കെങ്കിലും ഉപകരിക്കും. :-)
അസുഖം മാറിയോ?
ശ്രീ :) ബൈക്കുകാരൻ കണ്ടില്ല. അയാൾക്കുപകരിച്ചാൽ ഭാഗ്യം.
മേരിക്കുട്ടീ :) ബൈക്കുകാരനു സന്തോഷമൊക്കെ ആയിക്കാണും. അയാളെ കണ്ടിട്ട്, വീണുകിട്ടുന്ന പൈസ അത്യാവശ്യം ഉള്ളയാളെപ്പോലെയൊന്നും തോന്നിയില്ല. പിന്നെ, ദൈവം കൊടുക്കുന്നതല്ലേ.
മഴവില്ല് കിട്ടിയതു തന്നെ.
ആത്മേച്ചീ :) ഉള്ളിലും മഴവില്ല് ഇല്ലായിരുന്നല്ലോ. അതല്ലേ കുഴപ്പം. അയാൾക്ക് എന്താവശ്യം? വീണുകിട്ടിയതും കൊണ്ട് കടന്നുകളഞ്ഞു. അത്രതന്നെ.
ബിന്ദൂ :) ആരെങ്കിലും എടുക്കും. ആരും കാണുന്ന സ്ഥലത്തും ആയിരുന്നു. പാവം ഓട്ടോക്കാരൻ.
അസുഖം ഭേദമായി വരുന്നു.
വീണു കിട്ടുന്നത് പതായാലും പതിനായിരം ആയാലും ഉപയോഗിക്കുന്നത് നന്നല്ല...
പണ്ട് ഞാന്‍ ഏഴില്‍ പഠിക്കുമ്പോ ചുരുക്കിക്കൂട്ടിയ നിലയില്‍ മുപ്പതു രൂപ കിട്ടി..
സാധാരണ സ്ത്രീകളാണ് അങ്ങനെ ചുരുട്ടിപ്പിടിക്കുന്നത്.
റേഷന്‍ അരി വാങ്ങാന്‍ പോകുന്ന ഏതോ പാവപ്പെട്ട ആളുടെത് ആയിരിക്കും അതെന്നു ഓര്‍ത്ത് ഞാന്‍ പലരോടും പറഞ്ഞിരുന്നു...
കുറച്ചു ദിവസം നല്ല സങ്കടം ആയിരുന്നു,..
ആ കാശ് വീണു പോയത് കാരണം അവര്‍ പട്ടിണി ആയിപ്പോയിട്ടുണ്ടാകുമോ എന്നൊക്കെ ചിന്തിച്ച്.. അതെന്താണ് ചെയ്തതെന്ന് എനിക്ക് ഓര്‍മ്മയില്ല..
എന്തായാലും ആ ചുരുട്ടിയ നോട്ടുകള്‍ എന്നെ കുറെ സങ്കടപ്പെടുത്തിയിരുന്നു ...
കുഞ്ഞുന്നാളിലേ പേഴ്സ് ഒരു വീക്ക്നെസ്സാ..
ബസ്സില്‍ കേറുമ്പോ അമ്മയോട് കരഞ്ഞു ബഹളമുണ്ടാക്കി വാങ്ങി കൈയ്യില്‍ വക്കും.
ഇറങ്ങുമ്പോ സീറ്റിലോ വല്ലോം വച്ച് മറക്കും...
ഒരു തവണ പോലും പോയ സാധനം തിരികെ കിട്ടിയില്ല... ഒരു കുഞ്ഞു നീറ്റല്‍ മനസ്സിലിന്നും...
എങ്കിലും..വീണുകിട്ടിയാല്‍ കാശെടുക്കാന്‍ എനിക്കു വല്യഭാവമൊന്നുമില്ല കേട്ടോ..(പടച്ചോന് കൊണ്ടെ തന്നതല്ലേ--കട: പപ്പു, ഏയ് ഓട്ടോ).
ആളു കൊള്ളാല്ലോ...കാശൊന്നും പോര. മഴവില്ലുതന്നെ വീണു കിട്ടണം അല്ലേ...
വല്ല ആലിപ്പഴോം വീണു കിട്ടാന്‍ പ്രാര്‍ത്ഥിക്കാം..
കണ്ടാല്‍ കളി കണ്ടില്ലങ്കില്‍ കാര്യം
മറ്റൊരാള്ടെ മുതല്‍ ഇനി അതെത്ര ചെറുതായാലും വലുതായാലും ആഗ്രഹിക്കാന്‍ പാടില്യാ
ആത്മാ ജി :)
‘മനുഷി’ അതാരാ?
‘മനുഷ്യന്’ എന്നത് മനുഷ്യകുലത്തിലെ ആരെക്കുറിയ്ക്കാനും ഉപയോഗിയ്ക്കാം. അതങ്ങനെ പുരുഷന്മാര്ക്കു മാത്രമായി തീറെഴുതിക്കൊടുക്കരുതു്.
പ്ലീസ് നോട്ട് ദ പോയന്റ് :)
(ചുമ്മാ താണപ്പാ...(കട്:വക്കാരി, ഇനിയിപ്പൊ കട മാറിപ്പോയോന്നറിയില്ല)
ഹൻല്ലാലത്ത് :) ആളെ അറിയില്ലല്ലോ തിരികെക്കൊടുക്കാൻ എന്നോർത്ത് സമാധാനിക്കുക. അങ്ങനെ വീണുകിട്ടിയാൽ നല്ല കാര്യങ്ങൾക്ക് ഉപയോഗിക്കുക. ഇതൊക്കെയല്ലേ ചെയ്യാൻ പറ്റൂ.
ചാർളീ :) ചാർളി കയറുന്ന ബസ്സിൽ സ്ഥിരമായി കയറാമായിരുന്നു എന്നു തോന്നുന്നു. ഞാനൊരു കോടീശ്വരി ആയേനെ. ;) ആലിപ്പഴം എന്റെ തലയ്ക്കു തളം വയ്ക്കാനാണോ? ;)
പാവപ്പെട്ടവൻ :)
കണ്ണനുണ്ണി :)
ജ്യോതി ജീ :) ആത്മാജി മനുഷ്യനെ ഒന്ന് “സ്ത്രീകരിച്ച”തല്ലേ?
entha udheshichath enthenkilumokke ezhuthan vendi orezhuth alle????
Post a Comment
Subscribe to Post Comments [Atom]
<< Home