തൽക്കാലം ഇത്രേം മതി
സ്വിച്ചിട്ടാൽ മഴ പെയ്യേണം,
ഐസ്ക്രീം കിണറ്റിൽ കിട്ടേണം.
നക്ഷത്രച്ചെടി വളരേണം,
മുട്ടായിമരവും മുളയ്ക്കേണം.
ആകാശം പോയ് തൊട്ടുവരാൻ,
എല്ലാവർക്കും കഴിയേണം.
ചന്ദ്രനില്പ്പോയൊരു ചായ കുടിക്കാൻ,
മോഹിക്കുമ്പോൾ പറ്റേണം.
കാണണമെന്നു തോന്നീടുമ്പോൾ,
ദൈവം മുന്നിൽ എത്തേണം.
Labels: എനിക്കു തോന്നിയത്
10 Comments:
എത്ര മനോഹരമായ നടക്കാത്ത സ്വപ്നങ്ങള്‍... ;) എന്നിട്ട് ‘തല്ക്കാലം ഇത്രേം മതി’ എന്ന് തലക്കെട്ടും
appol dairy milkko?? athu vende??
തൽക്കാലം ഇത്രേം മതീട്ടൊ....
കോഴിക്കൊട്ട് കുതിരവട്ടം ആശൂത്രിക്കകത്ത് ചിലർക്കൊക്കെ ഇതെല്ലാം കിട്ടുന്നുണ്ടെന്ന് പറഞ്ഞു കേട്ടിരുന്നു!!!..
ഓ.ടോ...ഈ വേർഡ് വെരി ഒന്നെടുത്തു കളയാൻ മേലേ സൂ...!!
ശ്രീ :) ഇത്രയും മനോഹരമായ സ്വപ്നങ്ങൾ ഫലിക്കട്ടെ എന്നാശംസിക്കൂ.
മേരിക്കുട്ടീ :) അതെനിക്കത്ര പ്രിയമില്ല.
വീ .കെ :) അതെ. അത്രേം മതി.
ഫൈസലേ :) കുറച്ചുദിവസം കാണാഞ്ഞപ്പോ ഞാൻ വിചാരിച്ചു എവിടെപ്പോയെന്ന്. ഇപ്പഴല്ലേ പിടിയും കുടയും കിട്ടിയത്. ഹിഹിഹി.
എത്തി :)
സൂജി,
സ്വപ്നങ്ങള്‍ക്കര്‍ത്ഥങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍,
സ്വര്‍ഗ്ഗങ്ങളെല്ലാം നമുക്കു സ്വന്തം...:)
ഈയ്യിടെയായി സൂജിയുടെ പോസ്റ്റുകള്‍ ഒന്നിനൊന്ന് മെച്ചം!
അഭിനന്ദനങ്ങള്‍!
ദൈവമേ :) എത്തിയോ!
ആത്മേച്ചീ :) സ്വപ്നങ്ങളാണല്ലോ മുന്നോട്ടുകൊണ്ടുപോകുന്നത്. പോസ്റ്റുകൾ എന്തു മെച്ചം! തോന്നിയതൊക്കെ എഴുതിവയ്ക്കുന്നു. അതുതന്നെ. നന്ദി എന്തായാലും.
പോര..ചോറും,കറിയും റെഡി എന്ന് പറയുമ്പോള്‍ അതും കിട്ടണം..പ്ലീസ്
സ്മിത :) ദൈവത്തെ കണ്ടാലുടനെ സ്മിതയുടെ ആഗ്രഹം സാധിപ്പിച്ചുകൊടുക്കണേന്ന് പറയുന്നുണ്ട് കേട്ടോ.
Post a Comment
Subscribe to Post Comments [Atom]
<< Home