ചോദ്യങ്ങൾ
കുറച്ചു വൈകി വന്നാലെന്താന്ന്,
ഇടയ്ക്ക് മറഞ്ഞുപോകാതെ എപ്പഴും പുഞ്ചിരിച്ചാലെന്താന്ന്,
എന്നും മുഴുവനായി നിറഞ്ഞുനിന്നാലെന്താന്ന്,
തോന്നുമ്പോഴൊക്കെ കാണാൻ പറ്റിയാലെന്താന്ന്,
എന്നും ചിരിതൂകി നിന്നാലെന്താന്ന്,
ഓർക്കുമ്പോൾ ഒന്നെത്തി നോക്കിപ്പോയാലെന്താന്ന്,
ഇടയ്ക്കൊന്ന് വന്ന് കുളിർപ്പിച്ചു പോയാലെന്താന്ന്,
എപ്പഴും മുഖം തെളിഞ്ഞുനിന്നാലെന്താന്ന്,
സൂര്യനോട്
നക്ഷത്രങ്ങളോട്
ചന്ദ്രനോട്
മഴവില്ലിനോട്
നിലാവിനോട്
മഴയോട്
കാറ്റിനോട്
ആകാശത്തോട്
ചോദിക്കണമെന്നുണ്ട്.
പക്ഷേ,
ഇതൊക്കെ ചോദിക്കാൻ നീയാരാന്നൊരു
മറുചോദ്യം കേൾക്കാൻ വയ്യ
അത്രതന്നെ.
Labels: എനിക്കു തോന്നിയത്
4 Comments:
ഞാൻ നീ തന്നെയാണെന്നു പറയൂ, അപ്പോൾ :)
സൂര്യനേം,നക്ഷത്രങ്ങളേം,ചന്ദ്രനേം,മഴവില്ലിനേം,നിലാവിനേം,മഴയേം, കാറ്റിനേം,ആകാശത്തേം ഒക്കെ സ്നേഹിച്ചാൽ മതി. അപ്പോൾ സ്വാതന്ത്ര്യം തോന്നും ചോദിക്കാൻ! :)
ദൈവം :) അങ്ങനെ പറയാമെങ്കിൽ ചോദിച്ചുനോക്കാം.
ആത്മേച്ചീ :) സ്നേഹം മതിയാകുമോ ഇത്രേം സ്വാതന്ത്ര്യമെടുക്കാൻ? എന്നാൽ ചോദിക്കാം.
സൂജീ,
ഈ സ്നേഹം എന്നൊക്കെ പറയുന്നത് ബൌണ്ടറികൾ ഇല്ലാത്ത ഒരു രാജ്യമല്ലേ..
അങ്ങിനെ ചോദിക്കാൻ സ്വാതന്ത്രമില്ലെങ്കിൽ പിന്നെ സ്നേഹിക്കാനൊന്നും പോകണ്ട ട്ടൊ,
അവർ അവിടെ പത്രാസും കൊണ്ട് ഇരിക്കട്ടെ..:)
Post a Comment
Subscribe to Post Comments [Atom]
<< Home