Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Monday, September 14, 2009

ചിരി

കുഞ്ഞേ ചിരിക്ക നീ കണ്ണാടിനോക്കി-
യെന്നമ്മ പതുക്കെപ്പറഞ്ഞീടുമ്പോൾ,
കണ്ണാടിയിൽ നോക്കി കോപ്രായവും കാട്ടി
കുഞ്ഞു പിന്നീടു ചിരിച്ചീടുന്നു.
തിരികെക്കിട്ടീടുമാ ചിരിയൊന്നാക്കണ്ണിൽ,
ആഹ്ലാദമഴവില്ലു തെളിയിക്കുന്നൂ.
കുഞ്ഞേ ചിരിക്ക നീ ലോകത്തെനോക്കി-
യെന്നമ്മ പിന്നീടു പറഞ്ഞീടുന്നു.
മറുചിരി കിട്ടിയില്ലെന്നാകിലും ചിരിക്ക നീ,
അമ്മ മനസ്സിൽ പറഞ്ഞീടുന്നു.

Labels:

2 Comments:

Blogger ശ്രീ said...

"മറുചിരി കിട്ടിയില്ലെന്നാകിലും ചിരിക്ക നീ,
അമ്മ മനസ്സിൽ പറഞ്ഞീടുന്നു."

ലോകത്തെ നോക്കി ചിരിയ്ക്കാനും മറ്റുള്ളവരെ ചിരിപ്പിയ്ക്കാനും (സന്തോഷിപ്പിയ്ക്കാനും) കഴിയുന്നുവെങ്കില്‍ അത് ഭാഗ്യം തന്നെ.

Tue Sep 15, 08:01:00 AM IST  
Blogger സു | Su said...

ശ്രീ :) ഭാഗ്യം തന്നെ.

Tue Sep 15, 02:02:00 PM IST  

Post a Comment

Subscribe to Post Comments [Atom]

<< Home