വേണ്ടേ
ദൂരെയെങ്ങാണ്ടോ കിഴക്കുദിക്കിൽ
നീലക്കുറിഞ്ഞി തൻ കാടുണ്ടല്ലോ
പലവർഷത്തിലൊരിക്കൽമാത്രം
പൂക്കുമാ കാട്ടിൽ കറങ്ങീടണ്ടേ?
മഴപെയ്തുതോർന്നപ്പോളാകാശത്ത്
മഴവില്ലു ചിരിതൂകി നില്‍പ്പുണ്ടല്ലോ
വർണം നിറച്ചു വിടർന്നുനിൽക്കും
ആ കാഴ്ച മിഴിയിൽ നിറച്ചീടണ്ടേ?
നീലിച്ച ആകാശപ്പട്ടിനുള്ളിൽ
താരകം കൺചിമ്മി നോക്കുന്നല്ലോ
ഒന്നെന്നും രണ്ടെന്നും എണ്ണിയെണ്ണി
വാനവും നോക്കി നടന്നീടണ്ടേ?
ആഴക്കടലിന്റെയുള്ളറയിൽ
വെണ്മ തൂകീടുന്ന മുത്തുണ്ടല്ലോ
നൃത്തം ചവിട്ടും തിരകൾക്കൊപ്പം
വാരിയെടുക്കുവാൻ പോയീടണ്ടേ?
സുഖദുഃഖങ്ങളിടകലർത്തി
ദൈവമീ ജീവിതം തന്നതല്ലേ
സഫലമോ വിഫലമോ എന്താകിലും
സ്വപ്നങ്ങളീനമ്മൾ കണ്ടീടണ്ടേ?
Labels: കവിത
11 Comments:
തിര്‍ച്ചയായും വേണം :)
vayichu
വേണം.
പക്ഷേ അതിലുമൊക്കെ ഉപരിയായി മറ്റെന്തൊക്കൊയോ നഷ്ടപ്പെട്ടവര്ക്കിതൊന്നുമല്ല വേണ്ടത്.
അതെ, അതെ, സ്വപ്നങ്ങള്‍ കാണാന്‍ പറ്റില്ലെങ്കില്‍ പിന്നെ മനുഷ്യന് ശ്വാസം മുട്ടി മരിച്ചു പോവില്ലേ?! :)
അങ്ങനെ ഒക്കെ ചിന്തിക്കാം തെറ്റില്ല
വല്യമ്മായി :) വേണമെന്ന അഭിപ്രായം ആണല്ലേ.
സ്റ്റീഫൻ :) നന്ദി. വായനയ്ക്കും, മിണ്ടീട്ടു പോയതിനും.
വേണുവേട്ടാ :) മറ്റെന്തൊക്കെയോ നഷ്ടപ്പെട്ടവർക്ക് മറ്റെന്തൊക്കെയോ നേട്ടങ്ങളും ഉണ്ടായിക്കാണും. ആർക്കറിയാം!
ആത്മേച്ചീ :) സ്വപ്നങ്ങൾ കാണുന്നതുതന്നെ നല്ലത്.
പാവപ്പെട്ടവൻ :) ചിന്തിക്കാം.
നന്ദി എല്ലാവർക്കും.
സ്വപ്നങ്ങള്‍ വേണ്ടതു തന്നെ.
കാക്കത്തൊള്ളായിരം പോസ്റ്റുകള്‍ക്കും പേരിട്ടു പേരിട്ടു കാക്കത്തൊള്ളായിരത്തൊന്നാമത്തെ പോസ്റ്റിനു ഇനിയെന്താവും പേരിടുന്നത്, എന്നു ഞാനിവിടുത്തെ പോസ്റ്റുകള്‍ വായിക്കുമ്പോള്‍ ആലോചിക്കാറുണ്ട് :-)
വേണം!!!
സൂ, കവിത ഇഷ്ടായീട്ടോ. സ്വപ്നം കാണാന്‍ ഒരു ചിലവും ഇല്ലല്ലോ. ഇഷ്ടം പോലെ കാണാം. :)
ശ്രീ :)
ജ്യോതീ :) കാക്കത്തൊള്ളായിരത്തി ഒന്നാമത്തെ പോസ്റ്റിനു ഞാൻ ജ്യോതിർമയി എന്നു പേരിടും. ഹിഹി.
താരേ :) അതുതന്നെ. ഇഷ്ടംപോലെ കാണാം.
എന്നാല്‍ ഞാന്‍ ദാ കാത്തിരിപ്പു തുടങ്ങി, ആ പേരിടുന്ന ശുഭമുഹൂര്‍ത്തത്തിന് :-)
Post a Comment
Subscribe to Post Comments [Atom]
<< Home