നക്ഷത്രങ്ങളെപ്പോലെയാണ്
നിനക്ക് പകലിനേക്കാൾ തിരക്കാണ്,
ഓടിയോടി കൂടണയാനുള്ള തിരക്ക്.
നിനക്ക് രാത്രിയേക്കാൾ തിരക്കാണ്,
ഓടി മറഞ്ഞ് വെളിച്ചത്തെ ജോലിയേല്‍പ്പിക്കാനുള്ള തിരക്ക്.
ഭൂമിയുടെ വ്യാപ്തിയും
ആകാശത്തിന്റെ ഉയരവും
കടലിന്റെ ആഴവും
ലജ്ജിക്കുന്ന തരത്തിലാണ് നിന്റെ സ്നേഹം പ്രതീക്ഷിക്കുന്നത്.
നട്ടുച്ചയിലെ സൂര്യനെപ്പോലെ ജ്വലിച്ചു തളർത്തിയും
അമാവാസിയിലെ ചന്ദ്രനെപ്പോലെ മറഞ്ഞുനിന്നും
നീയെന്നെ അവഗണിക്കുന്നു.
എന്നിട്ടും
നക്ഷത്രങ്ങളെപ്പോലെയാണ്
പ്രണയമെന്ന് ഞാൻ!
ചിലപ്പോൾ തെളിഞ്ഞുകണ്ട്
ചിലപ്പോൾ മറഞ്ഞുനിന്ന്.
Labels: എനിക്കു തോന്നിയത്
12 Comments:
"ഭൂമിയുടെ വ്യാപ്തിയും
ആകാശത്തിന്റെ ഉയരവും
കടലിന്റെ ആഴവും
ലജ്ജിക്കുന്ന തരത്തിലാണ് നിന്റെ സ്നേഹം പ്രതീക്ഷിക്കുന്നത്."
:)
kollam..kurachu koodi venamayirunnu ennu thonni..i mean.length..ithu valare cheriya kavitha ayille ennoru samshyam
നീയെന്നെ അവഗണിക്കുന്നു.
എന്നിട്ടും
നക്ഷത്രങ്ങളെപ്പോലെയാണ്
പ്രണയമെന്ന് ഞാൻ!
സൂജിയുടെ പ്രണയം നീണാൾ വാഴട്ടെ!
പ്രിയപ്പെട്ട സു ചേച്ചി...
സൃഷ്ടിയിലാണ് സൃഷ്ടാവിന്റെ മഹത്വം വെളിപ്പെടുന്നത്. ചേച്ചി എഴുതിയതെല്ലാം ഓരോന്നായി വായിച്ചു വരുന്നതെ ഉള്ളു. എങ്കിലും ഇതുവരെ വായിച്ചതിനെക്കാള്‍ ഈ കവിത മികവു പുലര്‍ത്തി എന്ന് തോന്നുന്നു. വായനക്കാരനുമായി നേരിട്ട് ആശയ സംവേദനം നടത്തുന്ന ഈ ശൈലി വളരെ ഇഷ്ട്ടപ്പെട്ടു. ഈ കവിത എന്നോട് സംസാരിക്കുന്നത് പോലെ തോന്നി. ചേച്ചി നടത്തിയ നിരീക്ഷണങ്ങളോട് ഞാന്‍ യോജിക്കുന്നു.
ഇനി എന്റെ വക ഒരു തത്വശാസ്ത്രം. നക്ഷത്രങ്ങളെപ്പോലെ ആയതു പ്രണയം അല്ല, മറിച്ച് പ്രണയിതാക്കളാണ്. പ്രണയം സസ്യങ്ങളെപ്പോലെ ആണ്. പകല്‍ ഊര്‍ജ്ജം സംഭരിക്കുന്നു, രാത്രിയില്‍ വളരുന്നു. അതുപോലെ പ്രണയം വളരുന്നത് വിരഹത്തിലാണ്. ഞാന്‍ ഓവര്‍ ആക്കിയില്ലല്ലോ :)
നക്ഷത്രങ്ങളെപ്പോലെയാണ്
പ്രണയമെന്ന് ഞാൻ!
ചിലപ്പോൾ തെളിഞ്ഞുകണ്ട്
ചിലപ്പോൾ മറഞ്ഞുനിന്ന്
very nice..........
തെളിഞ്ഞും മറഞ്ഞും ഒളിഞ്ഞും പതുങ്ങിയും തലകുത്തിയും ഒക്കെ പ്രണയമുണ്ട് സൂ...എന്തായാലും കവിത നന്നായിരിക്കുന്നു.:)
ശ്രീ :)
പ്രവീൺ :)
നീമ :)
ആത്മേച്ചീ :)
സി. പി. ആയക്കാട് :) പ്രണയം വിരഹത്തിൽ വളരും എന്നത് ശരിയായിരിക്കും. പ്രണയം നക്ഷത്രം പോലെയല്ലേ? ഇടയ്ക്ക് മറഞ്ഞ്, ഇടയ്ക്ക് തെളിഞ്ഞ്.
കല്യാണിക്കുട്ടി :)
താരേ :) അങ്ങനെയൊക്കെയുണ്ട്.
വായിച്ചവർക്കും അഭിപ്രായം പറഞ്ഞിട്ടു പോയവർക്കും നന്ദി.
പ്രണയം മറഞ്ഞിരിക്കുന്നത്, പ്രണയം സ്ഥപിതമാകുന്നതിനു മുന്‍പുള്ള ഗര്‍ഭസ്ഥ അവസ്ഥയില്‍ മാത്രമല്ലേ ഉള്ളു? പരസ്പരം മനസ്സിലാക്കിയാല്‍ പിന്നെ മറഞ്ഞിരികുന്നുണ്ടോ? [ ഉണ്ടാവാം..... പെണ്ണിന് ആങ്ങളമാരുടെ എണ്ണം കൂടുതലാണെങ്കില്‍ :) ]
സി. പി. ആയക്കാട് :) പ്രണയം മറഞ്ഞിരിക്കുന്നു, അല്ലെങ്കിൽ ഇല്ല എന്നു തോന്നുമ്പോഴാണല്ലോ അങ്ങനെ പറയുന്നത്. ഇടയ്ക്ക് കാണാത്തതിനെ/അനുഭവം ഇല്ലാത്തതിനെ മറഞ്ഞിരിക്കുന്നു എന്നു പറയുന്നു.
സുവിന്റെ ഒരു കഥ വായിച്ചിട്ട് ഒരുപാടായ പോലെ.. :(
Dear blogger,
We are a group of students from Cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.
you could find our site here: http://enchantingkerala.org
the site is currently being constructed and will be finished by 1st of Oct 2009.
we wish to include your blog located here
http://suryagayatri.blogspot.com/
we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.
If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog if you have more blog pls sent us the link of other blog we will add here
pls use the following format to link to us
KeralaTravel
Write Back To me Over here bijoy20313@gmail.com
hoping to hear from you soon.
warm regards
Biby Cletus
Post a Comment
Subscribe to Post Comments [Atom]
<< Home