നാണവും ദേഷ്യവും
പെയ്തിട്ടും പെയ്തിട്ടും
തോരാത്ത മഴ പൊഴിക്കുന്ന,
ആകാശമേതെന്നു ചോദിച്ചപ്പോൾ
കണ്ണിനു നാണം വന്നു.
കറുത്ത് കറുത്ത് നിന്നിട്ട്
മഴ പെയ്തൊഴിഞ്ഞിട്ടും,
മഴവില്ലു തെളിയാത്ത
ആകാശമേതെന്നു ചോദിച്ചപ്പോൾ
മനസ്സിനു നാണം വന്നു.
കാത്തിരുന്നിട്ടും കാതോർത്തിട്ടും
മഴ പൊഴിക്കാത്ത
ആകാശമേതെന്നു ചോദിച്ചപ്പോൾ
മൗനം ജയിച്ചു ചിരിച്ചു.
വാചാലതയ്ക്ക് ദേഷ്യം വന്നു.
Labels: എനിക്കു തോന്നിയത്
8 Comments:
നല്ല വരികള്‍, പ്രക്യതിയുടെ ചോദ്യോത്തരങ്ങള്‍
എന്തേ മനസ്സിനൊരു നാണം..ഓ...
:)
വായിച്ചിട്ടും വായിച്ചിട്ടും മനസ്സിലാവാതെ എനിക്കെന്നോട് ദേഷ്യം വന്നു!!:)
സു ചേച്ചി ..... അവസാനത്തെ വരികളില്‍ പറയുന്നത് എന്തിനെക്കുറിച്ചാണ്? ആദ്യ പത്തു വരികള്‍ മനസ്സിലായി... അടിപൊളി :)
സതി മേനോൻ :)
ആത്മേച്ചീ :)
താരേ :) ദേഷ്യം എന്നോടില്ലല്ലോ അല്ലേ?
സി. പി. ആയക്കാട് :) കാത്തിരിക്കുന്നതും കാതോർക്കുന്നതും വാക്കുകൾക്കുവേണ്ടി. അതു പൊഴിഞ്ഞുവീണില്ല.
അങ്ങനെ ആണെങ്കില്‍ മൗനം ജയിച്ചു ചിരിച്ചത് മനസ്സിലായി. പക്ഷെ വാചാലതക്കു ദേഷ്യം വന്നതോ? വാചാലത, കാത്തിരുന്ന ആളുടെ വകയായിരുന്നോ? മറുപടി ഒന്നും കിട്ടാത്തപ്പോള്‍ ദേഷ്യം വന്നു എന്നാണോ?
സി. പി. ആയക്കാട് :) മൊത്തത്തിലുള്ള മൗനവും, മൊത്തത്തിലുള്ള വാചാലതയും. വാചാലത തോൽക്കുന്നിടത്ത് മൗനം ജയിക്കും എന്തായാലും.
I liked it so much....like a logical poem.....very nice...
Post a Comment
Subscribe to Post Comments [Atom]
<< Home