അപൂർണ്ണം
ഒരുപാടുനാളായ് മനസ്സേ നീയൊരു
കാവ്യത്തെ തടവിലടച്ചിരിപ്പൂ.
പൂർണ്ണമായില്ല, പോരട്ടെ വാക്കുകൾ,
എന്നു നീയെന്നുമേ കല്പിക്കുന്നു.
അക്ഷരക്കടലിന്റെയാഴത്തിൽപ്പോയിട്ടു,
മുത്തുകൾ മുങ്ങിയെടുത്തു വന്നീടുമ്പോൾ,
ഇനിയും തികഞ്ഞില്ല വാക്കുകളെന്നു നീ,
ഒന്നുമേയോർക്കാതെ ചൊല്ലീടുന്നൂ.
വാക്കുകൾ നദിപോലെയൊഴുകട്ടെയെന്നു,
നീ വാതിലടച്ചുകൊണ്ടോതീടുന്നൂ.
പൂർണ്ണമായുള്ളൊരു കവിതയൊരുങ്ങുവാൻ
ഇനിയെത്ര വാക്കുകൾ ഒരുക്കീടേണം!
Labels: കവിത
7 Comments:
പൂർണ്ണമായുള്ളൊരു കവിതയൊരുങ്ങുവാൻ
ഇനിയെത്ര വാക്കുകൾ ഒരുക്കീടേണം!
ചിലപ്പോള്‍ വളരെ കുറച്ചു മാത്രം വാക്കുകള്‍ മതി... വേറെ ചിലപ്പോള്‍ എത്രമാത്രം വാക്കുകള്‍ കിട്ടിയാലും തികയുകയുമില്ല
കവിതാലോകത്ത് സ്ഥിരതാമസമാക്കിയോ?!
കുട്ടികളുടെ കവിതകളിൻ നിന്നും തുടങ്ങി അങ്ങിനെ
ഉയരത്തിലുയരത്തിലേക്ക്...
“ഭാവുകങ്ങൾ!”
റ്റോംസ് :)
ശ്രീ :) അങ്ങനെയാണ്.
ആത്മേച്ചീ :) കവിതാലോകം, കഥാലോകം എന്നൊന്നും വിചാരിച്ചില്ല. അറിയുന്നപോലെ എഴുതുന്നു. ഉയരത്തിലുയരത്തിലേക്ക് പോകണമെന്നില്ല.എവിടെയാണോ അവിടെ സന്തോഷമായി, സമാധാനമായി കഴിയണംന്നേയുള്ളൂ.
ഇഷ്ടമായി. നല്ല വരികള്‍.
സുകന്യ :) വായിക്കുന്നതിൽ സന്തോഷം.
a few words will do!!!
Post a Comment
Subscribe to Post Comments [Atom]
<< Home