Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Saturday, May 08, 2010

അമ്പലങ്ങളും കോട്ടയും സ്മാരകവുംഭദ്രമാരുതി അമ്പലം. ഹനുമാൻ ക്ഷേത്രം. അതിനു ചുറ്റും നിറയെ കച്ചവടക്കാരുണ്ട്. ഉത്സവച്ചന്ത പോലെ. ഇത് ഔറംഗാബാദിനടുത്ത് ഖുൽദാബാദ് എന്ന സ്ഥലത്താണ്.
പ്രധാനപ്പെട്ട പന്ത്രണ്ട് ജ്യോതിർലിംഗക്ഷേത്രങ്ങളാണുള്ളത്. സൗരാഷ്ട്രയിലെ സോമനാഥക്ഷേത്രം, ആന്ധ്രാപ്രദേശിലെ കർണൂർ ജില്ലയിലെ, ശ്രീശൈലത്തിലെ മല്ലികാർജ്ജുനക്ഷേത്രം, മദ്ധ്യപ്രദേശിലെ ഉജ്ജയിനിലെ മഹാകാളക്ഷേത്രം, മദ്ധ്യപ്രദേശിലെ തന്നെ ഓംകാരേശ്വരക്ഷേത്രം, ഹിമാലയത്തിലെ കേദാ‍ർനാഥ്, വൈദ്യനാഥക്ഷേത്രം, മഹാരാഷ്ട്രയിലെ ഭീമാശങ്കർ ക്ഷേത്രം, രാമേശ്വരത്തെ രാമേശ്വരക്ഷേത്രം, മഹാരാഷ്ട്രയിലെ തന്നെ നാഗനാഥക്ഷേത്രം, വാരാണസിയിലെ വിശേശ്വരക്ഷേത്രം, നാസിക്കിലെ ത്രയംബകേശ്വരക്ഷേത്രം, പിന്നെ ഗൃഷ്ണേശ്വരക്ഷേത്രവും. അതിൽ ഒന്നെങ്കിലും കണ്ടല്ലോ. സമാധാനം!
ഇതാണ് ഗൃഷ്ണേശ്വർ (ഗ്രിഷ്ണേശ്വര) ക്ഷേത്രം. ജ്യോതിർലിംഗക്ഷേത്രം, ശിവക്ഷേത്രം.


താജ്മഹലു പോലെത്തന്നെ നിർമ്മിച്ച ഈ സ്മാരകകുടീരം ഔറംഗസേബിന്റെ ഭാര്യയുടേതാണ്. അവരുടെ മകനാണ് നിർമ്മിച്ചത്. ആഗ്രയിലെ താജ്മഹലിന്റെ ഒരു കൊച്ചുപതിപ്പാണ് ഇത്. മിനി താജ് മഹൽ എന്നാണ് അവിടുത്തുകാർ ഇതിനെ പറയുന്നത്. ബീബി കാ മക്ബര എന്നാണ് ശരിയായ പേര്. താജ് ഓഫ് ഡെക്കാൻ എന്നും അറിയപ്പെടുന്നു. ഔറംഗാബാദിനടുത്തുതന്നെയാണിത്. സമയക്കുറവുകൊണ്ട് ഞങ്ങൾ അതിന്റെ ഉള്ളിൽ പോയില്ല. വെയിലും ആയിരുന്നു. എനിക്കു വേണ്ടി ചേട്ടൻ ഇതുപോലൊന്ന് നിർമ്മിക്കുമായിരിക്കും. എന്നിട്ട് അതിനു താജ് ഓഫ് സൗത്ത് ഇന്ത്യ എന്നു പേരിടുകയും ചെയ്യുമായിരിക്കും.


ദൗലത്താബാദ് ഫോർട്ട്. ഔറംഗാബാദിൽ നിന്ന് 15 കിലോമീറ്റർ ദൂരത്താണ് ഫോർട്ട് ഉള്ളത്. ആ ഫോർട്ടിന്റെ കുറച്ചു ചിത്രങ്ങളാണ് ഈ പോസ്റ്റിൽ ഉള്ളത്. സമയക്കുറവുകൊണ്ട് ഞങ്ങൾക്ക് കോട്ട മുഴുവൻ കാണാൻ കഴിഞ്ഞില്ല. ഫോട്ടോയിൽ ഉള്ളതുകൂടാതെ കുറേ ഭാഗങ്ങൾ ഉണ്ട്. ഉള്ളിൽത്തന്നെ ഒരു ക്ഷേത്രവും ഉണ്ട്. ഭാരത് മാതാ അമ്പലം.ഇതാണ് കോട്ടയിലേക്കുള്ള മെയിൻ ഗേറ്റ്. ടിക്കറ്റെടുക്കണം. അഞ്ചോ പത്തോ രൂപയാണെന്ന് തോന്നുന്നു.കോട്ടയുടെ ഈ അകത്തളം കഴിഞ്ഞാൽ ഒരു ഗേറ്റു കൂടെയുണ്ട്.
രണ്ടാം ഗേറ്റ് കഴിഞ്ഞാൽ ഈ ഭാഗം.
ഇതിന്റെ പേര് സരസ്വതി സ്റ്റെപ്പ്ഡ് വെൽ (sarswati stepped well)എന്നാണ്. കുറേ ഭാഗം ഇടിഞ്ഞുപൊളിഞ്ഞുപോയിട്ടുണ്ട്. അടിയിൽ കുറച്ചുവെള്ളമുണ്ട്. വേനൽക്കാലമായതുകൊണ്ട് കുറഞ്ഞതാവണം.ഇതാണ് ചാന്ദ് മിനാർ. 65 മീറ്റർ ഉയരമുണ്ട്. ഇതും കോട്ടയ്ക്കുള്ളിലാണ്.


ജനബാഹുല്യം കാരണം പല ചിത്രങ്ങളും വെട്ടിമുറിയ്ക്കേണ്ടിവന്നു. താജിനു മുന്നിൽ ഇരുന്നെടുത്ത ചിത്രത്തില്‍പ്പോലും വേറെ ഇരുപതുപേരുണ്ട്. ;)

Labels: , , , ,

9 Comments:

Blogger അരുണ്‍/arun said...

:-)

Sat May 08, 02:57:00 PM IST  
Blogger അരുണ്‍ കായംകുളം said...

നന്ദി, ഈ ചിത്രങ്ങള്‍ക്ക്

Sat May 08, 04:15:00 PM IST  
Blogger krishnakumar513 said...

ചെറിയ വിവരണവും,നല്ല ചിത്രങ്ങളും..

Sun May 09, 09:38:00 AM IST  
Blogger മാത്തൂരാൻ said...

നന്നായി..

Sun May 09, 03:30:00 PM IST  
Blogger Bindhu Unny said...

സൂ എപ്പൊഴാ പോയത്? ഓഗസ്റ്റ് തൊട്ട് ഡിസംബര്‍ വരെയാ അവിടെയൊക്കെ ചുറ്റാന്‍ പറ്റിയ കാലം. അതുകഴിഞ്ഞ് പച്ചപ്പെല്ലാം മാറി മൊത്തം ബ്രൌണ്‍ ആയിത്തുടങ്ങും. അടുത്തത്, അജന്താ-എല്ലോറ പോസ്റ്റുകളായിരിക്കും ല്ലേ? പോരട്ടെ. :)

Sun May 09, 05:41:00 PM IST  
Blogger സു | Su said...

അരുൺ :) ക്യാമറയും കൊണ്ടാണല്ലോ നില്‍പ്പ്.

അരുൺ കായംകുളം :) അരുണിന്റെ പോസ്റ്റുകൾ വായിക്കാറുണ്ട്. പുരാണകഥകളും ഒക്കെ.

കൃഷ്ണകുമാർ :) കിട്ടിയ കുറച്ചു വിവരങ്ങളൊക്കെ ഇട്ടതാണ്.

മാത്തൂരാൻ :)

ബിന്ദൂ :) ഞാൻ പോയിവന്നേയുള്ളൂ. രണ്ടു ദിവസംകൊണ്ട് ഒരുപാട് സ്ഥലങ്ങൾ. ഇനിയൊരിക്കൽ പോകണം, സൗകര്യമായിട്ട്. അജന്തയിൽ പോയില്ല. എല്ലോറയിൽ പോയി.

അഞ്ചുപേർക്കും നന്ദി. ചിത്രങ്ങൾ കാണാനെത്തിയതിന്.

Sun May 09, 09:22:00 PM IST  
Blogger കുഞ്ഞന്‍സ്‌ said...

സു, രണ്ടു ദിവസം കൊണ്ട് ഇത്രയുമൊക്കെ പോയെന്നോ, കൊള്ളാമല്ലോ.. എല്ലോറ ചിത്രങ്ങളും പ്രതീക്ഷിക്കുന്നു. :)

Mon May 10, 01:48:00 AM IST  
Blogger ശ്രീ said...

അപ്പോ ഇത്തവണത്തെ യാത്ര മോശമാക്കിയില്ല, അല്ലേ?

ചിത്രങ്ങള്‍ നന്നായി.
:)

Mon May 10, 06:31:00 AM IST  
Blogger സു | Su said...

കുഞ്ഞൻസ് :) ഇതൊക്കെ ഒരു ദിവസം കൊണ്ടുതന്നെ. സമയക്കുറവുകൊണ്ട് പോകുന്നില്ലെന്നാണ് ആദ്യം വിചാരിച്ചത്. ഷിർദ്ദി മാത്രം എന്നു തീരുമാനിച്ചു. പിന്നെ ഷിർദ്ദിയിൽ ഒരു ദിവസം കൊണ്ട് തീർന്നപ്പോൾ ഇവിടെയൊക്കെ പോയി.

ശ്രീ :) മോശമായില്ല. കാണാത്ത സ്ഥലങ്ങളൊക്കെ കാണുകയെന്നുവെച്ചാൽ സന്തോഷം തന്നെ.

Mon May 10, 12:19:00 PM IST  

Post a Comment

Subscribe to Post Comments [Atom]

<< Home