മഴയെക്കാത്ത്
പക്ഷികൾ കലപില കൂട്ടി കൂട്ടിലേക്ക് പറന്നെത്തുന്നുണ്ട്,
ഇലകൾ നല്ലൊരു നൃത്തം തന്നെ കാഴ്ചവയ്ക്കുന്നുണ്ട്,
ആകാശത്തിന്റെ മുഖം പരിഭ്രമത്തിലെന്ന പോലെ
കറുത്തിരുണ്ട് നിൽക്കുന്നുണ്ട്.
ഭൂമി, വാനത്തേക്ക് കണ്ണും നട്ട്,
ചൂടും പേറി നില്‍പ്പുണ്ട്.
കാറ്റ്, സന്ദേശവാഹകനെപ്പോലെ
അങ്ങുമിങ്ങും പോകുന്നുണ്ട്.
ഒന്ന് വന്ന് ലോഗ്യം പറഞ്ഞുപോകുന്ന,
വിരുന്നുകാരി മാത്രമായ
ഒരു മഴയ്ക്കു വേണ്ടി
എന്തിനാണ് ഇത്രയും കോലാഹലങ്ങൾ?
മഴവില്ലു തെളിയാനുള്ള സാദ്ധ്യത
മുന്നിൽക്കണ്ടുകൊണ്ടാവുമോ!
ഒരു വർണ്ണക്കാഴ്ച ആസ്വദിക്കാനുള്ള
മോഹമാവുമോ!
Labels: വെറുതേ
9 Comments:
മഴവില്ലിനെ കാണാൻ മാത്രമാവില്ല സൂജീ..
ശുദ്ധമായ ദാഹം..ദാഹം.. സർവ്വത്ര ദാഹം..
മഴയാലല്ലെ ശമനമുണ്ടാകൂ..!:)
അതുമൊരു കാരണമായിരിയ്ക്കണം
ഭൂമിയുടെ ചൂട് കാറ്റ് സന്ദേശം കൊടുത്ത് മഴയായി പെയ്യട്ടെ. ആത്മ കമന്റ് കിറുകൃത്യം.
innengilum peythal mathyarunnu!
ഒരു മാത്രയ്ക്കാണ് വരുന്നതെങ്കിലും ഒരു പാട് നാള്ക്കുള്ളത് തന്നിട്ടല്ലേ പോകുന്നത്,അത് കൊണ്ടാകണം എല്ലാവരും കാത്തിരിക്കുന്നത് :)
ദാ, ഇപ്പോള്‍ ഇവിടെ ആ പറഞ്ഞിരിക്കുന്ന പോലൊരു സമയമാണ്. സന്ധ്യയോടടുക്കുന്നു. പക്ഷികള്‍ പറന്നുപോകുന്നു. ചെറിയ കാറ്റുണ്ട്. മാനം ഇരുണ്ടു തുടങ്ങുന്നു. കുറച്ചു സമയത്തിനുള്ളില്‍ ഒരു മഴ പെയ്തേക്കുമെന്നു തോന്നുന്നു. ഒരു വേനല്‍ മഴ. പെയ്യട്ടെ. ഭൂമിയാകെ വല്ലാതെ വരണ്ടിരിക്കുന്നു.
athanne karanam..
;-)
Upasana
http://epaper.mathrubhumi.com/index.php?id=11843&cat=1&date=2010-04-04
ഇത് കണ്ടിരുന്നോ? ഇതില്‍ സൂര്യ ഗായത്രിയുടെ പേര് പരാമര്‍ശിച്ചിട്ടുണ്ട്. അഭിനന്ദനങ്ങള്‍.
ആത്മേച്ചീ :) ദാഹമാണോ? എന്നാല്‍പ്പിന്നെ മഴയെ വരുത്തീട്ടു തന്നെ കാര്യം.
ശ്രീ :) അതാവും കാരണം.
സുകന്യ :) പത്രത്തിൽ കണ്ടിരുന്നു. നന്ദി.
സാന്റി :) പെയ്യുമായിരിക്കും.
വല്യമ്മായീ :) അതെ. അതുകൊണ്ടാവും കാത്തിരിക്കുന്നത്.
എഴുത്തുകാരിച്ചേച്ചീ :) മഴ പെയ്തോ?
ഉപാസന :) അതുതന്നെ.
Post a Comment
Subscribe to Post Comments [Atom]
<< Home