Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Tuesday, May 11, 2010

എല്ലോറ ഗുഹകൾ

ഔറംഗാബാദിൽ നിന്ന് ഏകദേശം ഇരുപത്തിയെട്ട് കിലോമീറ്റർ ആണ് എല്ലോറ ഗുഹകളിലേക്ക് ഉള്ളത്. എല്ലോറ ഗുഹകളിൽ ഹിന്ദുമതം, ജൈനമതം, ബുദ്ധമതം എന്നിവയെ പ്രതിനിധീകരിച്ചുള്ള ശില്പങ്ങൾ കാണാം. 34 ഗുഹാക്ഷേത്രങ്ങൾ ഉണ്ട്. ഈ പോസ്റ്റിൽ ഉള്ള ചിത്രങ്ങൾ അധികവും 29, 33, 32, 10, 16, 21 എന്നീ ഗുഹാക്ഷേത്രങ്ങളിൽ നിന്നുമാണ്. എല്ലോറ ഗുഹാക്ഷേത്രങ്ങൾ കാണാൻ ചാർജ് ഒരാൾക്ക് പത്തുരൂപയാണ്. സ്വന്തം വാഹനത്തിലാണ് പോകുന്നതെങ്കിലും അവിടെയെത്തിയാൽ അതിനുമുന്നിൽ നിന്ന് ഓട്ടോ വിളിക്കുന്നതാവും നല്ലത്. അവർക്ക് ഓരോ ഗുഹാകവാടങ്ങളും ശരിക്ക് അറിയാം. കണ്ടാലും കണ്ടാലും തീരില്ലെന്നും മതിവരില്ലെന്നുമാണ് എനിക്കുതോന്നിയത്. ചിലതൊക്കെ നശിച്ചുപോയിട്ടുണ്ട്. എന്നിട്ടും ബാക്കിയുള്ളതുപോലും മനോഹരം! അതൊക്കെ കൊത്തിയുണ്ടാക്കിയ ശില്‍പ്പികൾക്കു മുന്നിൽ പ്രണാമം.
























ഇത് ശിവപാർവ്വതിമാരുടെ വിവാഹം.



























ഇത് നടരാജൻ.




ശിവപാർവ്വതിമാർ കൈലാസത്തിൽ. രാവണൻ കൈലാസം ഉയർത്തുന്നു. രാവണൻ ശിവന്റെ ഭക്തനായിരുന്നു, രാവണൻ ഒരുദിവസം പൂജയ്ക്ക് വരാൻ വൈകിയപ്പോൾ ശിവനെ കണ്ടില്ല. അപ്പോ ദേഷ്യം വന്നിട്ട് രാവണൻ കൈലാസം ഉയർത്തുകയാണുണ്ടായത്. ശിവൻ കാല് നിലത്തുവെച്ച് തടഞ്ഞു എന്നൊക്കെയാണ് അവിടെ ഉണ്ടായിരുന്ന ഒരാൾ പറഞ്ഞത്.























ഗജലക്ഷ്മി.
















ബുദ്ധനാവാൻ പോകുന്നതിനുമുമ്പുള്ളത്.










ചൊവ്വാഴ്ച എല്ലോറഗുഹാപ്രവേശനം ഇല്ലെന്ന് അവിടെനിന്നു വാങ്ങിയ പുസ്തകത്തിൽ ഉണ്ട്.

Labels: ,

16 Comments:

Blogger രഘുനാഥന്‍ said...

ഇന്നത്തെ മനുഷ്യനോ യന്ത്രങ്ങള്‍ക്കോ ചെയ്യാന്‍ കഴിയാത്ത മനോഹരമായ ശില്പവേലകള്‍

Wed May 12, 09:27:00 am IST  
Blogger ഒരു യാത്രികന്‍ said...

ഒരിക്കലെങ്കിലും അവിടെ പോവണം എന്നത് വളരെ കാലത്തെ ആഗ്രഹമാണ്. പോവണം പോവാതെ പറ്റില്ല....ഇഷ്ടമായി......സസ്നേഹം

Wed May 12, 10:47:00 am IST  
Blogger സു | Su said...

രഘുനാഥൻ :) അതെ. വളരെ മനോഹരമായിട്ടുണ്ട്. കുറേ നശിച്ചു.

ഒരു യാത്രികൻ :) സൗകര്യം കിട്ടുമ്പോൾ പോകൂ.

Wed May 12, 11:36:00 am IST  
Blogger krishnakumar513 said...

ഇത്തരം കാഴ്ചകള്‍ വളരെ അപൂര്‍വ്വമാണല്ലൊ?നന്നായി സംരക്ഷിക്കപ്പെടുന്നു എന്നത് വലിയ കാര്യം.അതും ഇന്ത്യയില്‍!

Wed May 12, 02:24:00 pm IST  
Blogger SunilKumar Elamkulam Muthukurussi said...

സൂ, ഒന്ന് കൂടെ വിശദമായി എഴുത്തായിരുന്നു.
ബുദ്ധമത സ്വാധീനം ധാരാലമുന്റ്റ്‌.
-സു-

Wed May 12, 10:25:00 pm IST  
Blogger ശ്രീ said...

ചിത്രങ്ങള്‍ പങ്കു വച്ചതിനു നന്ദി, സൂവേച്ചീ

Thu May 13, 06:19:00 am IST  
Blogger aathman / ആത്മന്‍ said...

ഔറംഗബാദ് യാത്ര കഴിഞ്ഞ ഡിസംബറില്‍ പോയിരുന്നു. ചിത്രങ്ങള്‍ http://www.puramkazhchakal.blogspot.com/
ഈ ലിങ്കില്‍ ഉണ്ട്. വിശദമായി എഴുതിയില്ല. ഒരു പുതിയ പോസ്റ്റ് തയ്യാറാക്കുന്നുണ്ട് ഇപ്പോള്‍.
എല്ലോറ ഇന്നത്തെ കാലത്ത് ഉള്ള ആരെയും തലകുനിപ്പിയ്ക്കും. അങ്ങനെ ഒരു പ്ലാനിങ്ങ് ഇന്ന് ചിന്തിയ്ക്കുക കൂടി അസാധ്യമല്ലെ? ആ 16-)0 നമ്പര്‍ ഗുഹ!!!!!

Thu May 13, 06:51:00 am IST  
Blogger ശനിയന്‍ \OvO/ Shaniyan said...

:-)

Thu May 13, 10:39:00 am IST  
Blogger സു | Su said...

കൃഷ്ണകുമാർ :) അതൊക്കെ കാണാൻ കഴിഞ്ഞതിൽ എനിക്കു വളരെ സന്തോഷം തോന്നി.

ശ്രീ :)

സുനിൽ ജീ :) ഓരോ ഗുഹകളുടേയും പ്രത്യേകതകൾ, പുസ്തകത്തിൽ ഉള്ളതുപോലെ, അല്ലെങ്കിൽ അവിടെ പുരാവസ്തുക്കാരുടെ ബോർഡിൽ ഉള്ളതുപോലെ എഴുതേണ്ടിവരും. ചിത്രങ്ങളിൽ ഒക്കെ കാണാമല്ലോ അല്ലേ?

ആത്മൻ :) ചിത്രങ്ങൾ നോക്കാം കേട്ടോ, തീർച്ചായിട്ടും. വിശദമായി എഴുതൂ.

ശനിയൻ :)

Thu May 13, 10:54:00 am IST  
Blogger jyo.mds said...

മനോഹരമായിരിക്കുന്നു

Fri May 14, 11:45:00 am IST  
Blogger സു | Su said...

ജ്യോ :)

Fri May 14, 01:33:00 pm IST  
Blogger ദിയ കണ്ണന്‍ said...

nannayittundu chechi... :)

Sat May 15, 03:50:00 pm IST  
Blogger Naushu said...

ഇതൊക്കെ കൊത്തിയുണ്ടാക്കിയ ശില്‍പ്പികൾക്കു മുന്നിൽ എന്റെയും പ്രണാമം.

Sat May 15, 05:24:00 pm IST  
Blogger aathman / ആത്മന്‍ said...

എല്ലോറ വിശദമായ പോസ്റ്റ് ഉടനെ ഞാനും തയ്യാറാക്കുന്നുണ്ട്. ആദ്യം അജന്ത ചെയ്തിട്ടുണ്ട്. നോക്കുക. അവിടെയും പോയിരുന്നല്ലോ അല്ലെ?

Mon May 17, 04:44:00 pm IST  
Blogger സു | Su said...

ദിയ :)

നൗഷു :)

ആത്മൻ :) പോസ്റ്റ് നോക്കിയിരുന്നു. ചിത്രങ്ങളും വിവരണവും കണ്ടു. നന്നായിട്ടുണ്ട്. നന്ദി. ഞങ്ങൾ അജന്തയിൽ പോയില്ല. സമയം ഉണ്ടായിരുന്നില്ല. ഇനിയൊരിക്കൽ പോകാമെന്നുവെച്ചു.

Thu May 20, 09:07:00 am IST  
Blogger Nilavu said...

Beautiful photos...
Pl. publish more photos...
if available... and a brief description to understand.

Thu Aug 26, 08:31:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home