മഴയും മഴയും
മഴത്തിരക്ക്
മഴ പെയ്യുന്നൂ മഴ പെയ്യുന്നൂ,
കുട വാങ്ങീടാൻ പോകേണം.
മഴ പെയ്യുന്നൂ മഴ പെയ്യുന്നൂ,
കടലാസുതോണിയൊരുക്കേണം.
മഴ പെയ്യുന്നൂ മഴ പെയ്യുന്നൂ,
കട്ടൻകാപ്പി കുടിക്കേണം.
മഴ പെയ്യുന്നൂ മഴ പെയ്യുന്നൂ,
മഴയും നോക്കിയിരിക്കേണം.
മഴയും നീയും
നിന്റെ
പ്രണയമഴയിൽ നനഞ്ഞുനടന്നതുകൊണ്ടാണ്
വിരഹമഴയിൽ പനിക്കുന്നത്.
നിന്റെ
മൊഴിമഴയിൽ ചിരിച്ചതിനാണ്,
മൗനമഴയിൽ കരയേണ്ടിവരുന്നത്.
Labels: എനിക്കു തോന്നിയത്
5 Comments:
മഴ പെയ്യുന്നൂ മഴ പെയ്യുന്നൂ,
മൂടി പുതച്ചുറങ്ങണം
haina :)അപ്പോ സ്കൂളിൽ ആരു പോകും?
കലക്കി! രണ്ടു് കവിതകളും ഇഷ്ടപ്പെട്ടു.
മഴകൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍ പലതുണ്ടു മണ്ണിന് മനസ്സില്‍!..:)
ചിതൽ :)
ആത്മേച്ചീ :)
Post a Comment
Subscribe to Post Comments [Atom]
<< Home