ലേബൽ
തോരാതെ പെയ്തുകൊണ്ടിരിക്കുന്ന വാക്കുകൾ,
മനസ്സിന്റെ താളിൽ നിന്ന് കടലാസ്സിലേക്ക്
ഒഴുകിച്ചേരുന്ന അക്ഷരങ്ങൾ,
നടന്നു തളർന്ന് കടന്നെത്തിയ വഴികൾ,
വിരുന്നെത്തിയ ശബ്ദങ്ങൾ,
ജീവിതത്തിന്റെ എല്ലാ ഒച്ചയനക്കങ്ങളും,
തൂത്തുവാരി സ്വന്തമാക്കാൻ,
കാലത്തിന്റെ ഓരോ വ്യതിയാനങ്ങളിലും
സ്വന്തം ലേബൽ പതിച്ചുവയ്ക്കാൻ,
വ്യർത്ഥമെന്ന അവസ്ഥ കിണഞ്ഞുശ്രമിക്കുന്നുണ്ട്.
അതിന്റെ താഴ്ചയിലേക്ക് കാലിടറിപ്പോകാതെ,
ജീവിതം, പ്രതീക്ഷയ്ക്ക് മുകളിൽ
അള്ളിപ്പിടിച്ചിരിക്കുന്നുണ്ട്.
ഇതിനിടയിലും,
വ്യർത്ഥതയുടെ കണ്ണില്‍പ്പെടാതെ
കണ്ണിറുക്കിച്ചിരിക്കുന്നു പ്രണയം!
Labels: കവിത
5 Comments:
ഇതാ പ്രണയം മറ്റൊരു കാഴ്ചപ്പാടില്‍..
ജീവിതം എപ്പോഴും ഓരോരോ പ്രതീക്ഷകളുടെ മുകളിലാണ്
അള്ളിപ്പിടിച്ചിരിക്കുന്നത്..
ആ പ്രത്യാശകല്ല് തന്നെ ആണല്ലോ ജീവിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നതും.
കവിത നന്നായിരിക്കുന്നു.
ഒടുവില്‍ അതറിയും
ജീവിതം നമ്മെ പ്രണയിക്കുന്നുവെന്ന്
ഹോ ! എത്രമാത്രമാണ് നമ്മള്
ജീവിതത്തെ തെറ്റിദ്ധരിച്ചത്
നിരാശകാമുകൻ :) എല്ലാം വ്യർത്ഥമെന്ന് തോന്നുമ്പോഴും ചിലതുണ്ടാവും ജീവിതം തുടരാൻ പ്രേരിപ്പിക്കുന്നത്. (നിരാശയില്ലാതെ ജീവിക്കൂ).
ജയിംസ് സണ്ണി :) അപ്പോഴേക്കും സമയം വൈകുമോ?
ശരിയാണ്. പ്രതീക്ഷകളിലാണല്ലോ ജീവിതം നിലനില്‍ക്കുന്നത്. :)
ശ്രീ :)
Post a Comment
Subscribe to Post Comments [Atom]
<< Home