കാത്തിരിക്കുമ്പോൾ
കാത്തിരിക്കുന്നു, ഭൂമിയൊരു മഴയ്ക്കായ്,
കാത്തിരിക്കുന്നു ഞാൻ നിന്റെ മൊഴിയ്ക്കായ്.
പുറമേ നിശബ്ദം, ശാന്തമിരുവരും,
ഉള്ളിൽ തപിയ്ക്കുന്നു, വെന്തു ചിതറുന്നു.
മഴയെങ്ങുപോയീ, ഭൂമിയെയോർക്കാതെ,
പാവം തളർച്ചയിൽ കാതോർത്തിരിക്കുന്നു.
നീയെങ്ങുപോയീ ഒന്നുമേ മിണ്ടാതെ
എൻ മനം ചോദ്യങ്ങൾ കൊണ്ടുനിറയുന്നു.
Labels: കവിത
11 Comments:
മഴയ്ക്കും മൊഴിക്കും കാത്തിരിക്കാം..
"പുറമേ നിശബ്ദം, ശാന്തമിരുവരും,
ഉള്ളിൽ തപിയ്ക്കുന്നു, വെന്തു ചിതറുന്നു"
ഇരുവരും ഉള്ളിൽ തപിക്കുകയും വെന്തു ചിതറുകയും ചെയ്യുന്നുണ്ടോ? ഇല്ലെന്നാണു് തുടർന്നുള്ള വരികൾ വായിക്കുമ്പോൾ തോന്നുന്നതു്. എങ്കിൽ ഇരുവരുടേയും കാര്യമെഴുതാതെ ഒരാളുടെ കാര്യം മാത്രമെഴുതുകയായിരുന്നില്ലേ നല്ലതു്?
ഇനി അഥവാ ഇരുവരും തപിക്കുന്നവരാണെങ്കിൽ മഴയോടുള്ള താരതമ്യം ശരിയായില്ല എന്ന് തോന്നുന്നു.
അനൂപ് :)
ചിതൽ :) ഭൂമിയും പ്രണയിനിയും കാത്തിരിക്കുന്നു. കാണാതിരിക്കുമ്പോൾ, പുറമേയ്ക്ക് കാണിക്കുന്നില്ലെങ്കിലും രണ്ടിന്റേയും (ഭൂമിയുടേയും പ്രണയിനിയുടേയും) ഉള്ള് വെന്തുരുകുന്നു എന്നാണ് ഞാൻ അർത്ഥമാക്കിയത്. ചിതലിനു അതു മനസ്സിലായില്ലെങ്കിൽ എന്റെ എഴുത്തിന്റെ കുറ്റം.
വെന്തുരുകി മേഘക്കീറുകൾക്കിടയിലൊളിച്ചിരിക്കുന്നു മഴ.
പൊള്ളലേൽപ്പിക്കാതെ,
വേദനിപ്പിക്കാതെ,
മെല്ലെ മെല്ലെ,
ഭൂമിയിലേക്കലിഞ്ഞിറങ്ങാൻ
മലമേടുകൾക്കരികിലൂടെ കൈവഴികളും തേടി,
ആകാശത്തു ചിതറിനടക്കുന്നു മഴ.
ആശ്ലേഷിച്ചുന്മാദിപ്പിക്കാൻ,
നിലയുറയ്ക്കാതെ,
നിലമുരുക്കാതെ,
പെയ്തുവീഴിക്കാൻ
ഒരു കാറ്റും കാത്ത്
ദാഹിച്ചിരിപ്പൂ മഴ.
വിശ്വം ജീ :) നന്ദി.
സു, നന്ദി! ഇപ്പൊ ഓകെ ആയി!! ഞാൻ വായിച്ചതിന്റെ കുഴപ്പമായിരുന്നു. (ഞാൻ എന്തൂട്ടാ വിചാരിച്ചേ? കാമുകന്റേം കാമുകീന്റേം കാര്യാ വിചാരിച്ചേ, അല്ലാണ്ടെ ഭൂമീന്റെ കാര്യം ആലോയ്ചില്യ)
{ആപ്പീസിൽ നിന്നുവന്നു് വീട്ടിലിരുന്നു് ബ്ലോഗ് വായിച്ചാൽ ഇങ്ങിനെയൊക്കെ ഉണ്ടാവും :(}
മഴ പെയ്യട്ടേ കവിതയായ് പ്രണയമായ് ഞാനും കാത്തിരിക്കുകയാണ്.
മഴയ്ക്ക് പെയ്യാതിരിക്കാനാവാത്ത പോലെ മൊഴിയും വരും, വൈകിയാലും. അതുവരെ കാത്തിരിപ്പ്.
ചിതൽ :)
അനൂപ് :)
ബിന്ദൂ :) തിരക്കിലായിരിക്കും അല്ലേ? കാണാറേയില്ലല്ലോ.
:)
മഴ വന്നോ സൂ?!
ആത്മേച്ചീ :) മഴ വന്നു. (ഞാൻ ഷോപ്പിങ്ങിന്റെ തിരക്കിലായിപ്പോയി. അതാ മിണ്ടാൻ വൈകിയത്).
Post a Comment
Subscribe to Post Comments [Atom]
<< Home