പ്രണയഗാനം
ആതിരനിലാവുദിച്ചല്ലോ പ്രിയാ,
ഭൂമി ചിരിച്ചു തുടുത്തുവല്ലോ.
മനസ്സിൽ പ്രണയമഴ പൊഴിയുന്നനേരം,
അരികത്തു നീ വന്നണയുകില്ലേ.
നിൻ വിരല്‍പ്പൂക്കളെൻ വിരലിൽ തൊടുമ്പോൾ,
എൻ മനം ചെമ്പകപ്പൂവായ് വിടരും.
നിൻ കണ്ണിണയിലെൻ രൂപം നിറയുമ്പോൾ,
എൻ മനം പ്രണയത്താലൊന്നുലയും.
നീ വെറും കനവെന്നോർക്കാതിരിക്കുവാൻ,
നീ വെറും മിഥ്യയായ് മാറാതിരിക്കുവാൻ,
നിലാവിലൊരുമിച്ചു സ്വപ്നങ്ങൾ നെയ്യുവാൻ,
വന്നു ചേർന്നീടുക മടിയാതെ നീ.
Labels: കവിത
6 Comments:
പ്രണയമണി തൂവല്‍ കൊഴിയും പവിഴമഴ..!
ആത്മേച്ചീ :) വായിച്ചതിനു നന്ദി.
കൊള്ളാം...
ജിഷാദ് :) നന്ദി.
വിരഹപ്രണയമാണല്ലേ ? മൂന്നാം ഖണ്ഡികയായ ചരണം കൂടുതൽ നല്ലത്. തുടരുക, ആശംസകൾ......
വി.എ. :) നന്ദി.
Post a Comment
Subscribe to Post Comments [Atom]
<< Home