ആഗ്രഹം
മഴയ്ക്കു വഴിയൊഴിഞ്ഞ വെയിൽ
കയറിപ്പാർത്തത്
നിന്റെ കണ്ണുകളിലേക്കായിരിക്കണം
അതുകൊണ്ടാവണം
നിന്റെ നോട്ടങ്ങളിൽ എനിക്കു പൊള്ളുന്നത്
ആകാശത്തിൽ നിന്നു ഭൂമിയിലേക്ക് പുറപ്പെട്ട്
കാറ്റിനൊപ്പം ഒളിച്ചോടിയ
മഴയെ കണ്ടെത്തണം
നിന്റെ കണ്ണിന്റെ തടവിൽ പാർപ്പിക്കണം
അതു കരഞ്ഞുതോരുമ്പോൾ
തെളിയുന്ന മഴവില്ല് എനിക്കു സ്വന്തമാക്കണം.
Labels: എനിക്കു തോന്നിയത്


12 Comments:
സാഡിസ്റ്റ് ആണല്ലോ :)
മനോഹരം, ചേച്ചീ.
:)
കരഞ്ഞു തോരട്ടെ, മഴവില്ല് കാണാമല്ലോ?
മഴയ്ക്കു വഴിയൊഴിഞ്ഞ വെയിൽ
കയറിപ്പാർത്തത്
നിന്റെ കണ്ണുകളിലേക്കായിരിക്കണം
അതുകൊണ്ടാവണം
നിന്റെ നോട്ടങ്ങളിൽ എനിക്കു പൊള്ളുന്നത്.......... nice... :)
നന്നായിട്ടുണ്ട്
സുധീർ :) സാഡിസ്റ്റല്ല. ഒരു മഴവില്ലു കണ്ടെത്താൻ നോക്കുന്നു. അതിനുള്ള വഴി കണ്ടുപിടിച്ചെന്നു മാത്രം.
ശ്രീ :) സന്തോഷം.
ചെറുവാടി :)
സുകന്യേച്ചീ :) കാണണമെന്ന് ആഗ്രഹം.
സാജൻ :)
കലാവല്ലഭൻ :)
എല്ലാ കൂട്ടുകാർക്കും നന്ദി.
സൂ കൊള്ളാമല്ലൊ!
ചില വികൃതി പയ്യന്മാരെപ്പോലെ ചിന്തിക്കുന്നു അല്ലെ!
കൊള്ളാം! :)
വെയില്‍ കൊണ്ടു ശീലിച്ചവരെയൊക്കെ പിടിച്ചു മഴനനയിച്ച് മഴവില്ലും വിരിയിച്ച് പിന്നെ പറഞ്ഞുവിടുമോ!!:)
എന്തൊരു ഭയങ്കര ആഗ്രഹം ഭഗവാനേ!!
(ഇത്തവണ സൂ എന്നെ വെറുതെ വിടുമെന്ന് തോന്നുന്നില്ലാ..:))
brilliant.. :)
ആത്മേച്ചീ :) ഇല്ല. ആഗ്രഹങ്ങളൊക്കെ ഉപേക്ഷിച്ച് കാശിയ്ക്കു പൊയ്ക്കോളാം.
ദിയ :) നന്ദി.
കൊള്ളാം !
ജിഷാദ് :) നന്ദി.
Post a Comment
Subscribe to Post Comments [Atom]
<< Home