ആരു കൊടുത്തൂ
ഇത്തിരിമുല്ലയ്ക്കാരു കൊടുത്തൂ,
ഇത്തറ നല്ലൊരു സൌരഭ്യം?
വിടർന്നുനിൽക്കും മഴവില്ലിന്നു,
ആരു കൊടുത്തൂ പല വർണ്ണം?
കൂകൂകൂകൂ കൂകും കുയിലിനു,
ആരു കൊടുത്തൂ സ്വരമധുരം?
ഛൽഛിൽ ഛൽഛിൽ പെയ്യും മഴയ്ക്ക്,
ആരു കൊടുത്തൂ സംഗീതം?
എല്ലാം കൊടുത്തു മറഞ്ഞുനിൽപ്പൂ,
ദൈവം എന്ന കലാകാരൻ.
Labels: കുട്ടിപ്പാട്ട്
5 Comments:
എന്തായാലും കുട്ടിപാട്ട് നന്നായിടുണ്ട് :)
ഒരു മഞ്ചാടി -- പൂപ്പി... എഫ്ഫക്റ്റ് ഉണ്ട് ..
പെരുത്തിഷ്ടായി
മോനു :)
സോണി :)
ശ്ശോ! ;)
എന്താ ദൈവമേ ഇതൊക്കെ വേറെ ആരെങ്കിലുമാണോ ചെയ്യുന്നത്? ;)
Post a Comment
Subscribe to Post Comments [Atom]
<< Home