Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Friday, February 11, 2011

റിയാലിറ്റികൾ

മലയാളം ചാനലുകൾ കണ്ടുകണ്ട് മനസ്സുമടുത്തിട്ടൊന്നുമല്ല, മറ്റുചാനലുകളിൽ എന്തുസംഭവിക്കുന്നുവെന്നറിയാനാണ് ഞാനൊരു ചാനൽ യാത്ര നടത്തിയത്. എല്ലാം അറിഞ്ഞിരിക്കണമല്ലോ. പല നല്ല ചാനലുകളും നല്ല പരിപാടികളും ഒക്കെ കണ്ടു. അങ്ങനെ പോയിപ്പോയി കുറേ റിയാലിറ്റിഷോകൾ കണ്ടെത്തി. പണ്ടേ പ്രതീക്ഷിച്ചതായതുകൊണ്ട് ഞെട്ടിയൊന്നുമില്ല. രാഖിയുടെ സ്വയംവരറിയാലിറ്റിയെക്കുറിച്ചും, അതിനുശേഷം വന്നൊരു റിയാലിറ്റിഷോയെക്കുറിച്ചും കേട്ടും കണ്ടുമറിഞ്ഞതുവെച്ചുനോക്കുമ്പോൾ ഇനിയുമെന്തൊക്കെ കാണാനുണ്ടാവും എന്നേ വിചാരിച്ചുള്ളൂ.

സ്റ്റാർ പ്ലസ്, ഒരു റിയാലിറ്റി ഷോ തുടങ്ങി, കുറച്ചുനാളിനുള്ളിൽത്തന്നെ പൂട്ടിക്കെട്ടിപ്പോയി. പങ്കെടുക്കുന്നവരെക്കൊണ്ട് എല്ലാം തുറന്നുപറയിപ്പിച്ചും, പറയുന്നതിലെ കള്ളം കണ്ടുപിടിച്ചും മുന്നേറിയപ്പോൾ ആരാന്റമ്മയ്ക്ക് പ്രാന്തു വന്നാൽ കാണാൻ നല്ല ശേല് എന്ന പഴഞ്ചൊല്ലാണ് ഓർമ്മ വന്നത്. എല്ലാം തുറന്നുപറയാൻ മുട്ടിനിൽക്കുന്നവരുടെ ഭാഗ്യക്കേട് കൊണ്ടാ‍ണോന്നറിയില്ല, അതു വന്നപോലെ പോയി. ബിഗ് ബോസ്സ് എന്നൊരു പരിപാടി പണ്ടേ ഉണ്ടായിരുന്നു. ഇപ്പോഴും അതിനൊരു വാട്ടവും ഇല്ല.

ഇപ്പോഴുള്ള പുതിയ റിയാലിറ്റി ഷോകൾ ഷോകൾ തന്നെയാണോ ഷോക്കുകൾ ആണോന്ന് അറിയില്ല. അതിലൊന്നാണ് മാ എക്സ്ചേഞ്ച്. ഭർത്താവും കുട്ടികളും മാറുന്നില്ല. ഒരു വീട്ടിലെ ഭാര്യ, കുട്ടികളുടെ അമ്മ, വേറൊരു വീട്ടിൽ താമസിക്കാൻ പോകുന്നു. ആ വീട്ടിലെ ഭാര്യ, കുട്ടികളുടെ അമ്മ, ഇങ്ങോട്ടും വരുന്നു. അതാണ് റിയാലിറ്റിഷോയുടെ ചുരുക്കം. എങ്ങനെയുണ്ട്? നല്ലത്! അല്ലേ? പിന്നെയൊന്നുള്ളത് കുട്ടികൾ വേറൊരു അച്ഛനേം അമ്മയേം തെരഞ്ഞെടുത്ത് പോകുന്നതാണ്. അവിടെ അവർ നടത്തുന്ന കസർത്തുകൾ, വഴക്കുകൾ. പിന്നെയൊന്നുള്ളത് കാമുകീകാമുകന്മാർക്കുള്ളതാണ്. അത് വെറും ഷോ അല്ല. അതിൽ സമ്മാനവും ഇല്ല. വാസ്തവം കണ്ടെത്താം. അത്ര തന്നെ. അതുകൊണ്ട് റിയാലിറ്റി ഷോകളുടെ കൂട്ടത്തിൽ‌പ്പെടുമോന്നറിയില്ല. ഇമോഷണൽ അത്യാചാർ എന്നാണ് അതിന്റെ പേര്. തന്റെ പങ്കാളിയിൽ സംശയം തോന്നുന്നവർ, ആ പരിപാടിയിലേക്ക് വിളിക്കുകയേ വേണ്ടൂ. അവർ ക്യാമറയുമായി സംശയിക്കപ്പെടുന്ന ആളെ പിന്തുടരും. എവിടെയും. ഇന്ന സ്ഥലം എന്നൊന്നുമില്ല. എന്നിട്ട് ക്യാമറയിൽ കിട്ടിയതുമുഴുവൻ മറ്റേയാളെ കാണിക്കും. മിക്കവാറും ആ ബന്ധം അവിടെത്തീരും. പാട്ടിന്റെ, ഡാൻസിന്റെ, അഭിനയത്തിന്റെ ഒക്കെ റിയാലിറ്റിഷോകൾ വിട്ട് ഇപ്പോ പല ഷോകളും വീട്ടിലേക്ക് കയറിയിരിക്കുകയാണ്. ഇപ്പോ പുതിയൊന്ന് തുടങ്ങിയിട്ടുണ്ട്. കുറച്ചു ഭാര്യമാർ വീട്ടിൽനിന്നു വിട്ടു നിൽക്കുന്നു. ഭർത്താക്കന്മാർ വീടു നോക്കിനടത്തുന്നു, കുട്ടികളെ നോക്കുന്നു. ഇനിയിപ്പോ എന്തൊക്കെ കാണേണ്ടിവരും എന്നു ചോദിക്കുന്നേയില്ല. കാണാൻ പോകുന്ന പൂരങ്ങൾ കാത്തിരിക്കുകതന്നെ. ഞാനിതൊക്കെ കണ്ട് അവിടെയൊന്നും തമ്പടിച്ചുകൂടുന്നില്ല. തൽക്കാലം മതിയാക്കി മലയാളത്തിലേക്കുതന്നെ കയറി. ഇവിടെയുള്ളതൊക്കെ കാണുന്നതാവും എനിക്കു നല്ലത്.

Labels:

7 Comments:

Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അതാ നല്ലത്‌ തമ്പൊന്നും അടീച്ചു കൂടണ്ടാ
:)

Sat Feb 12, 11:44:00 AM IST  
Blogger സു | Su said...

പണിക്കർ ജീ :) അങ്ങനെയാണ് തീരുമാനിച്ചിരിക്കുന്നത്.

Mon Feb 14, 09:05:00 AM IST  
Blogger Sukanya said...

അങ്ങനെയും ഒരു റിയാലിറ്റിയോ? ഇനിയും അവിടെയൊക്കെ പോയി വിവരങ്ങള്‍ തരൂന്നേ

Mon Feb 14, 01:26:00 PM IST  
Blogger ശ്രീദേവി said...

ടി വി കാണല്‍ ഉപേക്ഷിച്ചിട്ട് കാലങ്ങള്‍ ആയി..സ്വസ്ഥമായും സന്തോഷമായും ഇരുന്നു കാണാന്‍ പറ്റുന്ന ഒന്നുമില്ല..

Wed Feb 16, 10:01:00 AM IST  
Blogger സു | Su said...

സുകന്യേച്ചീ :) ഇടയ്ക്കു പോയി നോക്കി വിവരം അറിഞ്ഞുവരാം കേട്ടോ.

ശ്രീദേവി :) എല്ലാ പരിപാടികളും മോശമെന്നൊന്നും തോന്നുന്നില്ല.

Thu Feb 17, 11:49:00 AM IST  
Blogger .......... said...

Gud humour sense and sensibility..reflected both in "kariveppila and suryagayathri"..keep going with high spirits....Actually I did a bit of mining for you after receiving a pdf file on Kerala "vibhavams"...jus loved it..it was(is) a great help...sathyam paranjal,enikkum malayalathil type cheyyanam ennundd.but doent have the software that supports it....Anyways...enjoy ur time in and keep writing!!!!!

Sat Feb 19, 05:37:00 AM IST  
Blogger സു | Su said...

പേരു പറയാത്ത സുഹൃത്തേ :) വന്നതിൽ സന്തോഷം. സമയമുള്ളപ്പോൾ ഇനിയും വന്നു വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Tue Feb 22, 10:05:00 AM IST  

Post a Comment

Subscribe to Post Comments [Atom]

<< Home