ഒന്ന് രണ്ട് മൂന്ന് നാല്
അമ്മക്കുട്ടി, മിന്നുക്കുട്ടി,
തിന്നൂ തിന്നൂ മുട്ടായി,
ഒന്ന്, രണ്ട്, മൂന്ന്, നാല്,
മധുരം നിറയും മുട്ടായി.
അമ്മക്കുട്ടി, മിന്നുക്കുട്ടി,
കണ്ടൂ കണ്ടൂ പൂമ്പാറ്റ,
അഞ്ച്, ആറ്, ഏഴ്, എട്ട്,
പലവർണ്ണത്തിൽ പൂമ്പാറ്റ.
അമ്മക്കുട്ടി, മിന്നുക്കുട്ടി,
നോക്കീ നോക്കീ മഞ്ചാടി,
ഒമ്പത്, പത്ത്, എണ്ണിയെടുത്തൂ
കൈയിൽ നിറച്ചൂ മഞ്ചാടി.
Labels: കുട്ടിപ്പാട്ട്
2 Comments:
ഇഷ്ടപ്പെട്ടു ഈ കുഞ്ഞിക്കവിത
ഒരു കുഞ്ഞുണ്ണി മാസ്റ്റര്‍ സ്റ്റെയില്‍
:)
പണിക്കർ ജീ :)
Post a Comment
Subscribe to Post Comments [Atom]
<< Home