പ്രണയദിനം
1.
നീ കണ്ടേക്കുമെന്നു തോന്നുമ്പോൾ,
വാക്കുകൾക്കു പകരം (ഞാൻ)
പൂവുകളാണു വിതറുന്നത്.
കാണാത്ത ഭാവത്തിൽ നീ പോകുമ്പോൾ
(എന്റെ) മനസ്സിൽ മുള്ളുകളാണു വിടരുന്നത്.
2.
കണ്ണിന്റെ ഉള്ളിലൊരു
കടലുണ്ട്, സത്യം!
ചിരിയുടെ മറവിലൊരു
നോവുണ്ട്, സത്യം!
വിരഹത്തിൻ പിന്നാലെയൊരു
സാമീപ്യമുണ്ട്, സത്യം!
നീയെന്റെ മനസ്സിൽ
എന്നുമുണ്ട്. (സത്യം വേണോ?)
എല്ലാവർക്കും പൂവാലന്റൈൻസ് ദിനാശംസകൾ!
Labels: പ്രണയം
3 Comments:
അതാ കുഴപ്പം. വല്ലതും പറയും എന്നു വിചാരിച്ചു നോക്കുമ്പോൾ അവിടെ കുറെ പൂ കിടക്കുന്നതു കണ്ടാൽ ആരെങ്കിലും വിചാരിക്കുമോ ഇങ്ങനൊക്കെ. അതുകൊണ്ട് ഇനി വായ തുറന്നു വർത്തമാനം പറഞ്ഞാൽ മതി.
അല്ല ഇനി അതു വേണ്ടി വരില്ല പുള്ളീക്കാരനോട് ഇതു വായിക്കാൻ പറഞ്ഞാലും മതി
പണിക്കർ ജീ :) ഇനി അങ്ങനെ ചെയ്യാം. പൂക്കൾ വിതറിയാലും രക്ഷയില്ല അല്ലേ?
കവിത നന്നായിട്ടുണ്ട് .... :-)
;-
0
Post a Comment
Subscribe to Post Comments [Atom]
<< Home