പൂമരം
എന്നുമാ പൂക്കൾ പറിച്ചെടുത്തീടിലും,
ചിരി തൂകി മാത്രം നിൽക്കുന്നു പൂമരം.
കൈകൾ വിടർത്തിയാച്ചോട്ടിൽ നിന്നീടുകിൽ,
വേണ്ടത്ര പൂവുകൾ ശേഖരിക്കാം.
വാടാതെ നിൽക്കുന്നു എന്നുമാ പൂവുകൾ,
മലയാളഭാഷ തൻ അക്ഷരങ്ങൾ.
എന്നുമാപ്പൂമരം തലപൊക്കി നിൽക്കട്ടെ,
മലയാളപ്പെരുമ വളർന്നീടട്ടെ.
Labels: എനിക്കു തോന്നിയത്
4 Comments:
എന്നുമാപ്പൂമരം തലപൊക്കി നിൽക്കട്ടെ,
മലയാളപ്പെരുമ വളർന്നീടട്ടെ.
Best wishes
മുല്ലപെരിയാറൊക്കെ തകർന്ന് നമ്മുടെ പൂമരമൊക്കെ ഒലിച്ചു പോകുമോ എന്നതാണിപ്പോഴത്തെ വേവലാതി :) (ലേബൽ തകർത്തു)
മാമരം പൂമരം മലയാളമരം മാനം മുട്ടെ വളരട്ടെ. പൂത്തുലയട്ടെ. ശേഖരിക്കാം നമുക്കേറെ അക്ഷരപൂക്കള്‍.
the man to walk with :)എന്റെ ആഗ്രഹം പറഞ്ഞതാണ്.
പടിപ്പുര :) ഈ പൂമരത്തിന്റെ വേരിനു നല്ല ശക്തിയില്ലേ?
സുകന്യേച്ചീ :) അങ്ങനെയാവട്ടെ.
Post a Comment
Subscribe to Post Comments [Atom]
<< Home