വീണ്ടും
ധനുമാസ നാളു കൊഴിഞ്ഞു പോകേ,
മഞ്ഞിന്റെ കുളിരുമായ് മകരമെത്തി.
കാലത്തിൻ മഞ്ഞു പുതപ്പു നീക്കി
വെയിലിന്റെ ചൂടുമായ് കുംഭമെത്തി.
ഓരോരോ കൊമ്പിലും പൂക്കളുമായ്
മാവുകളെല്ലാം ചിരിതൂകിനിന്നൂ.
മഴ വന്നു ഭൂമി നനയും മുമ്പേ
പതിവുപോൽ മാമ്പഴക്കാലമെത്തി.
Labels: കുഞ്ഞുകവിത
2 Comments:
ഇവിടൊക്കെ കണ്ണിമാങ്ങക്കാലമേ എത്തിയുള്ളൂ മാമ്പഴക്കാലമായില്ല ഹ ഹ :)
പണിക്കർ ജീ :) ഇവിടെ എല്ലാം എത്തി. അതുകൊണ്ടാണ് എഴുതിയതും. അവിടെയും വേഗം എത്തട്ടെ.
Post a Comment
Subscribe to Post Comments [Atom]
<< Home