കുഞ്ഞോന്
കുഞ്ഞോനേ,
ഞാൻ ചിരിച്ച് ചിരിച്ച് ചത്ത്. എന്താ കാര്യംന്നറിയ്യോ? ഞാൻ വെർതേ നടക്കാനിറങ്ങിയതായിരുന്നു. നടന്ന് നടന്ന് കുഞ്ഞോന്റെ ഫ്ലാറ്റിന്റെ മുമ്പിലെത്തി. അപ്പോ അവിടെ നെറച്ചും വെള്ളം. സെക്യൂരിറ്റി ചേട്ടനോടു ചോദിച്ചപ്പോഴല്ലേ കാര്യം മനസ്സിലായത്. കുഞ്ഞോൻ യാത്ര പോയ വെഷമത്തിൽ കുഞ്ഞോന്റെ സോ മെനി ഗേൾഫ്രെൻഡ്സും, കുഞ്ഞോനെ കടിച്ചിരുന്ന കൊതുകുകളും കരഞ്ഞിട്ട് ഉണ്ടായ വെള്ളമാണത്രേ. ദേഷ്യം വരുന്നുണ്ടേൽ മൂക്കൊന്ന് അമർത്തിത്തുടച്ചാൽ മതി കേട്ടോ. പിന്നെ, കുഞ്ഞോനേ, ഞാനിന്നാളൊരൂസം ട്രെയിനീന്ന് എറങ്ങീട്ട് പോർട്ടറെ വിളിച്ചപ്പോ അയാളു കൈവണ്ടീം കൊണ്ടുവന്ന്. അതിൽ കൊറച്ച് ബാഗുകൾ ആദ്യേ ണ്ടായിരുന്നു. ഞങ്ങളും ബാഗ് വെച്ചു. പോർട്ടർ അതും വെലിച്ച് പാഞ്ഞു. ആദ്യം കൊറേ ബാഗ് വെച്ച ഫാമിലീം, രണ്ടാമത് കൊറച്ച് ബാഗ് വെച്ച ഞങ്ങളും പിന്നാലെ പാഞ്ഞു. പോർട്ടറു സ്പീഡ് കൊറയ്ക്കുമ്പോ ഞങ്ങളും ഓട്ടം കൊറച്ചു. അയാൾ ഓടുമ്പോ ഞങ്ങളും ഓടി. ഹോ...ക്ഷീണിച്ചു. അപ്പോ എപ്പഴാ കമിംഗ് ബാക്ക്? ഗുഡ്നൈറ്റ് കുഞ്ഞോനേ...
Labels: കുഞ്ഞോന്
7 Comments:
കൊതുകുകള്‍ കരയുമോ?
അജിത്തേട്ടാ :) എന്താ കൊതൂനു കരഞ്ഞാല്?
നന്നായി എഴുതി ...അഭിനന്ദനങ്ങൾ ..
എന്റെ ബ്ലോഗ് ഇതാണ്
http://vithakkaran.blogspot.in/
വിതക്കാരൻ
അപ്പൊ പ്രാണികളും മനുഷ്യരും സമാസമം ല്ലേ???rr
:)
ബ്ലോഗിന്റെ വാര്‍ഷികാഘോഷങ്ങള്‍ ഒന്നുമില്ലേ ചേച്ചീ?
Just passing by - and do not understand the language, but want to say - the writing looks so beautiful!
RETA@ http://evenhaazer.blogspot.com
ഇഷ്ടപ്പെട്ടു.
Post a Comment
Subscribe to Post Comments [Atom]
<< Home