ഇത്രേം പോരേ
നിനക്കൊപ്പം മഴയിൽ കളിക്കാമെന്നോർത്തു ഞാൻ
കടലാസുതോണിയൊരുക്കിവെച്ചു.
നീ വന്നു മാമ്പൂക്കൾ തല്ലിയൊടിക്കുമ്പോൾ
കോപം വരാതെ നിൽക്കാനുറച്ചു.
നീ ചിരിക്കുമ്പോൾ കൂടെച്ചിരിക്കുവാൻ
നോവുകൾ ഞാനൊന്നൊതുക്കിവെച്ചു.
നീയെന്നുമെവിടെയും സുഖമായിരിക്കുവാൻ
പ്രാർത്ഥന ദൈവത്തിൻ മുന്നിൽ വെച്ചു.
Labels: മനസ്സ്
10 Comments:
എന്നിട്ട് പ്രാര്‍ത്ഥനകള്‍ സഫലമായപ്പോള്‍ എന്തുചെയ്തു?
അത് ശരി ഞാൻ ചോദിക്കാൻ വന്നപ്പൊഴേക്കും അജിത്തേട്ടൻ കേറി ചോദിച്ചു കഴിഞ്ഞു. ഹ ഹ ഹ :)
പരസ്യത്തിൽ പറയുമ്പോലെ പ്രാർത്ഥിക്കുവാൻ ഓരോ നല്ല കാരണങ്ങൾ
Wonderful !!
മകനെ പിരിഞ്ഞിരിക്കുന്ന ഒരു പ്രവാസിക്ക് Apt ആയ കവിത
Really Touching!!
This comment has been removed by the author.
nyc
അജിത്തേട്ടൻ :) (പണിക്കർ ജി അജിത്തേട്ടൻ എന്നു വിളിക്കുമ്പോൾ ഞാനും വിളിക്കണമല്ലോ.)
പണിക്കർ ജീ :)
ബൈജു :)
രാജാറാം :)
ആദിൽ :)
ബ്ലോഗ് വായിക്കാൻ വന്നതിനു എല്ലാർക്കും നന്ദി.
മനസ്സിന്റെ ഉള്ളിലായി
താങ്കൾ കുറിചിട്ടതൊക്കെ
ഒരിക്കലെങ്കിലും അവർ തിരിച്ചറിയട്ടെ !
This comment has been removed by the author.
മനസ്സിലെവിടെയോ ഒരു തേങ്ങല്‍
Post a Comment
Subscribe to Post Comments [Atom]
<< Home