ശബരി ശ്രീരാമനോടു പറയുന്നു
ശബരിയുടെ അടുത്തെത്തിയ രാമനേയും ലക്ഷ്മണനേയും ശബരി ഭക്തിയോടെ തൊഴുതു പ്രാർത്ഥിച്ചു. ശബരി, ശ്രീരാമൻ ശാപമോക്ഷം കൊടുക്കുന്നതും കാത്ത് ഇരിക്കുകയായിരുന്നു. ശ്രീരാമൻ, സീതയെക്കുറിച്ച് ശബരിയോടു ചോദിക്കുന്നു.
ജാനകീ മാർഗ്ഗമറിഞ്ഞീടിൽ നീ പറയണം
കേന വാ നീതാ! സീതാ മല്പ്രിയാ മനോഹരി?
രാഘവവാക്യമേവം കേട്ടൊരു ശബരിയു-
മാകുലമകലുമാറാദരാലുരചെയ്താൾ:
“സർവവുമറിഞ്ഞിരിക്കുന്ന നിന്തിരുവടി
സർവജ്ഞനെന്നാകിലും ലോകാനുസരണാർത്ഥം
ചോദിച്ചമൂലം പറഞ്ഞീടുവൻ സീതാദേവി
ഖേദിച്ചു ലങ്കാപുരി തന്നിൽ വാഴുന്നൂ നൂനം
കൊണ്ടുപോയതു ദശകണ്ഠനെന്നറിഞ്ഞാലും
കണ്ടിതു ദിവ്യദൃശാ തണ്ടലർമകളെ ഞാൻ
മുമ്പിലാമ്മാറുകുറഞ്ഞോന്നുതെക്കോട്ടുചെന്നാൽ
പമ്പയാം സരസ്സിനെക്കാണാം തൽപുരോഭാഗേ
പശ്യ പർവതവരമൃശ്യമൂകാഖ്യം തത്ര-
വിശ്വസിച്ചിരിക്കുന്നു സുഗ്രീവൻ കപിശ്രേഷ്ഠൻ
ബാലിയെപ്പേടിച്ചു സങ്കേതമായനുദിനം
ബാലിക്കും മുനിശാപം പേടിച്ചു ചെന്നുകൂടാ
നാലു മന്ത്രികളോടും കൂടെ മാർത്താണ്ഡാത്മജൻ
പാലനം ചെയ്ക ഭവാനവനെ വഴിപോലെ
സഖ്യവും ചെയ്തുകൊൾക സുഗ്രീവൻ തന്നോടെന്നാൽ
ദുഃഖങ്ങളെല്ലാം തീർന്നു കാര്യവും സാധിച്ചീടും.”
സീത ലങ്കയിലുണ്ടെന്നും, കൊണ്ടുപോയതു രാവണനാണെന്നും, ഋശ്യമൂകമെന്ന പർവ്വതത്തിൽ സുഗ്രീവൻ താമസിക്കുന്നുണ്ടെന്നും, സുഗ്രീവൻ, സഹോദരനായ ബാലിയെപ്പേടിച്ചാണ് അവിടെ കഴിയുന്നതെന്നും, സുഗ്രീവന്റെ സഹായം തേടാവുന്നതാണെന്നും ശബരി പറയുന്നു.
(അദ്ധ്യാത്മരാമായണത്തിൽ നിന്നും... ഈ കർക്കടകമാസത്തിൽ.)
2 Comments:
കുറച്ച് തെക്കോട്ട് ചെന്നാൽ എന്നല്ലെ പറഞ്ഞത് അപ്പോൾ ഇത് തന്നെ ആയിരിക്കും ശബരി അല്ലെ?
പണിക്കർ ജീ :) സുഖമെന്നു കരുതുന്നു. രാമായണം വായിച്ചില്ലേ കഴിഞ്ഞമാസം?
Post a Comment
Subscribe to Post Comments [Atom]
<< Home