എന്തെങ്കിലുമൊക്കെയാണ്
പുതുവർഷം ഇങ്ങെത്തിപ്പോയി. കഴിഞ്ഞ കൊല്ലം പെട്ടെന്നങ്ങു പോയി അല്ലേ? എന്നാലും എല്ലാരും പലപല കാര്യങ്ങൾ ചെയ്തു തീർത്തിട്ടുണ്ടാവും അല്ലേ? ഇനിയിപ്പോ ബാക്കിയൊക്കെ അടുത്തവർഷം ചെയ്യാം. അല്ലാണ്ടിപ്പോ എന്തു പറയാൻ. ഒന്നും പിന്നേയ്ക്ക് വയ്ക്കരുതെന്നൊക്കെയാണ്. പക്ഷേ...പിന്നേയ്ക്കും ബാക്കിയുണ്ടാവും. ക്രിസ്തുമസ് വരുന്നുണ്ട്. കേക്ക് ഉണ്ടാക്കണംന്നൊക്കെ വിചാരിക്കും. അതു വെറും വിചാരം ആയിപ്പോവും. ആരെങ്കിലുമൊക്കെ ഉണ്ടാക്കിവെച്ചത് തിന്നാലും മതിയല്ലോ. അല്ലേപ്പിന്നെ എല്ലാരും കൂടെ ഉണ്ടാക്കി എല്ലാരും കൂടെ തിന്നണം...ഹും...
എന്റെ ബ്ലോഗ് ഇത്രേം കാലം സഹിച്ച എല്ലാർക്കും നന്ദി. നിങ്ങളെയൊക്കെ മുഷിപ്പിക്കാണ്ട്, നല്ല നല്ല പോസ്റ്റുകൾ മാത്രേ ഇടൂന്നൊക്കെ വിചാരിക്കും. വായയ്ക്ക് തോന്നിയത് കോതയ്ക്ക് പാട്ട് എന്ന രീതീൽ പോസ്റ്റുകൾ ഇടും. ;) ‘എന്നെങ്കിലും നന്നാവുമായിരിക്കും’ എന്ന പ്രതീക്ഷേൽ നിങ്ങൾ വായിച്ചോണ്ടിരിക്കും. പ്രതീക്ഷയാണല്ലോ മനുഷ്യനെ ജീവിക്കാൻ പോലും പ്രേരിപ്പിക്കുന്നത്. ;)
എനിക്കു തോന്നുന്നതൊക്കെ ഒരു ലേഖനം പോലെ എഴുതിയാലോന്ന് വിചാരിച്ചാണ് തുടങ്ങിയത്. നിങ്ങളുടെയൊക്കെ സ്നേഹം കാണാണ്ടുപോകരുതല്ലോന്ന് വിചാരിച്ച് ചുരുക്കി. അടുത്ത കൊല്ലം നല്ല നല്ല കാര്യങ്ങളുമായി വരാം. (ദൈവം സഹായിച്ചാൽ).
ഞാൻ ബ്ലോഗ് തുടങ്ങിയത് എഴുതാനാണ്. അതുകൊണ്ട് എനിക്ക് എന്തെങ്കിലുമൊക്കെ എഴുതാൻ ഒരു മടിയും ഇല്ല. നിങ്ങൾക്ക് സമയവും സൌകര്യവും ഉണ്ടെങ്കിൽ, വേണെങ്കിൽ വായിക്കുക. അല്ലാണ്ട് പുച്ഛിക്കരുത്.
എല്ലാവർക്കും ക്രിസ്തുമസ് - പുതുവത്സരാശംസകൾ.
Labels: എന്റേതല്ലേ...
11 Comments:
എഴുതിക്കോ, വായിച്ചോളാം
അതെ, ഇന്നല്ലെങ്കിൽ നാളെ നന്നാവും ഞാനും...ആശംസകൾ
എല്ലാം മുത്താവട്ടേ!
Happy New year in advance
സൂ
സൂ!
ഈ വഴി അധികം വരാറില്ലെങ്കിലും, വരുമ്പോൾ വായിക്കാൻ പലതുമുണ്ടാവുമെന്ന് അറിഞ്ഞും ആഗ്രഹിച്ചും തന്നെയാണ് വരാറ്; ആ പ്രതീക്ഷ തെറ്റിക്കരുത്! :) എഴുതുക. പതിരില്ലാത്ത ആ എഴുത്തിന് 10 വർഷം തികഞ്ഞുവെന്ന് “വിശാലൻ” ഒരിടത്തെഴുതിയപ്പോഴാണ് ഓർത്തത്. നന്മകൾ ആശംസിക്കുന്നു. കൂടെ, ക്രിസ്മസ്-നവവത്സരാശംസകൾ കൂടി നേരട്ടെ! :)
വിശാലമനസ്കന്റെ ഫേസ്ബുക്ക് പോസ്റ്റീന്നാ ഇങ്ങോട്ട് വന്നത്...
പത്ത് വർഷം പോയ പോക്ക്...
ആശംസകൾ സൂ....
ബ്ലോഗിംഗ് - അതൊരു കാലമായിരുന്നു... എത്രയോ നല്ല ഓർമ്മകൾ... അതൊക്കെ എന്നും അങ്ങനെതന്നെ നിക്കട്ടെ...
ഇനിയും എഴുതൂ...
കലേഷ്, നമുക്കു മാത്രം സ്വന്തമായ ഒരു ബ്ലോഗുകാലം, ആഹ, ഒരഹങ്കാരമൊക്കെ തോന്നുന്നു.
Happy 10th bday su nte blogee...
Happy new year
അജിത്തേട്ടൻ :)
ബഷീർ :)
വിശാലമനസ്കൻ :)
കാർന്നോരേ :)
കെവിൻ-സിജി :)
സഹ :)
കലേഷ് :)
ഉണ്ണിക്കുട്ടൻ :)
രെഹന :)
നിങ്ങളൊക്കെയാണ് ഈ ബ്ലോഗിന്റെ ഐശ്വര്യം. :)) സമയം കിട്ടുമ്പോൾ വരുക. വായിക്കുക. മിണ്ടുക. സന്തോഷമായി.
എല്ലാർക്കും പുതുവർഷാശംസകൾ!
Post a Comment
Subscribe to Post Comments [Atom]
<< Home