കണ്ട രണ്ട് ഹിന്ദി സിനിമകൾ
ലഞ്ച് ബോക്സ് (The Lunch Box) എന്ന ഹിന്ദി സിനിമ കണ്ടു. നന്നായിട്ടുണ്ട്. ഒരു വീട്ടമ്മ, ഭർത്താവിനു വേണ്ടി ഡബ്ബാവാലയുടെ കൈയിൽ കൊടുത്തയയ്ക്കുന്ന ലഞ്ച് ബോക്സ് മാറി വേറൊരാളുടെ അടുത്താണ് ദിവസവും എത്തുന്നത്. അവർ ആ പാത്രത്തിൽ കുറിപ്പ് വെച്ച് പരസ്പരം പരിചയപ്പെടുന്നു. ദിവസവും ഭക്ഷണത്തിന്റെ കൂടെ ഓരോ കുറിപ്പ്. അങ്ങനെയങ്ങനെ കഥ പോകുന്നു. ഹൈവേ എന്ന സിനിമയും കണ്ടു. വളരെ നന്നായിട്ടുണ്ട്. (ഹൈവേ, ചാനലിൽ കണ്ടു. ലഞ്ച് ബോക്സ്, ഡിവിഡി വാങ്ങി കണ്ടു). ഇത് രണ്ടും ഈ വർഷം കണ്ട ഹിന്ദിസിനിമകളിൽ ഏറ്റവും നല്ല സിനിമകളായി പ്രഖ്യാപിക്കുന്നു. ഇനി ഈ വർഷം തീരാൻ കുറച്ചൂടെ സമയം ഉണ്ട് എന്നാലും. മുകളിൽ പറഞ്ഞ സിനിമകൾ നിങ്ങൾക്കു കാണണമെങ്കിൽ കാണാം. തലവേദന എന്ന മഹാസംഭവത്തിൽപ്പെട്ട് ഉഴലുന്നതുകൊണ്ട് വിസ്തരിച്ച് ഒന്നും എഴുതുന്നില്ല. (മടി കൂടി വരുന്നുണ്ടോന്നും സംശയം ഇല്ലാതില്ല).
Labels: സിനിമ
5 Comments:
ലഞ്ച് ബോക്സ് കണ്ടു
ഹൈവേ കാണണം
ഹായ് ! സൂ,
നല്ല സിനിമാ അനുഭവം പങ്കുവച്ചതിനു നന്ദി!
ഓര്‍മ്മയുണ്ടോ ഈ മുഖം ..
ബൂലോകത്ത് പത്തു വർഷം... അല്ലേ ചേച്ചീ, ആശംസകൾ
അജിത്തേട്ടൻ :) കാണൂ.
ആത്മേച്ചീ :) എന്താ ഇപ്പോ ഇങ്ങോട്ടൊന്നും കാണാത്തത്?
ശ്രീ :) വളരെ നന്ദി. ഓർത്തുവയ്ക്കുന്നതിനും ആശംസിക്കുന്നതിനും. എവിടെ എനിക്കുള്ള സമ്മാനം?
കാണുന്നുണ്ട്.
Post a Comment
Subscribe to Post Comments [Atom]
<< Home