പുതുവർഷതീരുമാനങ്ങൾ
ദൈവമേ...സഹായിച്ചേക്കണേ...
1. പന്ത്രണ്ട് പുസ്തകങ്ങൾ വീതം സൂര്യഗായത്രി ബ്ലോഗിലും കറിവേപ്പില ബ്ലോഗിലും പരിചയപ്പെടുത്തും. (ബാങ്ക് പാസ്സ്ബുക്ക് പ്രതീക്ഷിക്കരുത്.;))
2. പന്ത്രണ്ട് ഭാഷകളിൽനിന്ന് ഓരോ സിനിമ കണ്ട് അതിനെക്കുറിച്ച് തോന്ന്യേത് എഴുതും. പഴേത്, പുത്യേത് എന്നൊന്നും വ്യത്യാസമുണ്ടാവില്ല.
3. ഏതെങ്കിലും ഒരു ഭാഷ പഠിക്കും. ഒന്നുകിൽ പുതുതായിട്ടൊന്ന് പഠിക്കും. അല്ലെങ്കിൽ കുറച്ച് അറിയാവുന്ന ഒന്ന് ആഴത്തിൽ പഠിക്കും. പഠിച്ചത് പാടും. നിങ്ങൾ ഓടും.
4. എന്തെങ്കിലും ഒരു വിദ്യ പഠിക്കും. ചിത്രകല, ചിത്രത്തുന്നൽ തുടങ്ങിയ വകുപ്പിൽപ്പെട്ട എളുപ്പമുള്ളത് ഏതെങ്കിലും. നിങ്ങളേം പഠിപ്പിക്കും.
5. ഇതുവരെ പോകാത്ത, ഏതെങ്കിലും ഒരു നാട് സന്ദർശിക്കും. ഭാരതത്തിൽ. അതിനെക്കുറിച്ച് എഴുതും.
6. പന്ത്രണ്ട് കവിതകൾ പഠിക്കും. കാക്കേ കാക്കേ കൂടെവിടെ എന്നതുപോലെയുള്ളത് പ്രതീക്ഷിച്ചാമതി.
7. കറിവേപ്പിലയിൽ പുതിയ പത്തു വസ്തുക്കൾ പരിചയപ്പെടുത്തും. ഏതെങ്കിലും പച്ചക്കറിയോ, പയറോ അങ്ങനെയെന്തെങ്കിലും. അല്ലെങ്കിൽ എന്തെങ്കിലും പാത്രങ്ങൾ തുടങ്ങിയവ. ഇതുവരെ അതിൽ കാണിക്കാത്തത്.
8. എല്ലാ കൊല്ലത്തിലും പതിവുള്ളപോലെ വിക്കിയിൽ ഒരു പുസ്തകം ടൈപ്പ് ചെയ്ത് ഇടും. (ഒരു ചെറിയ പുസ്തകം ഇക്കൊല്ലം കണ്ടുപിടിക്കണം. ബുഹഹഹഹ...)
എപ്പഴും പറേന്നത് അല്ലാണ്ട് എടയ്ക്കെടയ്ക്ക് മാറ്റിപ്പറയാൻ എന്നെക്കിട്ടൂല. :))
അപ്പോ...എല്ലാം പറഞ്ഞപോലെ. ഞാൻ തൊടങ്ങ്വാണേ...ഇവിടെയൊക്കെത്തന്നെ കാണ്വല്ലോല്ലേ...നിങ്ങളില്ലാതെ എനിയ്ക്കെന്താഘോഷം...
സൂര്യഗായത്രി...അഭിമാനത്തോടെ...പുതിയ വർഷത്തിലേക്ക്...
Labels: രണ്ടായിരത്തിപ്പതിനഞ്ച്
4 Comments:
വല്ലതും നടക്ക്വോ....??!!
അത് ശരി. തലക്കെട്ടു കണ്ടപ്പോൾ വിചാരിച്ചു ശരിക്കും ഏതാണ്ടൊക്കെ ചെയ്യാനുള്ള പരിപാടിയാണെന്ന് :)
എന്നാലും സാരമില്ല അനുഗ്രഹിച്ചേക്കാം നമ്മുടെ സൂ അല്ലെ?
അജിത്തേട്ടാ :) നടക്കണമെന്നാണല്ലോ ആഗ്രഹിക്കേണ്ടത്?
പണിക്കർജീ :) അനുഗ്രഹം എടുത്തിരിക്കുന്നു.
Post a Comment
Subscribe to Post Comments [Atom]
<< Home