എല്ലാർക്കും
എല്ലാർക്കും പുതിയ വർഷം സന്തോഷവും സമാധാനവും തരട്ടെ. എന്തു പ്രശ്നങ്ങളുണ്ടായാലും അതിനെ നേരിടാൻ കഴിയട്ടെ. വിഷമങ്ങളുണ്ടായാൽ അതു സഹിക്കാനുള്ള കരുത്തുണ്ടാവട്ടെ. ഇതൊക്കെയാണല്ലോ സാധാരണയായി എല്ലാവരും ആശംസിക്കുന്നത്. അതൊക്കെത്തന്നെ ഞാനും ആശംസിക്കുന്നു. ഇങ്ങോട്ടും ആശംസിച്ചോളീൻ. എനിക്ക് നിങ്ങളുടെ ആശംസേന്റെ ഒരു കുറവില്ലേ?
എല്ലാവരും പുസ്തകങ്ങൾ വായിക്കണം. സിനിമകൾ കാണണം. യാത്രകൾ ചെയ്യണം. എന്നിട്ട് അതിനെക്കുറിച്ചൊക്കെ എഴുതുകയും പറയുകയും വേണം. ആരെങ്കിലും വായിക്കും, ആരെങ്കിലും കേൾക്കും, നല്ല കാര്യങ്ങൾ ചെയ്യണം. പിന്നെ, ആരേം സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്. തീർന്നോ? ന്നല്ലേ? ആ. തൽക്കാലം തീർന്നു. ഇനി പിന്നെ വരാം. എനിക്കു പരമസുഖം. നിങ്ങൾക്കും അങ്ങനെയെന്നു കരുതുന്നു.
Labels: നല്ലത്
4 Comments:
This comment has been removed by the author.
പുസ്തകവായനയുണ്ടായില്ലെങ്കിലും ബ്ലോഗുകൾ വായിക്കും,സിനിമകൾ അപ്പപ്പോൾ കാണും,യാത്രകൾ നടത്തും.
ആശംസകൾ നേരുന്നു.!!!!!!
ഇനി ആശംസയുടെ ഒരു കുറവ് വേണ്ട.
സമൃദ്ധമായ, സമ്പന്നമായ, സന്തോഷകരമായ ഒരു പുതുവര്‍ഷം നേരുന്നു.
സുധി :) പുസ്തകങ്ങളും വായിക്കൂ.
എഴുത്തുകാരിച്ചേച്ചീ :) സുഖം തന്നെയല്ലേ?
Post a Comment
Subscribe to Post Comments [Atom]
<< Home