പുതിയ വർഷം
പ്രിയപ്പെട്ട കൂട്ടുകാർക്ക്,
ഒന്നും പ്രത്യേകിച്ചു പറയാനില്ലെന്നു നിങ്ങൾക്കറിയാമല്ലോ. പറയാനില്ലെന്നു പറഞ്ഞൂട. എന്തൊക്കെയോ പറയാനുണ്ട്. പറയാൻ തോന്നുന്നില്ല. അടുത്ത പ്രാവശ്യം വരുമ്പോൾ എന്തെങ്കിലുമൊക്കെ പറയാം. സിനിമയെക്കുറിച്ച്, പുസ്തകത്തെക്കുറിച്ച്, യാത്രയെക്കുറിച്ച് ഒക്കെ. എന്നെക്കുറിച്ചും. ;) പലപ്പോഴും ഒന്നും പറയുന്നില്ലെന്നുവെച്ച് ഞാൻ നിങ്ങളെയൊന്നും മറന്നിട്ടില്ല. ഹി ഹി. നിങ്ങൾ എന്നെയും മറക്കില്ലെന്ന് എനിക്കു തീർച്ചയുണ്ട്. പുതിയ വർഷം തുടങ്ങിയെന്നു മാത്രമല്ല, ഒരു മാസം ദാ കഴിയാൻ പോകുന്നു. പെട്ടെന്നു കടന്നുപോയി. ഓരോ തിരക്കായിരുന്നു. എല്ലാവർക്കും സുഖം തന്നെയെന്നു കരുതുന്നു. എനിക്കു സുഖം തന്നെ. (നിങ്ങൾക്കറിയേണ്ടെങ്കിലും എനിക്കു പറയാണ്ടിരിക്കാൻ പറ്റുന്നില്ല).
Labels: ഞാനിവിടേണ്ട്
7 Comments:
ഹായ്... സുഖല്ലേ.. ഓര്‍മ്മയുണ്ടോ ഈ പഴയ സുഹൃത്തിനെ.... !!
വെറുതെ ഒന്ന് ഓര്മ്മ പുതുക്കാംന്നു കയറിയതാണേയ്.
ആശംസകൾ നേരുന്നു.
പുതുവർഷത്തിന്റെ ആശംസകൾ! (വൈകിയെങ്കിലും!)
രാജു ഇരിങ്ങൽ :) മറവിയുണ്ട്. പക്ഷെ കൂട്ടുകാരെയൊക്കെ മറന്നുപോവാനുള്ളത്ര ആയിട്ടില്ല. സുഖമല്ലേ? പ്രവാസം കഴിഞ്ഞോ?
ശ്രീലത :) നന്ദി
കരീം മാഷേ :)
സഹ :) ഞാൻ നല്ലതൊന്നും എഴുതാത്തതുകൊണ്ട് പലരേയും പോലെ ഇങ്ങോട്ടൊന്നും വരുന്നില്ല അല്ലേ?
എഴുതിയതൊന്നും മോശമല്ലെന്നുമാത്രമല്ല മികച്ചവതന്നെയാണ്, സൂ!
പിന്നെ, ഇപ്പോള്‍ എല്ലാവരും മുഖപുസ്തകത്താളുകളിലല്ലേ മേയല്‍?
അതുകൊണ്ട്, ഇങ്ങോട്ടു കയറാന്‍ വിട്ടുപോയെന്നേ ഉള്ളൂ.
ഇനി ഇടയ്ക്കിടെ വരാം!
സഹ :)
Post a Comment
Subscribe to Post Comments [Atom]
<< Home