Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Thursday, October 25, 2007

ഹൃദയം

ശില്പം നിര്‍മ്മിക്കാന്‍ കടമെടുത്തത് പ്രകൃതിയില്‍ നിന്നായിരുന്നു.
ഭൂമിയെടുത്ത് ശരീരം നിര്‍മ്മിച്ചു,
ആകാശമെടുത്ത് വസ്ത്രമിട്ടു,
നക്ഷത്രം കണ്ണിലിട്ടു,
കാര്‍മേഘം മുടിയില്‍ ചേര്‍ത്തു,
മഴവില്ലുകൊണ്ട് ഉടുപ്പിന് ചായം കൊടുത്തു,
ചക്രവാളത്തില്‍നിന്നിത്തിരി ചോപ്പെടുത്ത്
ചുണ്ടില്‍ തേച്ചു.
ഒടുവില്‍ ഹൃദയം വെച്ചപ്പോള്‍,
അതൊരു വല്യ കരിങ്കല്ലായിരുന്നു.
പൂവായിരുന്നാലല്ലേ,
കശക്കിയെറിയാന്‍ പറ്റൂ.

Labels:

28 Comments:

Blogger ശ്രീ said...

സൂവേച്ചീ

“ഒടുവില്‍ ഹൃദയം വെച്ചപ്പോള്‍,
അതൊരു വല്യ കരിങ്കല്ലായിരുന്നു.”

അതു കഷ്ടമായിപ്പോയി.
:)

Thu Oct 25, 08:20:00 am IST  
Blogger ബാജി ഓടംവേലി said...

ഹൃദയത്തിനു പകരം വെക്കാന്‍ ഹൃദയം മാത്രം.
ഹൃദയ മില്ലാത്ത ശില്‍‌പ്പങ്ങള്‍, വേണ്ടേ വേണ്ട
നന്നായിരിക്കുന്നു

Thu Oct 25, 10:49:00 am IST  
Blogger സാജന്‍| SAJAN said...

:)

Thu Oct 25, 11:33:00 am IST  
Blogger സൂര്യോദയം said...

ഇത്‌ കേമം... :-) കല്ലിനുപകരം ഒരു നല്ല മാര്‍ബിള്‍ പീസ്‌ ഇരിക്കട്ടെ... :-)

Thu Oct 25, 11:43:00 am IST  
Blogger keralafarmer said...

അപ്പോള്‍ ഹൃദയം പണയം വെയ്ക്കാന്‍ കഴിയില്ല.

Thu Oct 25, 12:08:00 pm IST  
Blogger ശെഫി said...

നന്നായിരിക്കുന്നു

Thu Oct 25, 12:26:00 pm IST  
Blogger സണ്ണിക്കുട്ടന്‍ /Sunnikuttan said...

കരിങ്കല്ല്, അതല്പം കടുത്ത് പോയി.

Thu Oct 25, 02:18:00 pm IST  
Blogger സു | Su said...

ശ്രീ :)

ബാജി ഓടംവേലി :) ഹൃദയമുണ്ട്. പക്ഷെ, അവിടെ കരിങ്കല്ലിന്റെ ഹൃദയം ആണെന്ന് മാത്രം.

സാജന്‍ :)

സൂര്യോദയം :) ഹിഹി. അതായാലും മതി.

ചന്ദ്രശേഖരന്‍ ജീ :) കരിങ്കല്ലല്ലെങ്കില്‍ ഹൃദയം പണയം വെയ്ക്കുമോ?

ശെഫീ :)

വേണു ജീ :)

സണ്ണിക്കുട്ടാ :) ഹൃദയം കുറച്ച് കടുത്തിരിക്കട്ടെ എന്ന് കരുതി.

Thu Oct 25, 03:26:00 pm IST  
Blogger ഇട്ടിമാളു അഗ്നിമിത്ര said...

എന്നാലും എന്റെ സു.. ഹൃദയം കരിങ്കല്ലാക്കണ്ടാരുന്നു.. പാവം ഹൃദയം

Thu Oct 25, 04:19:00 pm IST  
Blogger Saha said...

:)

Thu Oct 25, 05:39:00 pm IST  
Blogger ദൈവം said...

കൊള്ളാംട്ടോ...

Thu Oct 25, 05:52:00 pm IST  
Blogger സാരംഗി said...

വജ്റം മതിയായിരുന്നു, അപ്പോള്‍ ചന്ദ്രേട്ടന്‍ പറഞ്ഞ കാര്യത്തിനും കൊള്ളാം..
:)
ഇഷ്ടായീ ട്ടൊ ഇതും.

Thu Oct 25, 06:58:00 pm IST  
Blogger ചീര I Cheera said...

അതാ നല്ല്lത്, വേറെയാരും കശക്കിയ്yഎറിയാന്‍ വരില്ലല്ലോ.. വേണമെങ്കില്‍, ഉചിതം പോലെ സ്വയം പൂ പോലെ ആക്കേം ചെയ്യാം... എങ്ങനെ? :)

സൂ.. നന്നായി ട്ടൊ...

Thu Oct 25, 07:13:00 pm IST  
Blogger വെള്ളെഴുത്ത് said...

കടമെടുത്തതല്ലേ.., കശക്കിയെറിഞ്ഞാലും സൂക്ഷിച്ചു വച്ചാലും നാളെ തിരിച്ചു കൊടുക്കേണ്ടതല്ലേ..?

Thu Oct 25, 10:07:00 pm IST  
Blogger മെലോഡിയസ് said...

സൂ ചേച്ചി..നന്നായിട്ടുണ്ട് വരികള്‍ .

ചിലത് കാണുമ്പോഴും കേള്‍ക്കുമ്പോഴും ഇടക്ക് നമ്മളും ആഗ്രഹിക്കാറില്ലെ നമ്മുടെ ഹൃദയവും കരിങ്കല്ലായിരുന്നെങ്കിലെന്ന്..

Thu Oct 25, 11:08:00 pm IST  
Blogger പ്രിയ ഉണ്ണികൃഷ്ണന്‍ said...

നന്നായിട്ടുണ്ട്‌ ട്ടോ

Fri Oct 26, 05:59:00 am IST  
Blogger കരീം മാഷ്‌ said...

കരിങ്കല്ലു ഹൃദയത്തില്‍
സ്നേഹത്തിന്‍റെ കാറ്റേറ്റാല്‍
അതു കാലമേറെ ചെല്ലുമ്പോള്‍
പഞ്ഞിപോലെ മൃദുലമാവുമെത്രേ!...

Fri Oct 26, 09:46:00 am IST  
Blogger കരീം മാഷ്‌ said...

കരിങ്കല്ലു ഹൃദയത്തില്‍
സ്നേഹത്തിന്‍റെ കാറ്റേറ്റാല്‍
അതു കാലമേറെ ചെല്ലുമ്പോള്‍
പഞ്ഞിപോലെ മൃദുലമാവുമെത്രേ!...
------------------
ഒ.ടോ:-
ഈ ഈമെയില്‍ ഫൊളോ-അപ് കമണ്ട്സ് എന്താണെന്നു അറിയണമല്ലോ?
പരീക്ഷണം.

Fri Oct 26, 09:48:00 am IST  
Blogger വിശാഖ് ശങ്കര്‍ said...

ഒതുക്കവും ഉറപ്പുമുളള ഈ കരിങ്കല്ല് ഇഷ്ടമായി.
അഭിനന്ദനങ്ങള്‍.

Fri Oct 26, 04:22:00 pm IST  
Blogger K M F said...

:)

Fri Oct 26, 05:03:00 pm IST  
Blogger ടി.പി.വിനോദ് said...

ഇതുപോലെ കനപ്പെട്ട കരുതലുകള്‍ ആവശ്യമാണ് പലപ്പോഴും..:)
നന്നായി

Fri Oct 26, 06:45:00 pm IST  
Blogger ബിന്ദു said...

എന്നാല്‍ ഐസുകട്ട മതിയായിരുന്നു. എന്നാല്‍ ആവശ്യത്തിനു അലിയുകയും ചെയ്തോളുമായിരുന്നു. പണയം വയ്ക്കണമെങ്കില്‍... സാരംഗി പറഞ്ഞതു തന്നെ നല്ലത്‌. :)

Fri Oct 26, 06:58:00 pm IST  
Blogger Sapna Anu B.George said...

കരിങ്കല്ലല്ലാത്ത ഒരു ഹൃദയം ഇപ്പോ ഒരു കാണാമാണീക്യം ആണ്, വളരെ ശരിയാണു സൂ.

Sat Oct 27, 11:04:00 am IST  
Blogger The Prophet Of Frivolity said...

Who told 'heart lives by being wounded'?
Heart...what? Oh..nothing....

കരിങ്കല്ലില്‍ നിന്നു ഹൃദയത്തിലേക്കു എത്ര ദൂരമാനെന്നറിയൊ? ഒരുപാടൊന്നുമില്ല...അവളൊന്നു പാളിനോക്കിയാല്‍ മതി.....

Sat Oct 27, 01:06:00 pm IST  
Blogger സു | Su said...

ഇട്ടിമാളൂ :) പാവം ഹൃദയം. അല്ലേ?

സഹ :)

ദൈവം :)

സാരംഗി :) വജ്രം മതിയോ? എന്നാല്‍ നല്ല വിലയായിരിക്കും അല്ലേ?

പി. ആര്‍ :) കശക്കിയെറിയാന്‍ പറ്റില്ലല്ലോ.

വെള്ളെഴുത്ത് :) അതെ. തിരിച്ചുകൊടുക്കേണ്ടിവന്നേക്കും. അറിയില്ല.

മെലോഡിയസ് :) അങ്ങനെ ആഗ്രഹിച്ചിട്ടും കാര്യമൊന്നുമില്ലെന്നും...

പ്രിയ :)

കരീം മാഷേ :) പഞ്ഞിയാവുമ്പോഴേക്കും മൂക്കില്‍ പഞ്ഞിവെക്കാന്‍ ആയെന്നാല്‍ കാര്യമില്ലല്ലോ.

വിശാഖ് ശങ്കര്‍ :) നന്ദി.

കെ എം എഫ് :)

ലാപുട :)

ബിന്ദൂ :) ഐസ്ക്രീം ആയാലോ. ഹൃദയം തിന്നുപോകും.

സപ്ന :) കരിങ്കല്ലല്ലാത്ത ഹൃദയം. അതൊരു സ്വപ്നം മാത്രമാണോ? പക്ഷെ അതാവും നല്ലത്.

the prophet of frivolity :) സ്വാഗതം.

വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി.

Sat Oct 27, 08:11:00 pm IST  
Blogger Pramod.KM said...

സൂപ്പര്‍:)

Sat Oct 27, 11:58:00 pm IST  
Blogger സു | Su said...

പ്രമോദ് :)

Sun Oct 28, 06:27:00 pm IST  
Blogger ഗീത said...

അതേ സു, കരിങ്കല്‍ ഹൃദയമാല്‍ പലേ സന്ദറ്‌‌ഭങ്ങളിലും കണ്ണീരൊഴുക്കാതെ കഴിയാം

Sun Nov 04, 03:32:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home