അറിവിന്റെ വഴികള്‍
അറിവിന്റെ ആദ്യാക്ഷരങ്ങള്‍, മാതാപിതാക്കന്മാരായിരിക്കും തന്നത്. ഗുരുക്കന്മാരും, പുസ്തകങ്ങളും, കൂട്ടുകാരും ആ അറിവിലേക്ക്, ഒരുപാട് നിക്ഷേപിച്ചുകൊണ്ടിരുന്നു. പ്രകൃതിയും, കണ്ടുമുട്ടുന്ന ഓരോ വസ്തുക്കളും, ജീവിതത്തിലെ ഓരോ അനുഭവങ്ങളും, പ്രശ്നങ്ങളും, അറിവുതന്ന് കടന്നുപോയ്ക്കൊണ്ടിരുന്നു.
ശിക്ഷകള്‍, ചെയ്യുന്ന ചില പ്രവൃത്തിയുടെ ഫലമെന്നും, വെയിലും മഴയും, ഒരുപോലെ അവശ്യമെന്നും, ഉള്ളതില്‍ സന്തോഷിക്കുമ്പോള്‍, ഇല്ലാത്തവരെ ഓര്‍മ്മിക്കുന്നത് നല്ലതാണെന്നും, ദുഃഖങ്ങളില്‍ മടുക്കാതെ, കിട്ടിയ സന്തോഷങ്ങളില്‍ നടക്കാനും, ഒരുപാടുള്ളപ്പോള്‍, ഇല്ലാത്തവര്‍ക്ക് കൊടുക്കാനും ഒക്കെയുള്ള അറിവ്, പുസ്തകങ്ങളില്‍ നിന്ന് കിട്ടിയത് ആയിരുന്നില്ല. ഇന്നലെക്കിട്ടിയ അറിവ് മറക്കാതെ, ഇന്ന് നേടാനുള്ളത് നേടി, നാളെ തേടിയെത്തുന്ന അറിവിലേക്ക് പ്രതീക്ഷയര്‍പ്പിച്ചിരിക്കുക. എന്നും പഠിക്കാനുണ്ട്. എന്തില്‍ നിന്നും പഠിക്കാനുണ്ട്. ഓരോരുത്തരും, ഓരോന്നും, അറിവ് നല്‍കുന്നു. കട്ടെടുക്കാന്‍ കഴിയാത്ത, കൊടുത്താലും, നേടിയാലും ഒടുങ്ങാത്ത, ജീവിതാവസാനം വരെയുള്ള അറിവിന്റെ അന്വേഷണത്തിലേക്കൊരു യാത്ര. അറിവിന്റെ വഴികളിലൂടെയുള്ള യാത്ര എത്രയും വേഗം തുടങ്ങുന്നോ, അത്രയും നല്ലത്. അറിഞ്ഞതിലും കൂടുതല്‍ അറിയാനുണ്ടെന്ന് തോന്നലുണ്ടെങ്കിലേ, അറിവിലേക്കുള്ള യാത്ര സുഖകരമാവൂ. പ്രകൃതിയിലേക്ക്, പ്രശ്നങ്ങളിലേക്ക്, പുസ്തകങ്ങളിലേക്ക്, സുഹൃത്തുക്കളിലേക്ക്, നോക്കുക. അറിവ് നേടിയാല്‍ മാത്രം പോര, കൊടുക്കാനും കഴിയണം. ജനിച്ച മുതല്‍, മരിക്കുന്നതുവരെയുള്ള യാത്ര, അറിവിന്റെ യാത്രയുമാവട്ടെ.
Labels: അറിവ്
14 Comments:
“അറിവ് നേടിയാല്‍ മാത്രം പോര, കൊടുക്കാനും കഴിയണം. “
അറിവിന്‍ ദിനാശംസകള്‍!!!
-സുല്‍
അറിവിന്റെ യാത്ര തുടര്‍ന്നുകൊണ്ടേ ഇരിക്കുന്നു. ആശംസകള്‍.:)
സൂ,നല്ല വിഷയം.പക്ഷെ പറയാനുള്ളത് മുഴുവന്‍ പറഞ്ഞില്ല എന്ന ഒരു തോന്നല്‍ .
വളരെ മനോഹരമായിരിക്കുന്നു.
എന്റെ മനസ്സു നിറഞ്ഞ ആശംസകള്‍
സൂ
തിരകള്‍ നിറഞ സാഗരം പോലെ..
അവസാനിക്കാത്ത തിരകള്‍
തീരാത്ത അക്ഷരങ്ങളായ്...തുടരുന്നു
നന്‍മകള്‍ നേരുന്നു
സൂ
ഓം
സഹനാവവതു സഹ നൗ ഭുനക്തു
സഹ വീര്യം കരവാവഹൈ
തേജസ്വിനാവധീതമസ്തു
മാ വിദ്വിഷാവഹൈ
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
:)
“ എന്നും പഠിക്കാനുണ്ട്. എന്തില്‍ നിന്നും പഠിക്കാനുണ്ട്. ഓരോരുത്തരും, ഓരോന്നും, അറിവ് നല്‍കുന്നു.“
ചേച്ച്യേ... നന്നായി...
:)
“അറിഞ്ഞതിലും കൂടുതല്‍ അറിയാനുണ്ടെന്ന് തോന്നലുണ്ടെങ്കിലേ, അറിവിലേക്കുള്ള യാത്ര സുഖകരമാവൂ.”
സൂവേച്ചീ...
ജനനം മുതല്‍ മരണം വരെ ഓരോ നിമിഷവും നാമെന്തൊക്കെയോ പഠിച്ചു കൊണ്ടിരിക്കുന്നു... നന്നായിരിക്കുന്നു.
:)
hariSree gaNapathaye namah:
സൂവേച്ചീ
നല്ല വിഷയം
ചിന്തകളിലൂടെ ഇടക്കെപ്പോഴൊക്കെയോ
കടന്നുപോകാറുണ്ടെങ്കിലും
ഊന്നല്‍ നല്‍കാതെ പോകുന്നത്...
അഭിനന്ദനങ്ങള്‍
സുല്‍ :) അങ്ങനെ അറിവിനായിട്ട് ഒരു ദിനം ഉണ്ടോ? ;)
വേണു ജീ :) നല്ല കാര്യം.
മുസാഫിര്‍ :) പറഞ്ഞാല്‍ എവിടേം എത്തില്ല. തുടര്‍ന്നുപോകും. അതുകൊണ്ട് കുറച്ച് പറഞ്ഞേക്കാമെന്ന് കരുതി.
ജെയിംസ്ബ്രൈറ്റ് ജീ :)
മന്‍സൂര്‍ :)
സഹ :)
സഹയാത്രികന്‍ :)
ശ്രീ :)
മനൂ :)
ദ്രൌപദി :)
എല്ലാവര്‍ക്കും നന്ദി.
“അറിവ് നേടിയാല്‍ മാത്രം പോര, കൊടുക്കാനും കഴിയണം. “
നല്ല മനസ്സ്...
പ്രയാസി :)
ഒരക്ഷരം എങ്കിലും പകര്‍ന്നു നല്‍കിയ ഗുരുവിനു കൊടുത്തു കടം വീട്ടാന്‍ പറ്റിയ ഒരു വസ്തുവും ഈ ലോകത്തിലില്ല എന്നു പണ്ടുള്ളവര്‍ പറഞ്ഞു-
"ഏകമേവാക്ഷരം യസ്തു ഗുരുഃ ശിഷ്യം പ്രബോധയേല്‍
പൃഥിവ്യാം നാസ്തി തദ്രവ്യം യദ്ദത്വാ ചാനൃണീ ഭവേത്"
Post a Comment
Subscribe to Post Comments [Atom]
<< Home