Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Saturday, June 04, 2005

വിന്‍ഡോ ഷോപ്പിംഗ്‌ .

കുറച്ചു നാള്‍ മുന്‍പ്‌ ഒരു യാത്ര പോയി. അവിടെനിന്നു എല്ലാ സ്ഥലവും കണ്ടുവരാമെന്നു കരുതി ഇറങ്ങി. നടന്നു നടന്നു ഒരു വല്യ ഷോപ്പിംഗ്‌ സെന്ററിന്റെ ഒന്നാം നിലയിലെത്തി. വിന്‍ഡോ ഷോപ്പിംഗ്‌ എനിക്കു പണ്ടേ ഇഷ്ടം ഉള്ള ഒരു കാര്യം ആണു. നോക്കി രസിക്കാന്‍ വില വേണ്ടല്ലോ. കണ്ണാടിക്കൂടിനുള്ളിലേക്കു നോക്കിയപ്പോഴുണ്ട്‌ ഒരു ചുരിദാര്‍. എനിക്കിഷ്ടപ്പെട്ട ആകാശനീലക്കളറില്‍ ,കുറെ മുത്തും തൊങ്ങലും ഒക്കെ പിടിപ്പിച്ച ഒരു അടിപൊളി ഉടുപ്പ്‌.
നല്ല കളര്‍ അല്ലേ?
അതെ അതെ നല്ല കളര്‍ ---ചേട്ടന്‍.
അടിപൊളി ആയിട്ടുണ്ട്‌ അല്ലേ?.
ഉം. വണ്ടര്‍ഫുള്‍!
എന്തൊരു ഭംഗ്യാ അതിനു.
ഉം നല്ല ഭംഗി.
ആര്‍ക്കാണാവോ അതു കിട്ടാന്‍ ഭാഗ്യം?
ഉം ആരുടേയോ ഭാഗ്യം. ചേട്ടന്റെ സ്വരത്തില്‍ അല്‍പ്പം നിരാശ മണത്തു.
വാങ്ങിത്തരുകയും ഇല്ല, എന്നിട്ടു വല്യ വാചകവും എന്നു ഓര്‍ത്തു. മനസ്സ്‌ ചുരിദാറിന്റെ ഭംഗിയിലേക്കു തിരിച്ചു വരുന്നതിനു മുന്‍പ്‌ ചേട്ടന്റെ ഡയലോഗ് വന്നു!
'പക്ഷെ മുടിയുടെ കളര്‍ ശരിയല്ല'.
ഞാന്‍ ഞെട്ടി. ഇയാക്കു വട്ടു പിടിച്ചോ, ചുരിദാറിനു മുടിയുണ്ടാവുമോയെന്നു വിചാരിച്ചു ചേട്ടനെ നോക്കിയപ്പോഴുണ്ട്‌ ചേട്ടന്‍ കൈവരിയില്‍ പിടിച്ചു താഴേക്കു നോക്കി നില്‍ക്കുന്നു. അങ്ങോട്ട്‌ എത്തി വെലിഞ്ഞു നോക്കിയപ്പോഴുണ്ട്‌ ബോളിവുഡ്ഡില്‍ നിന്നും ഇറങ്ങി വന്ന പോലെ ഒരു സുന്ദരി താഴെ മൊബൈല്‍ ഫോണില്‍ ആരോടോ കത്തി വെക്കുന്നു. ബ്രൌണ്‍ കളര്‍ മുടി ആണു ആ പെണ്ണിനു.
ഈ സംഭവത്തോടെ ഞാന്‍ എന്റെ വിന്‍ഡോ ഷോപ്പിങ്ങിനോടും വിട പറഞ്ഞു.

27 Comments:

Blogger mannu said...

അങ്ങേര്‍ക്ക്‌ അങ്ങിനെയെങ്ങിലും കുറച്ചു സന്തോഷം കിട്ടാന്‍ സമ്മതിക്കില്ല അല്ലേ....

Sat Jun 04, 12:08:00 PM IST  
Blogger കെവിന്‍ & സിജി said...

സൂ, പ്ലീസ്, ചേട്ടനെ ഒറ്റയ്ക്കു് വിട്ടൂടെ വിന്റോ ഷോപ്പിങ്ങിനു്, ഇത്ര പേടിയാണോ?

Sat Jun 04, 12:11:00 PM IST  
Blogger -സു‍-|Sunil said...

എന്താ ശൈലിയ്ക്കൊരു വ്യത്യാസം? പഴയ മൂഡ്‌ കളഞ്ഞുപോയോ?

Sat Jun 04, 12:36:00 PM IST  
Anonymous gauri said...

lol..haha..SU... window shopping enikkum eshtama.. pakshe SU de anubhavam vayichathinu shesham njan ente aa eshtam doore kalanju.. ;)

Sat Jun 04, 01:16:00 PM IST  
Blogger സു | Su said...

മന്നു,
നിനക്കൊന്നുമറിയില്ല. കാരണം നീ കുട്ടിയാണ്.
കെവിനേ...,
സിജിയെ ഇങ്ങോട്ട് വിളിക്ക് , ഞാന്‍ ഒന്നു ചോദിച്ചിട്ട്
പറയാം .

സുനില്‍ ,
ഞാന്‍ എഴുതിത്തുടങ്ങിയിട്ടല്ലെ ഉള്ളൂ. എനിക്കെന്ത് ശൈലി? മൂഡ് മാറിക്കൊണ്ടിരിക്കും . മനുഷ്യരല്ലേ.

GAURIIIIIIII:)
ishtam ayoda? window shopping ini ottakku pokumpol mathitto. hehe.

Sat Jun 04, 01:33:00 PM IST  
Blogger .::Anil അനില്‍::. said...

വെല്ക്കം ബാക്ക് സൂ.
തകര്‍ത്തു!!!

Sat Jun 04, 01:37:00 PM IST  
Blogger കലേഷ്‌ കുമാര്‍ said...

സൂപ്പറായിട്ടുണ്ട്‌ - സൂ!!!
"തിങ്ങ്‌ ഓഫ്‌ ബ്യൂട്ടി ഈസ്‌ എ ജോയ്‌ ഫോര്‍ എവര്‍" - എന്ന പ്രമാണം കേട്ടിട്ടില്ലേ സൂ? ആകാശനീല ചുരിദാറായാലും ആകാശനീലിമ മിഴികളിലെഴുതിയവളായാലും ശരി!

ഇങ്ങനത്തെ സ്റ്റൈലന്‍ സാധനങ്ങള്‍ എഴുതാന്‍ ദൈവം കഴിവ്‌ തന്നിട്ടുണ്ടല്ലോ. അപ്പഴ്‌ പിന്നെന്തിനാണ്‌ ഈ ശവത്തിന്റെയും ശവപ്പെട്ടിയുടെയുമൊക്കെ കഥയെഴുതി മനുഷ്യനെ ടെന്‍ഷനാക്കുന്നത്‌? (വിമര്‍ശിച്ചതല്ല) ചിരിപ്പിക്കാന്‍ വളരെ കുറച്ചു പേരെകൊണ്ടേ കഴിയു. അതുകൊണ്ടാ!

Sat Jun 04, 02:15:00 PM IST  
Anonymous Anonymous said...

Su, athu kalakki! atutha pravasyam chettane shoppinginu kontupokumpol kannu ketti kontupoyal mathi :)
-rathri

Sat Jun 04, 03:25:00 PM IST  
Blogger viswaprabha വിശ്വപ്രഭ said...

ഇപ്പഴാണ്‌ എന്‍റെ സൂ വീണ്ടും എന്‍റെ സൂ തന്നെ ആയത്.

നല്ല അസ്സല്‍ പിണക്കത്തിലായിരുന്നു ഞാന്‍.
ഇത്തിരി സൂവിനോടും കുറെയേറേ ഉമേഷിനോടും. ഇങ്ങോട്ടൊന്നും തിരിഞ്ഞുനോക്കാനേ തോന്നിയില്ല രണ്ടു ദിവസം.


ഇനി അങ്ങനത്തെ കഥ എഴുത്വോ?
(അടുത്തുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ ചെവി പിടിച്ചു തൃശ്ശൂര്‍ പൂരം കാണിക്കാമായിരുന്നു!)

സൂ സൂപ്പര്‍ കഥകള്‍ മാത്രം എഴുതിയാല്‍ മതി.
ശവപ്പെട്ടിക്കഥകളൊക്കെ എഴുതാന്‍ ഇവിടെ ബാക്കി ഞങ്ങള്‍ കുറേപ്പേരുണ്ട്. OK?

Sat Jun 04, 04:46:00 PM IST  
Anonymous DB said...

SU chettane sookshikkaney; inee orikkalum chettane ottakku purathu vidalle; allel chettan ariyathe chettante kannil oru web cam pidippikku so that u can monitor him; chettan alu kollamello; SU undayirunnittum KURUKKANTE KANNU KOZHI KOOTTIL thanne lol just joking

Sat Jun 04, 06:33:00 PM IST  
Blogger സു | Su said...

അനില്‍ :) നന്ദി. എന്റെ മുഖം തിരിച്ചുവന്നു എന്നു കരുതുന്നു.

കലേഷ്, നന്ദി.
കഥകള്‍ ആവുമ്പോള്‍ എല്ലാം വേണ്ടേ? അതുകൊണ്ട് ശവപ്പെട്ടി ഒന്നു പരീക്ഷിച്ചതാ.

രാത്രി,
അതൊന്നും വേണ്ടാട്ടോ. ഞാന്‍ ഒറ്റക്ക് പോകുന്നതല്ലേ അതിലും നല്ലത്?

വിശ്വം ,
എന്നെ ദേഷ്യപ്പെട്ടു. അല്ലേ? ങാ ...ഹാ...പറഞ്ഞു തരാം .

D.B.
nikku avide bench- nte mukalil . randu divasam evite aayirunnu ennu paranjittu thazhottu irangiyaal mathi.

Sun Jun 05, 08:05:00 AM IST  
Anonymous Zing said...

ദൈവമേ , ഞാന്‍ ഒരിക്കലും ഒരു ബ്ലോഗിനിയെ കല്ല്യാണം കഴിക്കാന്‍ ഇടവരുത്തല്ലേ...അബദ്ധത്തിലെങ്ങാനും ഒന്നു വായ്ന്നോക്കി പൊയാല്‍ അതു ബ്ലോഗിലെഴുതി നാട്ടുകാരേകൂടി അറിയിക്കില്യേ :(

Sun Jun 05, 11:27:00 AM IST  
Blogger സു | Su said...

സിങ്,
നീ അക്കാര്യത്തില്‍ വിഷമിക്കേണ്ട. വായ നോക്കി വായ നോക്കി നിവ്രുത്തിയില്ലാഞ്ഞാ നിന്നെ വീട്ടുകാര്‍ കെട്ടിച്ചതെന്നു അറിയാത്ത ഒരു കുഞ്ഞു പോലും ഈ നാട്ടില്‍ ഉണ്ടാവില്ല. അതു അവള്‍ എഴുതീട്ട് വേണോ അവര്ക്കു അറിയാന്‍ .ഹി ഹി.

Sun Jun 05, 11:40:00 AM IST  
Anonymous അനഘ said...

നന്നായിട്ടുണ്ട് സു വളരെ ഇഷ്ടമായി പുറത്തുപോയാല്‍ നമ്മള്‍ കാണുന്നതൊന്നും ഇവര്‍ കാണില്ല. ഞാനും പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട് നിലാവത്തഴിച്ചുവിട്ട കോഴിയെ പോലെയുള്ള എന്‍റെ പ്രാണപ്പിണ്ണാക്കിന്‍റെ നടപ്പ് .എന്താ ചെയ്യ്യാ ?ഹോര്മോണിന്‍റെ കുഴപ്പമാവും.
നോക്കുന്നല്ലേ ഉള്ളൂ കൂടെ പോകുന്നില്ലല്ലോന്ന് ആശ്വിക്കാം

Sun Jun 05, 12:37:00 PM IST  
Anonymous DB said...

SU bench ill keri ninnal purakil ullavarkku munnil ullathonnum kaanan kazhiyillello dear; so shikshakku oru ilavu anuvadhikkunne; two days njan oru theerthadanathinu poyirunnu dear; pala puniya nadhikalilum kulichu papangal okke kazhuki kalanju kore yere daivangale kandu ente sangadangal okke bodhippichu; now i am back; a brand new DB; so how r u?

Sun Jun 05, 01:38:00 PM IST  
Blogger gee vee said...

പെണ്ണിന്നാശ ആടയോട്‌ തന്‍
കണ്ണന്നാശ പെണ്ണിനോട്‌
കണ്ണേ നീ എന്തറിവൂ ഈ
കണ്ണിന്നാശ പൂക്കുമോ?

സൂ, ഈ ചുരിദാറാശയും സുന്ദരിപ്പെണ്ണാശപോല്‍ വെറും വിന്‍ഡോ ഷോപ്പിങ്ങായി മാറിയോ?

ജീവി

Sun Jun 05, 04:01:00 PM IST  
Blogger Sahodaran said...

ഛെ ഛെ... സു ന്‌ തീരെ സൌന്ദര്യബോധമില്ലല്ലോ... ദൈവം നോക്കി രസിക്കാനല്ലാതെ പിന്നെന്തിനാ സൌന്ദര്യം കൊടുത്തിട്ടുള്ളത്‌;-)
ഒരുപാട്‌ സന്തോഷമുണ്ട്‌. തിരിച്ച്‌ പഴയ modeilekku വന്നതു കാണുംബൊള്‍.

Sun Jun 05, 05:55:00 PM IST  
Blogger സു | Su said...

അനഘ,
സ്വാഗതം . നോക്കീട്ട് കൂടെപ്പോണംന്നുള്ളവരെ കൂടെ വിട്ടേക്കുന്നതല്ലേ നല്ലതു? നമ്മുടേതു നമ്മുടേതാണ് എങ്കില്‍ അതു എവിടെപ്പോയാലും നമ്മുടെ അടുത്തോട്ട് തിരിച്ചുവരും , അല്ലെങ്കില്‍ അതു നമ്മുടേതു അല്ല,ആയിരുന്നില്ല എന്നു വിചാരിച്ചാ മതി എന്നു കേട്ടിട്ടില്ലേ?

ജി. വി,
സ്വാഗതം. വല്യ തോതിലുള്ള ആശയൊന്നും എനിക്കു ഒരു കാര്യത്തിലും ഇല്ല.
പെണ്ണിന്റെ ആശ ആടയോടാണോ? അറിയില്ല. കണ്ണന്നാശ പെണ്ണിനോടാണോ? അതും അറിയില്ല.പിന്നെ എന്താ അറിയ്യാന്നു ചോദിച്ചാല്‍ ഉത്തരം പറയാന്‍ വല്യ പാടാ.

പമ്മാ,
എനിക്കു ഉപദേശം തരുകയാണോ? നന്ദി. മൂഡ് (മോഡ്) മാറിക്കൊണ്ടിരിക്കും കേട്ടോ.

D.B. nannaavaan theerumaanichchathu ethaayaalum nannayi. allenkil vere arkkenkilum pani aayene. hehe. I am fine ????
ariyilla. HOW R U ?

Mon Jun 06, 12:07:00 PM IST  
Anonymous DB said...

athe SU nannavanathanalle better veruthe nattukarkku joli kodukkanathu sheriyallello alle? athentha how r u??? ennu chodichappo "ariyilla" ennu paranje? enthelum feelings undel thurannu parayu dear; ingine manassil othukki vingi vingi nadakkathe; thurannu parayu manassile bhaaram onnirakki vekku dear

Mon Jun 06, 02:11:00 PM IST  
Blogger സു | Su said...

D.B.,
Bhaaram irakki vekkaan oru chumattuthozhilaliye kootti varu. hehe. Enikku sughaanutto :)

Mon Jun 06, 04:53:00 PM IST  
Anonymous gau said...

LOL .. hahaha.. SU...DB and nannaval..??? SU enthina veruthe enne okke engane chiripikane ;)

Mon Jun 06, 05:08:00 PM IST  
Anonymous DB said...

appo sukamanalle; hoo njan ippo CITU or INTUC office lekku phone cheyyan thodangukayayirunnu; kayatti irakku kooli onnu chodikkanayi; ho samadhanam ayi dear

Ee gauri kku ennodu assuyyaya; njan nannayathu kandulla assuyya; gauri assuyya pettittu kaariyam illa thaniye manassu shudhi akki onnu nannakan shremikku enne pole

Mon Jun 06, 06:30:00 PM IST  
Anonymous Sanam said...

Hi Su :)

Tue Jun 07, 02:03:00 PM IST  
Anonymous gauri said...

Su .. ee blogil varumbol black cats security vendi varum enna thonunne...

DB..njan manasu shuddhi aaki onnu nannayal adhyam thanne entha cheyendi vara ennu ninakku ariyallo... enthina pinne veruthe ennodu angane cheyan parayunne??? :(

Tue Jun 07, 04:12:00 PM IST  
Blogger സു | Su said...

sanam :)
Gauri,
hehe . randaalum vazhakkillathe irikku.

Tue Jun 07, 06:52:00 PM IST  
Anonymous Anonymous said...

gud morning su !!!
while going through your blog i really thought you were in the chatroom to comment directly rather than posting them here. I cant read the whole but i decided i will complete the whole session gradually - keep writing su -

Guess who am I
May lord bless you to fulfil all your wishes

Wed Jul 06, 09:59:00 AM IST  
Blogger സു | Su said...

S........,
Hmm... thanks for visiting :)

Wed Jul 06, 04:19:00 PM IST  

Post a Comment

Subscribe to Post Comments [Atom]

<< Home