മഴ പെയ്യുന്നൂ മാനത്ത്.........
മഴ...... എനിക്കേറ്റവും ഇഷ്ടം ഉള്ള ചിലകാര്യങ്ങളില്‍ ഒന്ന്..
മഴക്കാലം എനിക്കേറ്റവും ഇഷ്ടം ഉള്ള കാലം ആണു. കുട്ടിക്കാലത്തെ ഇഷ്ടങ്ങളില്‍ മാറാതെ മായ്ക്കാതെ ഞാന്‍ കാത്ത് സൂക്ഷിക്കുന്ന ഒരിഷ്ടം. വര്‍ഷം മുഴുവന്‍ വര്‍ഷക്കാലം ആവണേന്ന് ഞാന്‍ പലപ്പോഴും വിചാരിച്ചിട്ടുണ്ട്. മഴക്കാലം പലര്‍ക്കും പട്ടിണിയും ദുരിതവും മാത്രം കൊടുക്കുന്ന കാലം ആണല്ലോന്നോര്ക്കുമ്പോള് ആ വിചാരം ഒരു നിസ്സഹായതയോടെ വലിച്ചെറിഞ്ഞു കളഞ്ഞിട്ടുമുണ്ട്.
മഴ കടന്നു വരും, നാടുകളിലേക്ക് , വീടുകളിലേക്ക്, വീട്ടുമുറ്റങ്ങളിലേക്ക്, വീട്ടിലെ ആളുകളുടെ മനസ്സിലേക്ക്. പതിയെപ്പതിയെ അതിനെ എല്ലാവരും സ്വന്തമായി കരുതാന്‍ തുടങ്ങുമ്പോഴേക്കും അതിനു വിട പറയാന്‍ കാലമായിട്ടുണ്ടാവും.
മഴ.......
ചിലര്‍ക്കു നൊമ്പരവും ചിലര്‍ക്ക് സന്തോഷവും ചിലര്‍ക്കു വിരഹവും ചിലര്‍ക്ക് സാമീപ്യവും ചിലര്‍ക്കു വെറുപ്പും ചിലര്‍ക്കു സ്നേഹവും സമ്മാനിച്ചുകൊണ്ട് ചിരിക്കാന്‍ പെരുമഴക്കാലം എത്തി.
മഴ അന്നും ഇന്നും എനിക്കിഷ്ടമാണ്. ചിലര്‍ക്ക് സന്തോഷവും സമാധാനവുമായി മനസ്സിലും മുറ്റത്തും മഴ പെയ്ത് നിറയുമ്പോള്‍ മറ്റു ചിലര്‍ക്ക് കണ്ണീരും പട്ടിണിയും ആയി അകത്തും പുറത്തും തകര്‍ത്ത് പെയ്യുന്നു.
മഴ പെയ്ത് കുളത്തില്‍ വെള്ളം നിറഞ്ഞ് കവിയുമ്പോള്‍ മണിക്കൂറുകളോളം മീനിനെപ്പോലെ അതില്‍ നീന്തല്‍ ആയിരുന്നു കുട്ടിക്കാലത്ത് ഞങ്ങളുടെ -എന്റേയും കൂട്ടുകാരുടേയും- പരിപാടി. പിന്നെ ചങ്ങാടം ഉണ്ടാക്കലും, മീനിനെപ്പിടിച്ചു കുളത്തിനു വെളിയിലുള്ള മണ്ണില്‍ ഓരോ കുഴികള്‍ ഉണ്ടാക്കി വെച്ച് മീനിനെ അതിലിടലും ഒക്കെ ആയിരുന്നു മുഖ്യപരിപാടികള്‍. മീനിനെ നീന്തല്‍ ഒക്കെ കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ച് പോകുമ്പോള്‍ തിരിച്ച് കുളത്തിലേക്കിടാന്‍ മറക്കാറില്ല. സ്കൂള്‍ തുറക്കുന്നതും മഴ വരുന്നതും ഒരുമിച്ചാണു. മഴയത്ത് നനഞ്ഞൊലിച്ച് വഴിയിലൊക്കെയുള്ള വെള്ളം തട്ടിത്തെറിപ്പിച്ച്, കടലാസ് തോണി ഉണ്ടാക്കി വിട്ടും സ്കൂളിലേക്കും തിരിച്ചും ഉള്ള യാത്ര എന്തു രസമായിരുന്നു. ഓട്ടോറിക്ഷയിലും കാറിലും ജീപ്പിലും തിക്കിത്തിരക്കിയിരുന്നുപോകുന്ന ഇന്നത്തെ കുട്ടികള്‍ക്കു മഴക്കാലത്തിന്റെ ആ രസം എന്നെങ്കിലും ഒരിക്കല്‍ കിട്ടുമോ? മഴവെള്ളത്തില്‍ മതിമറന്നു ഉല്ലസിക്കാന്‍ ഇന്നാര്‍ക്കെങ്കിലും സമയം ഉണ്ടോ ഇഷ്ടം ഉണ്ടോ? മഴ പെയ്തു തകര്‍ക്കുമ്പോള്‍ അതിലേക്കൊന്ന് ഇറങ്ങിച്ചെന്ന് നോക്കൂ. ശരീരത്തോടൊപ്പം മനസ്സും തണുപ്പിക്കാന്‍ ഇതിലും നല്ലൊരു മാര്‍ഗം ഉണ്ടോ? പനി വരും, ജലദോഷം വരും എന്നൊക്കെയാണു എല്ലാവരുടേയും പറച്ചില്. മഴ കൊണ്ടില്ലെങ്കില് ഇതൊന്നും വരില്ലേ? അതുകൊണ്ട് എല്ലാവരും ഒരുദിവസം എങ്കിലും വീട്ടുകാരോടൊപ്പം മഴയത്തിറങ്ങി മഴയുടെ കൂട്ടുകാരന് അല്ലെങ്കില്‍ കൂട്ടുകാരി ആകൂ. എന്നിട്ട് മഴ സ്വന്തമാക്കിയതിന്റെ രസകരമായ അനുഭവങ്ങള്‍ പങ്കുവെയ്ക്കൂ. കുഞ്ഞുങ്ങളെ വാതിലടച്ച് വീടിനുള്ളില്‍ കെട്ടിയിടാതെ ഒരു ദിവസമെങ്കിലും കടലാസ് തോണി ഉണ്ടാക്കിക്കൊടുത്ത് അവരെ മഴയത്തേക്കു വിട്ടു നോക്കു. അവരുടെ കുഞ്ഞ് മനസ്സിലെ വല്യ സന്തോഷം ഒന്ന് കണ്ട് നോക്കൂ. ഞാന്‍ എന്തായാലും എന്റെ മഴക്കാലത്തോടുള്ള കൂട്ട് രണ്ടു ദിവസം മുമ്പ് പുതുക്കി. ഒരു ദിവസം മുഴുവന്‍ മഴയത്ത് കൂട്ടുകാരികളുടേയൊക്കെ വീട്ടില്‍ കറങ്ങി. പനിയൊന്നും പിടിക്കാഞ്ഞത് എന്റെ ഭാഗ്യം. ഉം ഉം. പനി പിടിച്ചിരുന്നേല്‍ എത്ര നന്നായിരുന്നൂന്നു പലരും മനസ്സില്‍ വിചാരിക്കുന്നുണ്ട് എന്നു എനിക്കറിയാം.
പിന്നെ മഴക്കാലം പ്രണയത്തിന്റെ കാലം ആണു. കുടയും ചൂടി 'പ്യാര് കിയാ ഇക്രാര് കിയാ' എന്നു പാടാന്‍ പറ്റിയ സമയം. ഉം... ഉം.. ഞാന്‍ ഇപ്പോള്‍ പ്രണയത്തിലാണ്. മനസ്സു നിറയെ സ്നേഹവും കുറച്ച് നൊമ്പരവും വായ നിറയെ തര്‍ക്കുത്തരവും ഉള്ള, കുറെ മഴക്കാലങ്ങളുടെ ഇടവേളയ്ക്കു ശേഷം മഴയോടുള്ള പിണക്കം മറന്ന് മഴയോട് വീണ്ടും കൂട്ടായ ഒരു വല്യ പെണ്ണിനോട്. അയ്യേ ഛെ! എന്നു പറയാന്‍ വരട്ടെ. ആ പെണ്ണ് ഞാന്‍ തന്നെയാണു. ഹിഹിഹി.
അയ്യോ ഒന്ന് മറന്നു. പാട്ട്. മഴക്കാലത്ത് പാട്ട് പാടിയില്ലേല്‍ പിന്നെ എന്ത് രസം? പാടാന്‍ അറിയാത്തവര്‍ക്ക്, പാടാന്‍ കൊതിക്കുന്നവര്‍ക്കു പാടാന്‍ പറ്റിയ കാലം ആണു മഴക്കാലം. വേറെ ആരെങ്കിലും കേട്ട് വടിയും എടുത്ത് വരുമെന്ന് കരുതാന്‍ ഇല്ല. മഴ തകര്‍ത്ത് പെയ്യുമ്പോള്‍ അതിലും തകര്‍ത്ത് ഒരു പാട്ട് പാടാം. ഞാന്‍ അതുകൊണ്ട് കഴുതരാഗത്തില്‍ പാടാന്‍ തീരുമാനിച്ചു. (കഴുത കേട്ടാല്‍ അതിന്റെ സ്വരം വികലമാക്കി പരിഹസിക്കുന്നതിനു കേസ് കൊടുക്കും. എന്നാലും സാരമില്ല. )
"പാതിരാമഴയേതോ ഹംസഗീതം പാടീ...
പിന് നിലാവിലലിഞ്ഞൂ .... (ചിത്രം ഉള്ളടക്കം)
36 Comments:
പിന്നെയും മഴ....
:-)
പാതിരാമഴയേതോ ഹംസഗീതം പാടീ
വീണ പൂവിതളെങ്ങോ പിന് നിലാവിലലിഞ്ഞൂ
നീല വാര്‍മുകിലോരം ചന്ദ്ര ഹൃദയം തേങ്ങീെ
കൂരിരുള്‍ ചിമിഴില്‍ ഞാനും മൌനവും മാത്രം
മിന്നിയുലയും വ്യാമോഹ ജ്വാലയാളുകയായ്
എന്റെ ലോകം നീ മറന്നോ
ഓര്‍മ്മ പോലും മാഞ്ഞു പോകുവതെന്തെ
ശൂന്യ വേദികയില്‍ കണ്ടൂ നിന് നിഴല്ചന്തം
കരിയിലക്കരയായ് മാറീ സ്നേഹ സാമ്രാജ്യം
ഏകയായ് നീ പൊവതെവിടെ
ഓര്‍മ്മ പോലും മാഞ്ഞു പോകുവതെന്തെ.
മഴക്കാലമേഘം മനസ്സില്‍
ഒരു ഊഞ്ഞാലാട്ടിയതോ?
സൂനാമി മഴയുടെ രൂപത്തിലും...?
:)
സൂ...
നിങ്ങളെ നിങ്ങളാക്കിയ-
ഇ മെയിലും ചാറ്റിങ്ങും മാത്രമാണു ഇന്റര്‍നെറ്റ് എന്നു കരുതിയിരുന്ന എന്നെ ബ്ലോഗിങ്ങ് എന്ന മായാലോകത്തേക്കു കൊണ്ടുവന്ന് സഹൃദയരായ ശ്രീ കലേഷ്, അനില്‍, സിമ്പിള്‍,തുടങ്ങി അനേകം പേരെ പരിചയപ്പെടുവാന്‍ സാദ്ധ്യമാക്കിയ പഴയ ശൈലിയിലേക്ക് മടങ്ങി പോകുക!!.
ഈ വിനീതനായ വായനക്കാരനു നിങ്ങളെ വഴിയിലിട്ടേച്ച് പോകുവാന്‍ വയ്യ!!..
കാരണം നിങ്ങളില്‍, നിങ്ങള്‍ ഒരു പക്ഷെ അറിയില്ലായിരിക്കും,...
കുലീന സാഹിത്യത്തിന്റെ ഉപ്പുണ്ട്..
ഉം
സൂ....
നന്നായിട്ടുണ്ട്!
മഴ എല്ലാവരുടെയും ഉള്ളം കുളിര്‍പ്പിക്കട്ടെ!
P.S: പ്യാര് ഹുവാ, ഇക്റാര്‍ ഹുവാ.. എന്ന "ശ്രീ ചാര്‍സോബീസ്" ലെ പാട്ടാണോ ഉദ്ദേശിച്ചത്?
പോള്‍,
:)
ചേതൂ,
തക്കം കിട്ടിയപ്പോള്‍ പാടിയതാ അല്ലേ? അതാ ഇവിടേക്ക് ആരും വന്നു നോക്കാത്തത്.പാട്ട് കേട്ട് പേടിച്ച് ഓടിപ്പോയ്ക്കാണും.
ജീ വീ,
:)
വി,
:(:(
ഇബ്രൂ,
എന്താ ഇപ്പറഞ്ഞതിന്റെയൊക്കെ ഒരു അര്‍ഥം ? എനിക്ക് അറിയാവുന്നതുപോലെ എന്നെ എഴുതാന്‍ വിടൂ.
ഈ അജ്ഞാതന്‍ പിന്നേം വന്നോ?
കലേഷ് :)
mazhakku ellavarudeyum dukham ozhikki kalayan pattumo ennu alojichukondu irika njan SU :( logathilye ellavarudeyum dukham maranan pinne etre mazha peyyendi varum alle ...
Gauriii, how r u? enthaa oru mood illaaththe? D.B. ezhuthiyathu kandille. ini mindan povanda :)
innale mazha peythu. mazhathullikal janmam nalkunna kunju kunju
cholakal keeri murichu munneran kadalasu kappalukal enthe ithu vare
padayorukkam aarambhichilla. ekanthatha enikku mathramalla
mazhathullikalkkum undennarinjappol mattoru suhruthine kittiya
thonnal. sauhridathinte thudakkam eppozhum angane aanallo. kadalasu
kappalukal. sauhrudam. kappalukal...
entha cheyyuka SU, i started a malayalam blog (kalesh, yes i did start). but for the last one week, njan ingane oru sentence aayi adichukettikondirikkuva.. ennanavo aadyathe post thanne theeruka :-((
ജിത്തു,
:):)
ജിത്തൂന് ഒരുപാട് ജോലിയില്ലേ? അതുകൊണ്ടല്ലേ ബ്ലോഗ് ചെയ്യാന്‍ നോക്കീട്ടും തീരാത്തത്. സാരമില്ല. എല്ലാരും കാത്തിരുന്നു വായിച്ചോളും.
കുളിരാടുന്നു താഴത്ത്
മഞ്ഞിൽ വിരിഞ്ഞു മന്ദാരങ്ങൾ
കെവിനേ.. അപ്പോ മഴയത്ത് പാട്ട് പാടാന്‍ തീരുമാനിച്ചു ല്ലേ? ;)
ha ha.. evide joli.. madi thanne main.. ;-))
മഴ ഒത്തിരിനനയാന് പറ്റാഞ്ഞതിനാല്‍ ഞാനീ നാട്ടുകാരനല്ല.
അതല്ല ചേച്ചീ. ഞാനെഴുതിയന്നേയുള്ളൂ. ചേച്ചി ശരിയായി മുഴുവനും പാടട്ടേന്നുവച്ചു. മനസില്‍ പതിഞ്ഞ മനോഹരമായ ഒരു പാട്ട്. കഴിവുള്ളവര്‍ പാടുന്നതുകേക്കാനൊരു സുഖം.
അനില്‍ ഈ നാട്ടുകാരന് അല്ലാന്നു എനിക്കറിയാം.
ചേതൂ,
എനിക്ക് പാടാന്‍ അറിയില്ല. അതു വേണമെങ്കില്‍ ഗദ്യം പോലെ വായിക്കാം. അതേ പറ്റൂ.
oru cheriya alla immini velya oroottam paranjotte..u've a classy name (or nick i dunnow)Surya Gayatri.
if at all u wanna b-r-e-a-k, make it surya or gayatri..this SU does not befits you.
just an opinion. shinu
su..
pls visit & comment to my new Post
Shinu,
Thanks for ur immini velya opinion.
Njaan ente name SU ennu vekkaan thanneyaanu uddeshikkunnathu. Pinne ,Suryayum Gayatriyum alla Suryagayatri. Manassilaayo? Pinne oru kaaryam koode, njaan ottum ariyaaththa aalkkar njan enthu cheyyanam cheyyenda ennathil opinion parayunnathu enikkottum ishtamalla. Njaan ente name ivide blogil post cheythittilla. So, athinte kaaryathil oru comment venda. o.k.?
Ibru,
Pinnoru divasam nokkaam ketto. Innu mood sariyalla.
su
ok, all right..
തല്ല്വോ..
എന്താ പറഞ്ഞത്?
ഞാനല്ല ചെയ്തത്.... എന്നാലും തല്ല്വോന്നൊരു പേടി....
എന്ത് ചെയ്തതു?
ഇത്
എനിക്ക് മനസ്സിലായില്ല :(
ഒന്നുമില്ല എന്റെ സൂ.. ഞാന്‍ വെറുതെ സൂവിനെ ചൊറിയാന്‍ ശ്രമിച്ചതാ... ഞാനല്ല സൂവിനെ ചൂടു പിടിപ്പിക്കാന്‍ പേരിനെ പറ്റി കമ്മന്റടിച്ചത്. പക്ഷെ സൂവിന്റെ ചൂട് കണ്ടപ്പോള്‍ വഴിയില്‍ കാണുന്ന എല്ലാവരെയും തല്ലുമെന്ന് തോന്നി.. അതു കൊണ്ട് ഒന്ന് ചൊറിയാന്‍ ശ്രമിച്ചതാ.. Sorry. Will that be accepted?
എനിക്ക് ആരോടും വെറുതേ വഴക്കിടുന്ന സ്വഭാവം ഇല്ല. വഴക്കിനു വന്നാത്തന്നെ ഞാന്‍ മിണ്ടാതിരിക്കാന്‍ നോക്കുകയേ ഉള്ളൂ. പിന്നെ ചെലപ്പോ.........................
ഞാനും ഒരു മനുഷ്യജന്മം അല്ലേ?
eh pennungalkku ithrem ahankaram paadundo? abhipraya swathanthryom illanu vechal.shiva shiva kalikalam ennalathe enthu parayan..screaming at me for such a harmless comment..aa CHETTANe njan onnoorthu poyi.
pinne thanks for the info that surya+gayatri not equal to suryagayatri ennathinu.
avasanamayi..is there a way i can send my formal intro to you other than this? so that i can comment on your posts.
eeswaro rakshithu..shinU
Dear Shinu,
Aadyam thanne SORRY. Ente mood mahamosham aayirikkumbolaa aa comment kandathu. Athukontanu choodaayi marupadi paranjathu. Ahankaaram pennungalkku matralla aanungalkkum padilla ketto. Ellarum daivathinteyalle. Pinne perineppatti---ellaarum oro abhiprayam parayum.Su ennu vekkaan thanneyanu njan vicharikkunnathtto. Pinne enthaa ?onnum illallo? Vannolu vaayicholu comment vecholu.
Om Baskaraya vidhmahe
Divakaraya dhimahi
Tanno Suryah pracodayat
---let there be peace & sunshine---
Dear Su....
Rain, alley? Do stop by at my blog to see how much I adore rain!!
Wonderful piece.
Will stop by soon.
Preethi
Preethi :)
Post a Comment
Subscribe to Post Comments [Atom]
<< Home