Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Thursday, June 09, 2005

റോള്‍ മോഡല്‍.

ചേട്ടന്‍ ഒരു ദിവസം രാവിലെ പറഞ്ഞു- സു നീ കുറച്ചു സീരിയസ്‌ ആകണം 'ജീവിതത്തെ ഗൌരവമായ കാഴ്ച്ചപ്പാടില്‍ കാണണം, നിനക്ക്‌ ഒരു റോള്‍ മോഡല്‍ ഉണ്ടായിരിക്കണം, അവരെപ്പോലെയാകാന്‍ ശ്രമിക്കണം എന്നൊക്കെ. പിന്നെ പലരേം നോക്ക്‌ നോക്ക്‌ എന്നും പറഞ്ഞു. അവരേയൊക്കെ നോക്കിയാല്‍ എന്റെ കണ്ണ്‌ കഴ്‌യക്കുകയല്ലാതെ വേറെ ഒന്നും സംഭവിക്കാന്‍ പോകുന്നില്ലാന്ന്‌ എനിക്കറിയാം. എന്തായാലും ചേട്ടന്‍ പറഞ്ഞത്‌ അനുസരിച്ചുകളയാം എന്നു കരുതി, മെഗാസീരിയലുകാരന്‍ പരസ്യം തപ്പി ഇറങ്ങുന്നതുപോലെ അനുകരിക്കാന്‍ പറ്റിയ ആളെ കണ്ടുപിടിക്കാന്‍ ഞാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ അന്വേഷണം തുടങ്ങി.

ഞാന്‍ ആദ്യം തന്നെ നേരെ രാഷ്ട്രീയത്തിലേക്കിറങ്ങി. ഏയ്‌ കൊടിയും പിടിച്ചു ജാഥ നയിച്ചു ഘോരഘോരം പ്രസംഗിച്ചതൊന്നും അല്ല. എനിക്കു അനുകരിക്കേണ്ട ആളിനെ ഒന്നു പരതി അത്രേ ഉള്ളു. തുണിക്കടയില്‍ കയറിയ സ്ത്രീകളേപ്പോലെ ഒരു തിരച്ചില്‍ നടത്തി അവസാനം ഒന്നിനെ കണ്ടെത്തി. സോണിയാജി. പക്ഷേ അനുകരിച്ചുകളയാം എന്നു തീരുമാനിച്ചപ്പോളല്ലേ ഒരു കാര്യം കണ്ടു പിടിച്ചത്‌. വേറൊന്നും അല്ല. ഇംഗ്ളീഷ്‌ തന്നെ. അവര്‍ നല്ല മണിമണിയായി ഇംഗ്ളീഷ്‌ പറയും. എനിക്കാണേല്‍ 26 അക്ഷരം ഇംഗ്ളീഷില്‍ ഉണ്ട്‌ എന്നു മാത്രം അറിയാം. ഞാന്‍ ഇംഗ്ളീഷ്‌ പറഞ്ഞാല്‍ ഗാന്ധിമഹാന്‍ താഴോട്ട്‌ ഇറങ്ങിവന്ന്‌ പറയും, സു നീ 71 നു പകരം 17ലോ മറ്റൊ ജനിച്ചിരുന്നേല്‍ ഞങ്ങള്‍ കഷ്ടപ്പെട്ട്‌ സമരം ചെയ്തു സ്വാതന്ത്ര്യം ന്നേടിയെടുക്കേണ്ടതില്ലായിരുന്നു, നീ വന്ന്‌ രണ്ട്‌ ഇംഗ്ളീഷ്‌ പറഞ്ഞിരുന്നേല്‍ ഇംഗ്ളീഷുകാര്‍ പരിഭ്രമിച്ചു പൊടിയും തട്ടിപ്പോയേനെ എന്ന്‌. അനുകരിക്കുകയാണേല്‍ കുറച്ചെങ്കിലും ഒരു സാമ്യം വേണ്ടേ? അതുകൊണ്ടു ഞാന്‍ സോണിയാജിയോട്‌ റ്റാറ്റാ പറഞ്ഞു.

ഇനി സിനിമ നോക്കാം എന്നു കരുതി. കുറേപ്പേര്‍ മനസ്സില്‍ നിരന്നു. ജയഭാരതി, ഷീല, മീരാജാസ്മിന്‍, കാവ്യാമാധവന്‍ അങ്ങിനെ പലരേം നോക്കിയപ്പോഴല്ലേ ഒരു കാര്യം കണ്ടുപിടിച്ചത്‌. എനിക്കില്ലാത്ത ഒരു കാര്യം ഇവര്‍ക്കൊക്കെയുണ്ട്‌. ഏയ്യ്‌... ബുദ്ധിയല്ല, സൌന്ദര്യം, സൌന്ദര്യം! കാവ്യാമാധവനു പകരം എന്നെ നോക്കി ചെന്താര്‍മിഴീ... പൂന്തേന്‍ മൊഴീ.... എന്നു പാടിയാല്‍ പാടുന്നവന്‍ എപ്പോ ചത്തു എന്നു ചോദിച്ചാല്‍ മതി. ആള്‍ക്കാര്‍ ഓടിച്ചിട്ട്‌ തല്ലും. അതുകൊണ്ട് അതില്‍നിന്നും ഗുഡ്ബൈ പറഞ്ഞു.

അടുത്ത മേഖല. സംഗീതം. എനിക്കു സം+ ഗീതം പോലും ഇല്ല. എനിക്കാകെയുള്ള സംഗീതം ഒരാള്‍ ജനിക്കുമ്പോള്‍ സ്വയം പാടുന്നതും അയാള്‍ മരിക്കുമ്പോള്‍ മറ്റുള്ളവര്‍ പാടുന്നതും മാത്രമാണു. അതായത്‌ കരച്ചില്‍. അതു ഞാന്‍ ഏതു രാഗത്തിലും പാടും. വേറെ സംഗീതം എനിക്കു പറ്റിയതല്ലാന്നു ഞാന്‍ ഈയടുത്ത കാലത്തും കൂടെ തെളിയിച്ചു. കറന്റില്ലാത്ത ഒരു ദിവസം, പണിത്തിരക്കിനിടയില്‍ സ്വയം ഒരു പാട്ടുപെട്ടി ആയി നോക്കിയതായിരുന്നു. "ഒരു ചിരി കണ്ടാല്‍ കണി കണ്ടാല്‍ അതു മതി "എന്നു തുടങ്ങിയപ്പോഴേക്കും മറു പാട്ട്‌ വന്നു" ഒരു ഇടി കൊണ്ടാല്‍ തൊഴി കൊണ്ടാല്‍ അതുമതി". എന്നിട്ട്‌ ചേട്ടന്‍ പറഞ്ഞു. അയല്‍ക്കാരുടെ കാര്യം സാരമില്ല, സൂനാമി വരുന്നു എന്നു മുന്നറിയിപ്പ്‌ കൊടുക്കുന്ന പോലെ അറിയിപ്പു കൊടുത്താല്‍ മതി സു പാടാന്‍ പോവുകയാണു, എല്ലാവരും സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറേണ്ടതാണു എന്നു. അവര്‍ തടി രക്ഷപ്പെടുത്തിക്കോളും. പക്ഷേ നീ അയല്‍പക്കത്തൊക്കെയുള്ള മിണ്ടാപ്രാണികളുടെ കാര്യം കൂടെ ആലോചിക്കണം. അതുങ്ങള്‍ ഇടക്കിടയ്ക്കു എങ്ങോട്ട്‌ പോവും എന്നു. അതു കേട്ടതോടെ എന്റെ ഉള്ളില്‍ ഉണ്ടായിരുന്ന സം--- ഗീതവും സമാധിയായി.

അങ്ങിനെ പല മേഖലകളിലൂടേം പരതിപ്പരതി അവസാനം സ്പോര്‍ട്സ്‌-ല്‍ എത്തി. സ്പോര്‍ട്സ് എനിക്കു വല്യ ഇഷ്ടം ഉള്ള ഒരു കാര്യം ആണു. ഓട്ടം പഠിക്കുന്നത്‌ ജീവിതത്തില്‍ ഏതൊരാള്‍ക്കും വളരെ ഉപയോഗപ്രദമായ ഒരു കാര്യം ആണെന്നു എനിക്കറിയാം. എനിക്ക്‌ സ്പോര്‍ട്സില്‍ ‍ എറ്റവും ഇഷ്ടം ഉള്ള കാര്യം എന്താന്നു വെച്ചാല്‍ ഒരു വടിയാണു. ഒരു വടി കുത്തിപ്പിടിച്ചു ചാടി അപ്പുറത്തു വീഴുന്നില്ലേ ആ വടി. മാവിനു കല്ലെറിയുമ്പോള്‍ ഞാന്‍ എന്നും വിചാരിക്കാറുണ്ട്‌ ആ വടി കിട്ടിയിരുന്നേല്‍ അതിന്റെ അറ്റത്ത്‌ ഒരു കത്തി കെട്ടി എളുപ്പത്തില്‍ മാങ്ങ പറിക്കാമായിരുന്നു എന്ന്. ഞാന്‍ മാവിനു കല്ലെറിഞ്ഞാല്‍ ആ കല്ലു പോലും താഴോട്ട്‌ വരില്ല, പിന്നെയല്ലേ മാങ്ങ! അങ്ങിനെ നോക്കി നോക്കി ഞാന്‍ എന്റെ നിലയ്ക്കും വിലയ്ക്കും പറ്റിയ ഒരാളെ കണ്ടെത്തി. സാക്ഷാല്‍ കുഞ്ചാറാണി. അങ്ങിനെ ഉമ്മറത്തു വെച്ചിരുന്ന ഗ്യാസ്‌ സിലിണ്ടര്‍ ഓം കുഞ്ചാറാണിയേ നമ: എന്ന് പറഞ്ഞ്‌ പൊക്കിയെടുത്തത്‌ മാത്രം ഓര്‍മയുണ്ട്‌. വൈകുന്നേരം സിലിണ്ടറിനേക്കാളും വീങ്ങിയ കാലും വെച്ചു ആര്‍ട്ട് ഫിലിം ‍പോലെ ഒച്ചയും അനക്കവും ഇല്ലാതെ കിടക്കുമ്പോള്‍ ചേട്ടന്‍ പറഞ്ഞു. നീ ഇത്രേം സീരിയസ്‌ ആവും എന്ന് ഞാന്‍ കരുതിയില്ല, നീ ആരേം അനുകരിക്കേണ്ട നീ നീ ആയിട്ട്‌ ഇരുന്നാല്‍മതി എന്ന്. അതാ ഞാനും പറയുന്നത്‌ താനിരിക്കേണ്ടിടത്തു താനിരുന്നില്ലെങ്കില്‍ അവിടെ ഞാനിരിക്കും എന്ന് കേട്ടിട്ടില്ലേ?

35 Comments:

Anonymous Sunil said...

മൂഡിനനുസരിച്ച്‌ കഥാശൈലി മാറുന്നു. അതുപോലെ ഞാന്‍ കമന്റിടുന്നു. ടീച്ചറേ ചൂടാവരുത്‌. ഒരു 'തമാശ്‌' അത്രമാത്രം.

Thu Jun 09, 02:31:00 PM IST  
Anonymous വിശ്വാകാരം said...

സൂ..കൊള്ളാം

Thu Jun 09, 02:48:00 PM IST  
Anonymous DB said...

SU good post; hey friends SU nte ee anubhavam ellarkkum oru paaddam ayirikkatte; SU ne ella sthrikalum rol model ayi kandu; avaravarkku chernna reethiyil jeevikkan padikku instead of copying some one

Thu Jun 09, 03:55:00 PM IST  
Blogger കലേഷ്‌ കുമാര്‍ said...

നീ "ഇന്നാരെ" കണ്ട്‌ പഠിക്കെന്ന ഉപദേശം കേട്ടിട്ടില്ലാത്തവര്‍ ആരും തന്നെയുണ്ടാകില്ല. ഉപദേശിക്കുന്നവര്‍ക്ക്‌ വേറെ പണിയൊന്നുമില്ലല്ലോ- ഉപദേശിക്കുന്നതിന്‌ ചിലവില്ലല്ലോ. അവര്‍ക്കറിയില്ലല്ലോ കാക്ക കുളിച്ചാല്‍ കൊക്കാകില്ലന്ന് അവരെന്താ മനസ്സിലാകാത്തത്‌? എന്നോടും പലരും പറഞ്ഞിട്ടുള്ളതാണ്‌ ഇത്‌ - കാള പോലെ വളര്‍ന്നെല്ലോടാ, ഇനിയെങ്കിലുമൊന്ന് സീരിയസ്സാകാന്‍! എനിക്കൊരിക്കലും മറ്റാരുമാകാന്‍ കഴിയില്ല. സൂവിനും അത്‌ കഴിയുമെന്ന് തോന്നുന്നില്ല.

സാരമില്ല, സൂ, പറയുന്നവര്‍ പറയട്ടെ. അവര്‍ നമ്മളോടുള്ള സ്നേഹം കൊണ്ടല്ലേ പറയുന്നത്‌?

Thu Jun 09, 05:17:00 PM IST  
Blogger കിരണ് ‌ kiran said...

എനിക്ക്‌ ചിരിച്ച്‌ ചിരിച്ച്‌ ശ്വാസം കിട്ടുന്നില്ലേ!.... എന്റമ്മോ!.....

Thu Jun 09, 06:01:00 PM IST  
Blogger .::Anil അനില്‍::. said...

ആശ.... ഇങ്ങിനെയൊക്കെ എഴുതാനുള്ള കഴിവ് കിട്ടാന്‍.

Thu Jun 09, 07:04:00 PM IST  
Blogger സു | Su said...

സുനില്‍ ,
എന്തോ ഒരു പരിഭവം ഉള്ളതുപോലെ ഉണ്ടല്ലോ? എന്റെ തോന്നല്‍ ആണോ? അതോ വെറും 'തമാശ്'
തന്നെ ആണോ? ആവണേന്നു ദൈവത്തോട് ഞാന്‍ പറഞ്ഞു.

വിശ്വാകാരം,
നന്ദി.

D.B.
thanks. ellaarum orupole jeevichchaal ee lokam nannaayippoville?

കലേഷ്,
ഉപദേശം ഒക്കെ ഞാന്‍ ഒരു ചെവിയില്‍ കൂടെ കേട്ടിട്ട് മറ്റേ ചെവിയില്‍ കൂടെ വിടാറായിരുന്നു പതിവു. ഇപ്പോ കുറച്ചു സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.

സിംപിളേ,
നീ ശ്വാസം കിട്ടാതെ വടി ആയാല്‍ ഞാന്‍ ഉത്തരം പറയേണ്ടിവരും കേട്ടോ.:)

അനില്‍ ,
എഴുതാന്‍ ആശ എന്നല്ലേ പറഞ്ഞുള്ളു. എന്നെപ്പോലെ ആകണം എന്നെങ്ങാന്‍ പറഞ്ഞിരുന്നേല്‍ വിവരം അറിഞ്ഞേനെ.

Su,
HAPPY B'DAY. hehehe.

Thu Jun 09, 09:22:00 PM IST  
Blogger evuraan said...

സൂ,

കാക്ക കുളിച്ചാല്‍ കൊക്കാവുമോ?

ആന പിണ്ടിയിടുന്നതു കണ്ട് അണ്ണാന്‍ മുക്കിയാലോ?

നമുക്കു ആവുന്ന പണിക്കൊക്കെ പോയാല്‍ പോരേ?

സൂവിനെപ്പോലെ ബ്‍ളോഗാന്‍ ആര്‍ക്കു പറ്റും?

പറഞ്ഞു കൊടുക്കൂ, ചേട്ടനോടു.

--ഏവൂരാന്‍.

Fri Jun 10, 09:22:00 AM IST  
Anonymous DB said...

Good Morning SU; rol model ippolum house full ayi odanundello alle? onnukoode aa post njan innu vaayichu; SU nte post ezhuthunna shayili kollam; vayikkan nalla resam undu; keep it up

Fri Jun 10, 10:27:00 AM IST  
Blogger സു | Su said...

ഏവൂരാനേ, നന്ദി.
ചേട്ടന് അതൊക്കെ അറിയാം കേട്ടോ. പിന്നെ ഇടയ്ക്കിടയ്ക്കു ഭര്‍ത്താവിന്റെ ഗമ കാണിച്ചില്ലേല്‍ മറ്റുള്ളവര്‍ എന്താ വിചാരിക്ക്യാ എന്നു വെച്ചിട്ടാ.

D.B.,
GOODMORNING. veentum veentum vvayikku. adutha post idunnathuvare. D.B.kku pani maariyo? mottaththalayil mazhayum veyilum kondittaavum.

Fri Jun 10, 11:52:00 AM IST  
Anonymous gauri said...

Su... ee post ettathu ethayalum nannayi.. njan SU ne role model aayi kananem ennu vijarichukondu irikuvayirunnu...enikku athu eppo orkan polum vayyeee!!

Fri Jun 10, 12:24:00 PM IST  
Blogger സു | Su said...

Gauriiiiiiiiii,
njaan athrakkum mosam aano? enne oru rolemodel ayi kanoo kutti.

Fri Jun 10, 12:32:00 PM IST  
Anonymous DB said...

adiyamayalle SU ente motta thala mother nature nte pareekshanangalkku irayaakunney appo ingine chila preshnangal okke undakum alle; fever maari; ippo cold undu; ippo ente mookku Nayagra vellachaattam kandal assuyya pettu pokum; coz nayagraye kaal shakthiyodeya mookolikkaney; appo pinne kaanam okay

dhe Gauri irikkanello ivide; Dhishoom on gauri's nose; athinum cold varatte; bye

Fri Jun 10, 01:41:00 PM IST  
Blogger kicchu said...

hehehe....nalla rasondu tto vaayikkaan..enickishtaayi othiri..

pinne,MaNY MANY Happy Returns of the Day!!!. :-)

su inte pirannaal analle innu?..su-inte commentil happy b'day parayane kandu..baaki aarum athu sradhichilla ennu albudham thonnem cheythu..

enna innu paayasam okke undaakiyo?..blogil oru sadhya nadathiyaal njangalokke vannu mrishtaana bojanam adichittu povamaayirunu...

Fri Jun 10, 02:55:00 PM IST  
Blogger കലേഷ്‌ കുമാര്‍ said...

ജന്മദിനാശംസകള്‍ സൂ....
മെനി മെനി ഹാപ്പി റിട്ടേണ്‍സ്‌ ഓഫ്‌ ദി ഡേ!!!

ഞാന്‍ പോസ്റ്റ്‌ വഴി ജന്മദിനാശംസകള്‍ അയക്കുന്നില്ല, കാരണം, അതങ്ങ്‌ എത്താന്‍ സമയമെടുകും സൂ....

ദൈവം അനുഗ്രഹിക്കട്ടെ....
വികട സരസ്വതി നാവില്‍ എപ്പോഴും വിളയാടട്ടെ എന്ന് ആശംസിക്കുന്നു.

സസ്നേഹം... കലേഷ്‌

Fri Jun 10, 03:02:00 PM IST  
Blogger സു | Su said...

D.B.,
hmm.. vegam sughaavum.allenkil ellaarkkum pakarille? athonda. Gauriye enthina idikkunnathu? aa pavam avide irunnotte.

Kicchu,
thanks. ente B'day innale aayirunnu. :)

കലേഷ്,
ഇന്നലെ ആയിരുന്നു. :) ഞങ്ങള്‍ മലയാളം നാള്‍ ആണു പിറന്നാളായിട്ട് എടുക്കാറ്. അതു മെയ് മാസത്തില്‍ കഴിഞ്ഞു. എന്തായാലും നന്ദി.

Fri Jun 10, 03:56:00 PM IST  
Anonymous DB said...

belated happy birthday wishes dear SU; ithu pole ineem oru 100 b'days akhoshikkan daivam anugrahikkatte nammude ellaorudem SU ney

Fri Jun 10, 04:34:00 PM IST  
Anonymous Anonymous said...

pirannal sadhya ellam ready alle Su. Anghu keralathilottu varan pokukayaanu. vaikiyanekilum pirannal asamsakal :)
-rathri

Fri Jun 10, 05:06:00 PM IST  
Blogger .::Anil അനില്‍::. said...

'പിറന്നാള്‍ ആശംസകള്‍!'
സുവിന്റെ ചേട്ടന്‍ പറയണപോലെ ഒരു കഥയില്ലാത്ത കഥാപാത്രമല്ല സു എന്ന്‍ ആ കമന്റിലൂടെ മനസിലായി.
അങ്ങനെ കമന്റിലൂടെ കാര്യം പറയാന്‍ സുവിനും അതുവായിച്ച് മനസിലാക്കാന്‍ സുവിന്റെ വായനക്കാര്‍ക്കും എങ്ങിനെ കഴിഞ്ഞെന്ന്‍ എനിക്കിപ്പോഴും അതിശയം. ഐ.ക്യു. 'തീരെ ഇല്ലാഞ്ഞാവും' അല്ലേ?

Fri Jun 10, 08:38:00 PM IST  
Anonymous gauri said...

SUUUUUU... ktpdch ummaaahhh.. :) ...belated but many happy returns tto... ok eni cake and chocholates tharu pls...

Sat Jun 11, 11:20:00 AM IST  
Blogger സു | Su said...

D.B.,
ennodu enthelum deshyam untenkil paranju theerkkunnatha nallathu. allathe ingane oronnu wish cheyyaruthu.enikku D.B eede kalyanam kantu kazhinjittu venam samadhanam aayi kannadakkan :)athu eppo nadakkumo enteeswaraaaaa!

rathri:)
sadya illa. nalla mazhavellam tharam vannal. hehe.

അനില്‍ ,
അതിനാ പറയുന്നത് കണ്ണുണ്ടായാല്‍പ്പോര കാണണം എന്നു. ആ പാവം കിച്ചു അല്ലേ കണ്ടുള്ളു.എന്റെ ബ്ലോഗ് സ്ഥിരം വായിക്കുന്ന ആരും കണ്ടില്ലല്ലൊ. നന്ദി.

GAURIIIIIIIIII,
kettippidichu umma ennullathu maathrame enikku vaayikkan pattunnulluvallo ente kutti. 3 valya cream poo vecha cake-um, oru valya box niraye ulla urundirikkunna chocholates-um, oru kg.Amul icecream-um thinnaal pinne kannu kaanandu avvuo enteeeswaranmaare....

Sat Jun 11, 12:04:00 PM IST  
Anonymous gauri said...

SU ...DB de kalyanam kazhinjitta kannu adakende ennu vijarichal athu nadannathu thanne... SU angane aanengil eni oru 100-150 yrs koodi ee logathu kidannu narakikendi varum ... ;)...appozhekkum DBde adutha janmam aagum hahaha

Sat Jun 11, 12:54:00 PM IST  
Anonymous DB said...

daivamey ente kaliyanavum kannadakkalum thammil entha bentham? kadavule paranjathinte artham enikku kaliyanamey kazhikkan pattilla ennano? atho enikku pennu kittilla ennano? shooo inee njan enthu cheyyum? kaliyanam kazhichittu nannakamenna karuthiye parayana kettal athu nadakkillatha pole thonnanu

Gauri dishooom on ur nose; angine angu enne ezhuthi thallalle; orikkal njanum kettumeda appo atte ithinte answer njan paranjutharam

Sat Jun 11, 01:55:00 PM IST  
Anonymous Sunil said...

എന്റെ കുട്ടീ, ഒന്നു പരിഭവിയ്ക്കണം എന്നൊക്കെ മോഹമുണ്ട്‌. ഇവിടെ തലയില്‍ ചൂട്‌ കയറിയിരിക്കുന്നു. പുറത്ത്‌ 45 ഡിഗ്രിയലധികം ചൂട്‌. ജോലിസ്ഥലത്ത്‌, കയ്യിലുള്ളതെല്ലാം തട്ടിപ്പറിച്ച്‌ ഒരു 97 മോഡല്‍ മേശപ്പുറം യന്ത്രം! വീട്ടില്‍ പരീക്ഷകളുടെ കാലം! ആകപ്പാടെ ഒന്നിനും സമയമില്ലാത്ത ഒരവസ്ഥ. ഇടയ്ക്ക്‌ കമന്റെങ്കിലും അടിച്ചില്ലെങ്കില്‍ എന്നെ എല്ലാവരും മറന്നു പോകുമോ എന്നു കരുതി, വായയ്ക്കു തോന്നിയത്‌ കോതയ്ക്കു പാട്ട്‌ എന്ന പോലെ, തോന്നിയ കമന്റ്‌ ഇട്ട്‌ പോകുന്നു. അതിനു ശേഷം ദിവസങ്ങള്‍ കഴിഞ്ഞാണ്‌ ഒന്ന്‌ ബ്ലോഗില്‍ എത്തിനോക്കാന്‍ തന്നെ പറ്റുന്നത്‌! എന്നാലും ക്ഷുരകനെപ്പോലെ ആയില്ല്യലോ എന്ന്‌ സമാധാനിച്ച്‌ അരോടും പരിഭവമില്ലാതെ കാലം കഴിയ്ക്കുന്നു. വളരെ വൈകിയാണെങ്കിലും പിറന്നാള്‍ ആശംസകള്‍. ശ്രീക്കുട്ടിയുടെ പിറന്നാള്‍ ഇന്നലെ ആയിരുന്നു. ചെറിയ ജലദോഷം ഉണ്ടായിരുന്നെങ്കിലും, ഭംഗിയായി എന്നാണ്‌ വന്നവര്‍ പറയുന്നത്‌. പായസം ഉണ്ടായിരുന്നില്ല്യ, പകരം കേക്ക്‌ ആയിരുന്നു!
-സു-

Sat Jun 11, 06:50:00 PM IST  
Blogger കലേഷ്‌ കുമാര്‍ said...

സു,

സുവിന്റെ ചേട്ടന്‍ ഈ "നന്നാകല്‍" ഡയലോഗ്‌ വച്ച്‌ കാച്ചിയത്‌ സു വിന്റെ ജന്മദിനത്തിന്റെയന്നാണോ? സാധാരണ ജന്മദിനങ്ങളിലാണ്‌ ഇങ്ങനത്തെ ഡയലോഗുകള്‍ ഞാന്‍ കൂടുതലും കേട്ടിട്ടുള്ളത്‌.

കലേഷ്‌

Sat Jun 11, 07:49:00 PM IST  
Anonymous Zing said...

സൂ , ജന്മദിനാശംസകള്‍ ...!!! :)

Sat Jun 11, 10:07:00 PM IST  
Blogger സു | Su said...

സിങ്,
:) ഉം ...നന്ദി.

Sun Jun 12, 09:16:00 AM IST  
Blogger സു | Su said...

GAURII,
enikku kalyananam kandu kannadakkanam ennu paranjal D.B. vegam kettum ennu karuthiya angine paranjathu.enna njan vegam vadi aavumallo. hehe.
D.B.,
udane nadakkum ketto. kalyanathinu enthokkeya enikkum Gaurikkum vangitharuka ennarinjittu venam njangalkku prarthikkunnathinte doze koottaan.

സുനില്‍
:)

കലേഷ്,
അല്ലാട്ടോ .ജന്മദിനം ഓര്‍മ്മയുണ്ടെങ്കില്‍ അല്ലേ ഉപദേശം ?

Sun Jun 12, 09:22:00 AM IST  
Anonymous Anonymous said...

മദര്‍ തെരേസയെ മോഡലാക്കാന്‍ നോക്കാമായിരുന്നു

Sun Jun 12, 10:58:00 AM IST  
Blogger സു | Su said...

അഞാതാ,
മദര്‍ തെരേസയെ അനുകരിച്ചു എനിക്കൊന്നേ ചെയ്യാന്‍ ഇപ്പൊ പറ്റൂ. സ്വര്‍ഗത്തേക്ക് പോവുക. അതിനു സമയം ആയോ? ഉണ്ടെങ്കില്‍ പറയണേ. പാസ്പ്പോര്‍ ട്ട് കിട്ടുമോന്ന് നോക്കാം.അല്ലാതെ മദര്‍ തെരേസയുടെ
പേര് ചീത്തയാക്കാന്‍ ഞാന്‍ ഇറങ്ങിത്തിരിക്കണോ? പിന്നെ പേരു വെക്കാതെ കമന്റ് വെച്ചിട്ടു എന്നെക്കൊണ്ടു ഫൂലന്‍ ദേവിയെ മോഡല്‍ ആക്കാന്‍ നിര്‍ബ്ബന്ധിക്കരുത്.

Sun Jun 12, 12:40:00 PM IST  
Anonymous Anonymous said...

സുന്ദരീ,
ഞാനതങ്ങോട്ട്‌പറയാനിരിക്കുകയായിരുന്നു.
സ്വഭാവത്തിനനുസരിച്ച് ഫൂലനായിരുന്നു
ശരിക്കും ചേര്‍ച്ച.

Mon Jun 13, 08:02:00 PM IST  
Blogger സു | Su said...

കമന്റ് കാണുന്നത് എനിക്കു വല്യ സന്തോഷം ആണു.പക്ഷേ ഇത്തരം കമന്റുകള്‍ ഞാന്‍ പ്രതീക്ഷിക്കുന്നില്ല. ഞാന്‍ എഴുത്തുനിര്‍ത്തി മിണ്ടാതിരിക്കണം എന്ന ഉദ്ദേശം വല്ലതുമുണ്ടെങ്കില്‍ തുറന്നുപറഞ്ഞോളൂ. ഒഴിവായിത്തരാം.

Mon Jun 13, 08:30:00 PM IST  
Blogger കലേഷ്‌ കുമാര്‍ said...

സൂ...
എഴുത്ത്‌ നിര്‍ത്തരുത്‌. സൂ പുതിയതെന്തേലും എഴുതുന്നത്‌ കാത്തിരിക്കുന്ന ഒരുപാട്‌ പേരുണ്ട്‌ സൂ. അവരെന്ത്‌ പിഴച്ചു?

കായ്ക്കുന്ന മാവിലല്ലേ കല്ലെറിയൂ?
ആ കമന്റെഴുതിയവനോട്‌ ക്ഷമിക്കുക.

വായനശാലയില്‍ എഴുതിയ കമന്റ്‌ കണ്ടില്ലേ? കമന്റുകളുടെ പോക്ക്‌ ശരിയാകുന്നില്ല. ഞാന്‍ എന്റെ ബൂലോഗത്തില്‍ ഇനി അനോണിച്ചായന്മാരെ കൊണ്ട്‌ കമന്റ്‌ എഴുതിക്കുന്നില്ലന്ന് വച്ചു. settings -> comments -> who can comment -> Only Registered users എന്നു മാറ്റി. മുഖമില്ലാത്തവന്റെ കമന്റ്‌ ഇനി എന്റെ ബൂലോഗത്തില്‍ വേണ്ട.

Mon Jun 13, 09:34:00 PM IST  
Blogger -സു‍-|Sunil said...

Su - Keep your posture. Let others say anything. nammaL aarEyum khsaNicchittillya nammuTe blOg vaayiykkaan. vaayicchaal santhOsham. theruvilooTe ethra paTTikaL kuracchu konTu naTakkunnunT? Write what ever you want and dont care about comments. rasamulla kamantukaL vaayikkaam allaathava varjikkaam! oru thyaajyagraahyavivEchana budhi namukkum vENam. ingane "vENamenkil ezhutthu nirtthaam" enn~ iniyum paRayaruth~. vallavaR_kkum vEnTiyallalo naam ezhuthunnath~? vENemenkil vaayicchu rasicchOTTe;illaathavaR ingane visarjicchOTTe.

Tue Jun 14, 10:48:00 AM IST  
Blogger പച്ചാളം : pachalam said...

ഈശ്വരാ ...ഞാനിതെങ്ങിനെ സഹിക്കും...
ചിരിച്ച് മതിയായേ
(കാണാന്‍ വൈകിപ്പോയി)

Tue Oct 03, 06:46:00 PM IST  

Post a Comment

Subscribe to Post Comments [Atom]

<< Home