Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Thursday, June 16, 2005

അവനും അവളും -2

ആദ്യം...
അവന്‍ കൊടുങ്കാറ്റായി വന്നു;
അവള്‍ വടവൃക്ഷമായി നിന്നു.

അവന്‍ കടല്‍ത്തിരയായി വന്നു;
അവള്‍ കരിങ്കല്‍ ഭിത്തിയായി നിന്നു.

അവന്‍ പാട്ടായി വന്നു;
അവള്‍ ബധിരയായി നിന്നു.

അവന്‍ പേമാരിയായി വന്നു;
അവള്‍ പാറക്കല്ലായി നിന്നു.

അവന്‍ തീയായി വന്നു;
അവള്‍ ജലമായി നിന്നു.

അവന്‍ കാട്ടുമൃഗമായി വന്നു;
അവള്‍ വേട്ടക്കാരിയായി നിന്നു.

അവന്‍ രാവണനായി വന്നു;
അവള്‍ സീതയായി നിന്നു.

അവന്‍ വെള്ളപ്പൊക്കമായി വന്നു;
അവള്‍ മലയായി നിന്നു.

അവന്‍ ഇരുട്ടായി വന്നു;
അവള്‍ വെളിച്ചമായി നിന്നു.

അവസാനം......

അവന്‍ സ്നേഹിതനായി വന്നു;
അവള്‍ സ്നേഹിതയായി നിന്നു.

അവന്‍ സ്നേഹത്തോടെ ചിരിച്ചു;
അവള്‍ സ്നേഹത്തോടെ നാണിച്ചു.

അവനും അവളും കല്യാണം കഴിച്ച്‌ സുഖമായി ജീവിച്ചു.

22 Comments:

Blogger കിരണ് ‌ kiran said...

അടിപൊളി....
ആദ്യം..
...
അവസാനം..
...
ശേഷം...
അവള്‍ പേമാരിയായി വന്നു...
അവന്റെ കയ്യില്‍‍ കുട ഉണ്ടായിരുന്നില്ല...
അവന്‍ നന്ന്ഞ്ഞ് കുളിച്ചുപോയി...
വെറുതെ...

Thu Jun 16, 08:42:00 PM IST  
Anonymous DB said...

aval alu kollamello lol; enthinum ethirayi or ready ayi undello party; good it should be liddat; ithupole oru experience enikku kittiyengil ennu njan agrahikkanu so that i could beat her lol; just joking; let them be happy; good post SU; nice to read n enjoy reading; I love the way u present things keep it up honey love u friend bye for now

Thu Jun 16, 09:12:00 PM IST  
Blogger .::Anil അനില്‍::. said...

:)
അവനെ സമ്മതിക്കണം!
വടവൃക്ഷം,ബധിര,പാറക്കല്ല്‌,ജലം,വേട്ടക്കാരി,മല etc. ആയ ഒന്നിനോടുതന്നെ അവന്‌ സ്‌നേഹം തോന്നിയല്ലോ.

Thu Jun 16, 09:24:00 PM IST  
Anonymous Zing said...

oru chinna doubt .... ee avanum avalum TERMINATOR-4 le characters vallathum aano ???

Thu Jun 16, 10:40:00 PM IST  
Blogger Jithu said...

hats off!

Thu Jun 16, 11:01:00 PM IST  
Blogger natha said...

GOOD

Thu Jun 16, 11:27:00 PM IST  
Blogger ഹരി said...

നന്നായിട്ടുണ്ട്‌..കാര്യങ്ങള്‍ പക്ഷേ തിരിച്ചാണല്ലോ സംഭവിക്കുന്നത്‌.
ആദ്യം പറഞ്ഞത്‌ അവസാനവും അവസാനം പറഞ്ഞത്‌ ആദ്യവും. ശേഷം ഒരു വിവാഹമോചനവും..

Fri Jun 17, 03:52:00 AM IST  
Blogger കലേഷ്‌ കുമാര്‍ said...

കൊള്ളാം സൂ...

Fri Jun 17, 10:23:00 AM IST  
Anonymous gau said...

SU ini kalyanathinu shesham ullathu njan parayan nokkam ;) lol...

avan vandayi vannu
aval pooyayi ninnu

avan pattu saariyummayi vannu
aval punchiriyumayi ninnu

avan mazha nananju vannu
aval towelumayi ninnu

avan jaladoshavum aayi vannu
aval chukkukapiyumayi ninnu

avan pattu saariyummayi vannu
aval punchiriyumayi ninnu

avan adichufittayi vannu
aval morumvellamayi ninnu

avan late aayi vannu
aval vathilkel kathu ninnu

avan girlfrndumayi vannu
aval ollakkayum aayi ninnu

lol hahahahaha...

Fri Jun 17, 11:50:00 AM IST  
Blogger സു | Su said...

സിംപിള്‍ :)
D.B. :)

അനില്‍ :( :(:(:(
സിങ് ???
Jithu :)
Natha:) welcome

ഹരി :( :(:(:( :(
കലേഷ് :)

Gauri :(:(:(:(:( :(:(:(

Fri Jun 17, 12:38:00 PM IST  
Blogger natha said...

hi su

Fri Jun 17, 12:45:00 PM IST  
Anonymous gau said...

Su entha innu aangya bhasha :( ....mauna vritham aano SU???

Fri Jun 17, 01:37:00 PM IST  
Anonymous gau said...

SU enneiku SU de oru help venamayirunnu :) ...SU de mail ID onnu tharumo pls

Fri Jun 17, 02:25:00 PM IST  
Anonymous Anonymous said...

I knew. It happens. /me sadistic

Fri Jun 17, 03:07:00 PM IST  
Anonymous DB said...

Ambedee keemi; ee Gauri dey thalayil aalu thamassam undennu theliyichirikkanu; entha njan ee kananey @ gauri? kollam appo athokke analle avide nadakkaney

SU palappozhum paranjittundu aaharam kazhikkanathinidayil comments nu reply kodukkallennu;

Fri Jun 17, 06:06:00 PM IST  
Blogger ചില നേരത്ത്.. said...

സൂ..
നന്നായിരിക്കുന്നു. കുറചു മുന്‍പായിരുന്നു ഈ കവിത കേട്ടിരുന്നതെങ്കില്‍ ഒന്നു പേമാരിയായോ, കൊടുങ്കാറ്റായോ സുനാമിയായോ ഒക്കെ ശ്രമിചു നോക്കാമായിരുന്നു.
പെങ്കുട്ട്യോളു ഇങ്ങനെയാണു ...
അവര്‍ക്കായ്‌ വഴിയരികില്‍ കാത്ത്‌ നില്‍ക്കണം..
ഉറക്കമൊഴിക്കണം...
അലസനാകണം..
രാമനാകുന്നതിന്‍ മുന്‍പു രാവണനാകണം..
അങ്ങനെ ഒരുപാട്‌ പ്രഛന്ന വേഷങ്ങള്‍...
കവിത മനോഹരമായിരിക്കുന്നു..

Sat Jun 18, 09:01:00 AM IST  
Anonymous DB said...

SU how r u dear? kaanal illello busy ano? take care n keep in touch

Sat Jun 18, 11:06:00 AM IST  
Anonymous gau said...

SU gud morning :) ...

Sat Jun 18, 11:40:00 AM IST  
Blogger സു | Su said...

Gauri,
Goodmorning. Enthinaa mail ID?

D.B.,
:) busy onnum alla. mindan oru mood illatto. atre ullu.

ഇബ്രു,
നന്ദി.

Sat Jun 18, 11:47:00 AM IST  
Blogger പെരിങ്ങോടന്‍ said...

This comment has been removed by a blog administrator.

Sat Jun 18, 05:26:00 PM IST  
Blogger പെരിങ്ങോടന്‍ said...

ഇബ്രു സാര്‍

സാറിന്റെ "രാമനാകുന്നതിനു് മുന്പ് രാവണനാകണം " എന്ന പിന്‍മൊഴി കേട്ട് പെണ്‍പടയാകെ ലങ്കയെ ദഹിപ്പിക്കാന്‍ വരുന്ന വാനരസൈന്യം കണക്കേ ഇളകിവരും കേട്ടോള്ളൂ! എന്തായാലും ആ സംഗതി പറഞ്ഞത് എനിക്കിഷ്ടായി. സീതായനങ്ങളെ കുറിച്ച് തല്‍ക്കാലം അധികമെഴുതുന്നില്ല...

Sat Jun 18, 05:33:00 PM IST  
Blogger സു | Su said...

എന്താ പെരിങ്ങോടാ സീതമാരെ ഒരു പരിഹാസം ?

Sat Jun 18, 08:07:00 PM IST  

Post a Comment

Subscribe to Post Comments [Atom]

<< Home