Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Thursday, June 30, 2005

ആശയദാരിദ്ര്യം.

ആശയദാരിദ്ര്യം കൊണ്ട്‌ വീര്‍പ്പുമുട്ടി വീപ്പക്കുറ്റിപോലെ ഇരിക്കുകയാണു ഞാന്‍. കടലാസും പേനയും എടുത്തിട്ട്‌ മച്ചിലെ പല്ലിയേയും നോക്കിയിരിക്കാന്‍ തുടങ്ങിയിട്ട്‌ മണിക്കൂറുകള്‍ പലതായി. തലയിലെ കൊച്ചുബുദ്ധിയിലേക്ക്‌ ആശയത്തിന്റെ തരിമ്പ്‌ പോലും പാസ്സായി വരുന്നില്ല. സര്‍ക്കാരിന്റെ ഖജനാവ്‌ പോലെ ഇരിക്കുന്ന തലയും വെച്ചു ഇരുന്നിരുന്ന് ബോറടിച്ചു. കട്ടിലില്‍ കിടന്ന് ആലോചന തുടങ്ങി. കട്ടിലില്‍ നിന്ന് ക്ളോക്കിന്റെ സൂചി പോലെ തെന്നിത്തെന്നി ആലോചന വ്യാപിപ്പിച്ചു. തെക്കും വടക്കും കിഴക്കും പടിഞ്ഞാറും എന്ന് വേണ്ട, വാസ്തുശാസ്ത്രത്തില്‍ പറഞ്ഞിട്ടുള്ള എല്ലാ ഭാഗത്തേക്കും കിടന്നു ആലോചിച്ചു. ഒന്നും കിട്ടിയില്ല. ചേട്ടന്‍ ചോദിച്ചു നീ എന്താ ചേമ്പിലയില്‍ വീണ വെള്ളം പോലെ കളിക്കുന്നത്‌ എന്ന്. പിറവിയുടെ പ്രക്രിയയില്‍ പ്രചോദനം തരേണ്ടതിനു പകരം പ്രാന്ത്‌ പിടിപ്പിക്കാതെ പുറത്ത് പോകൂ പതിദേവാ എന്ന പരന്ന വാചകം പറഞ്ഞ്‌ പേടിപ്പിച്ച്‌ ചേട്ടനെ പായിച്ചു. ആശയദാരിദ്ര്യത്തിന്റെ കാറ്റില്‍ പെട്ടായിരിക്കണം കടലാസ്‌ പറന്ന് നിലത്തേക്ക്‌ പോയി. അതെടുക്കാന്‍ കട്ടിലില്‍ നിന്നു പരമാവധി ശ്രമിച്ചു. മൂക്കും കുത്തി നിലത്തേക്ക്‌ വീണു. എണീറ്റ്‌ നിലത്തിനു രണ്ട്‌ ചവിട്ടും കട്ടിലിനു ഒരു ശാപവും സ്പോണ്‍സര്‍ ചെയ്ത്‌ ആശയദാരിദ്ര്യത്തിനു ഗുഡ്ബൈ പറഞ്ഞ്‌ അടുക്കളയില്‍ പോയി ചൂടുകാപ്പിയും പരിപ്പുവടയും ഉണ്ടാക്കി എടുത്തു. മഴയുടെ സംഗീതവും കാപ്പിയുടേയും വടയുടേയും സ്വാദും ഒപ്പം 'ചെന്താര്‍മിഴീ പൂന്തേന്‍ മൊഴീ' എന്ന പാട്ടും ‍ആസ്വദിച്ചു. എനിക്ക് ഇതിലും ചേരുന്ന പണി വേറൊന്നുമില്ല എന്ന മട്ടില്‍ . ഇതാകുമ്പോള്‍ ആരുടേയും പഴിയും കുത്തുവാക്കും കേള്‍ക്കേണ്ടല്ലോ. മഴ പല പേരുകളിലും വന്നു പേരു മാറ്റാന്‍ പറയില്ല. കാപ്പി വന്നു കുത്തുവാക്ക് പറയില്ല. വട വന്ന് പഴി ചാരില്ല. പാട്ട് വന്നു കുറ്റം പറഞ്ഞിട്ട് ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടില്‍ പോകില്ല.

കിസ്കാ ഹെ യേ തുംകോ ഇന്തസാര്‍ മേം ഹൂ നാ?
ദേഖ്‌ലോ ഇധര്‍ തൊ ഏക് ബാര്‍ മെം ഹൂ നാ?
........
......
(ഇത് ഞാന്‍ കാലനോട് പാടിയതാ.)

17 Comments:

Blogger aneel kumar said...

അങ്ങനെ വരെട്ടെ, കാലന്‍ ഒരു അര മണിക്കൂര്‍ മുമ്പ് ഞങ്ങളുടെ ഇ.എന്‍.ടി.യില്‍ വന്നിരുന്നു.

Thu Jun 30, 08:26:00 pm IST  
Blogger Paul said...

... സര്‍ക്കാരിന്റെ ഖജനാവ്‌ പോലെ ഇരിക്കുന്ന തല...
:-)
കൊള്ളാം....

Fri Jul 01, 06:39:00 am IST  
Anonymous Anonymous said...

SU dear; avatharana shayili really good; vayichittu ayyo pettennu theetrnnu poyello ennorthu; u never failed to impress your readers;

so how r u? have a good day

Fri Jul 01, 10:22:00 am IST  
Anonymous Anonymous said...

hi SU..how are u ??? pinne post adipoli ... nalla humour sense ulla party aanu tto SU ;) ..hmmmm

Fri Jul 01, 11:16:00 am IST  
Blogger സു | Su said...

അനിലേട്ടാ ആ കാലന്‍ നിങ്ങളുടെ ബോസ്സ് അല്ലേ? കണ്ടാല്‍ ഞാന്‍ പറഞ്ഞ് കൊടുക്കാം കേട്ടോ.

പോള്‍:) നന്ദി

D.B. how r u? njaan ezhuthunnathonnum kollillaannu oraal innale paranjutto:( so not a good day for me.

Gauriiiiiiii,
post adipoliyannokke parayunnathu aa buddijeevi kaananda ketto. njaan ezhuthunnathokke verum painkilikkathayaannu paranju innale oru high society buddijeevi sthree:( njaan ini onnum ezhuthillaannum paranju :(

Fri Jul 01, 02:59:00 pm IST  
Anonymous Anonymous said...

brilliant one :-)

Fri Jul 01, 07:31:00 pm IST  
Blogger Kalesh Kumar said...

സൂ, നന്നായിട്ടുണ്ട്‌....

Fri Jul 01, 08:20:00 pm IST  
Anonymous Anonymous said...

SU aara dear aa budhi jeevi & enthu karanathila aa aline budhijeevi ennu address chaythe? in which field he is so good? pls lemme know his name & the sub; dear i just would love to test his knowledge; could u pls allow me dear? & i will tell u one thing; i had seen many blogs; but urs stand at the top dear; keep writing dear; any critizism we will deal; i am there to dear; love u so much & love tha way u write; dear very less people get this talent to make the readers happy; u r the one; continue

Fri Jul 01, 09:07:00 pm IST  
Blogger aneel kumar said...

സു, കാലന്‍ എന്റെ ബോസല്ല. കാതടഞ്ഞിട്ട് ഇവിടെ ചികിത്സയ്ക്കു വന്നതായിരുന്നു.
പിന്നെന്താ ഒരു ലേട്ടാ സ്റ്റൈല്‍ ?

Fri Jul 01, 09:42:00 pm IST  
Blogger സു | Su said...

Saj :) thank u

D.B.
Saaramilla. And the person is not he but a she. Njaan nannaavan vendeettu, ennodu sneham ullathukontu paranjathanennu enikkariyam. But aadyam kettappol kurachu alla kooduthal thanne vishamichu. Ippo vishamam illa.So no probs. O.K.? Be Happy. GOODNIGHT.

അനിലേട്ടന്,
അത് പിന്നെ സുധച്ചേച്ചീന്നു വിളിക്കുമ്പോ അനിലേട്ടന്‍ എന്നു തന്നെയാ അതിന്റെ ഭംഗി. വേണ്ടാന്നുണ്ടെങ്കില്‍ ഇനി വിളിക്കില്ല.

Fri Jul 01, 10:03:00 pm IST  
Blogger സു | Su said...

കലേഷ് :) നന്ദി

Fri Jul 01, 10:05:00 pm IST  
Blogger aneel kumar said...

സു,
മുഖങ്ങളും പരിചയപ്പെടുത്തലുകളുമില്ലാത്ത ഈ ബൂലോഗലോകത്ത് അത്തരം ഔപചാരികതകള്‌ക്കെവിടെ സ്ഥാനം?
സു, സുധ, അനില്‌ എന്നൊക്കെത്തന്നെ വിളിച്ചോളൂ. പേരുകള്‌ തന്നെ 'വിളിക്കാന്‌ ' വേണ്ടിയല്ലേ ഇട്ടിരിക്കുന്നത്.
:)

Sat Jul 02, 01:02:00 am IST  
Blogger സു | Su said...

അനില്‍ :)

Sat Jul 02, 11:13:00 am IST  
Blogger ചില നേരത്ത്.. said...

സൂ,
നന്നായിരിക്കുന്നു.
മഴയും ചുടുകാപ്പിയും ഗൃഹാതുരത്വമുണര്‍ത്തുന്നു...
ഇവിടെ ദുബായില്‍ ഈ കടുത്ത വേനലില്‍ സെവന്‍ അപ്പും ചോക്ലേറ്റും കഴിക്കുന്ന പോലെ..
-ഇബ്രു-

Sat Jul 02, 01:22:00 pm IST  
Blogger സു | Su said...

ഇബ്രു,
നന്ദി :)

Sat Jul 02, 01:24:00 pm IST  
Anonymous Anonymous said...

മലയാളികള്‍ക്ക്‌ ആശയ ദാരിദ്രമോ? പലസ്തീന്‍ ഇസ്രായല്‍ പ്രശ്നം,ഇറാക്ക്‌ യു എസ്‌ സംഘര്‍ഷം, അങ്ങിനെ നമ്മെ ചൂഴ്ന്നു നില്‍ക്കുന്ന പ്രശ്നങ്ങല്‍ ഉണ്ടാകുമ്പോള്‍ ഇങ്ങിനെയൊന്നും പറയല്ലെ സൂ :)
-rathri

Sat Jul 02, 03:20:00 pm IST  
Blogger സു | Su said...

രാത്രി :)

Sat Jul 02, 10:29:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home