Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Saturday, July 02, 2005

ശൂന്യത!!.

ഉള്ളി പൊളിഞ്ഞപ്പോ കണ്ണ്‌ നീറി;
സ്നേഹം പൊളിഞ്ഞപ്പോ മനസ്സ്‌ നീറി.
പൊളിച്ച്‌ പൊളിച്ചു അവസാനം രണ്ടിന്റേം അവസാനം ഒന്നാണെന്ന്‌ കണ്ടു;
ശൂന്യത!!.


22 Comments:

Blogger kumar © said...

ഉള്ളി പൊളിക്കാം, സ്വന്തം കണ്ണേ നീറുള്ളു. മനസു പൊളിക്കരുത്‌, മറ്റുള്ളവരുടെ കണ്ണും നീറും.

Sat Jul 02, 02:14:00 PM IST  
Blogger .::Anil അനില്‍::. said...

നന്നായി.
വായിച്ചുകഴിഞ്ഞപ്പോള്‍ മനസും ശൂന്യം.

Sat Jul 02, 02:21:00 PM IST  
Blogger ചില നേരത്ത്.. said...

സൂ...
ഉള്ളിക്കും മനസ്സിന്നും ഇത്ര മേല്‍
സാമ്യമുണ്ടെന്ന് ആരറിഞ്ഞു.
-ഇബ്രു-

Sat Jul 02, 03:17:00 PM IST  
Blogger Jithu said...

ulli ithra kidilan aanennu njan arinjillatto..

Sat Jul 02, 04:00:00 PM IST  
Anonymous gauri said...

SU :(

Sat Jul 02, 05:03:00 PM IST  
Blogger കെവിന്‍ & സിജി said...

സൂപ്പർസൂ

Sat Jul 02, 06:10:00 PM IST  
Blogger കലേഷ്‌ കുമാര്‍ said...

സൂ, സംഭവം സ്റ്റൈലായി, പക്ഷേ.....
ആത്മാര്‍ത്ഥസ്നേഹത്തിന്റെ ഉള്ള്‌ ഉള്ളിയുടെ ഉള്ള്‌ പോലെ ശൂന്യമാണോ സൂ? എനിക്ക്‌ തോന്നുന്നില്ല. സു ആത്മാര്‍ത്ഥതയില്ലാത്ത സ്നേഹമാണോ ഉദ്ദേശിച്ചത്‌?

Sat Jul 02, 07:08:00 PM IST  
Blogger സു | Su said...

കുമാര്‍, അതു തന്നെയാ എനിക്കും പറയാന്‍ ഉള്ളത്.
അനില്‍ :)
ഇബ്രൂ, പലതിലും സാമ്യം ഉണ്ടാകും ഇങ്ങനെ.എല്ലാരും വ്യത്യാസം മാത്രേ കാണാന്‍ ശ്രമിക്കൂ.

Jithu, ithrem kalam ayittum ariyille. athu sariyalla ketto.aa kitchenilekkonnu enter cheyyoo.idakku.

Gauri :( enthaada ithu? Happy ayittirikkan ethra kaaryam untu? ennittentha ingngane? randu moonnu divasam aayallo.BE HAPPY.

കെവിനേ, നന്ദി.

കലേഷ്, അതിനെന്താ ഇത്ര സംശയം ?ആത്മാര്‍ ഥതയില്ലാത്ത സ്നേഹം തന്നെയാണ് ശൂന്യം . ആത്മാര്‍ഥ സ്നേഹം പക്ഷേ ദു:ഖം ആണുട്ടോ. സ്നേഹം ന്നു വെച്ചാ സന്തോഷം ആണ്ന്നു വിചാരിക്കും. അല്ല വെറും ടെന്‍ഷന്‍ ആണു.

Sat Jul 02, 10:40:00 PM IST  
Blogger Shannuka or ഷാനുക്ക said...

kollam very good

Fri Jul 22, 07:11:00 PM IST  
Blogger സു | Su said...

ഷാനുക്ക
സ്വാഗതം :) നന്ദി.

Wed Jul 27, 12:30:00 PM IST  
Blogger evuraan said...

സ്നേഹത്തിന്റെ കാതല്‍ ശ്യൂനതയാണോ? എന്നിട്ടാണോ അതിനിത്രയും ശക്തി? പൊള്ളയായ ഒന്നിനു വേണ്ടിയാണോ മനസ്സുകള്‍ ദാഹിക്കുന്നത്?

സ്നേഹം എന്നു വെച്ചാല്‍ ടെന്‍ഷനാണെന്നത് ശരിയാണെന്ന്‍ തോന്നുന്നു.

സ്നേഹം - അതൊന്നു മാത്രമല്ലേയുള്ളൂ? - ആത്മാര്ത്ഥസ്നേഹം. കപട സ്നേഹമെന്നൊക്കെ പറയുന്നത്, സ്നേഹിക്കപ്പെടുന്നവര്‍ക്കുള്ളതാണ്‍. സ്നേഹിക്കുന്നവന്‍ ഒന്നേയുള്ളു സ്നേഹം. അതുണ്ടെങ്കിലുണ്ട്, ഇല്ലെങ്കിലില്ല.

--ഏവൂരാന്‍

Sat Jul 30, 04:54:00 AM IST  
Blogger സു | Su said...

എവൂ,
സ്നേഹിക്കുന്നവനു ഒരു സ്നേഹം മാത്രമേ ഉണ്ടാവൂ. സ്നേഹിക്കപ്പെടുന്നവരും ആഗ്രഹിക്കുന്നത് ആ ഒരു സ്നേഹം മാത്രം ആണു. എന്നാൽ സ്നേഹിക്കുന്നു എന്ന് നടിക്കുന്നവനോ? :)

Sat Jul 30, 12:24:00 PM IST  
Blogger .::Anil അനില്‍::. said...

:) പിന്നേം.

Sat Jul 30, 12:48:00 PM IST  
Blogger സന്തോഷ് said...

ആത്മാർത്ഥ സ്നേഹം ദു:ഖം അല്ല, സന്തോഷം തന്നെയല്ലെ? ആ സ്നേഹമല്ലെ, ദു:ഖത്തിനെ തോൽപ്പിക്കാനുള്ള മാർഗം?

മറ്റ് കെട്ടുപാടുകളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള സ്നേഹമാണ് ആത്യന്തികാമായി ദു:ഖത്തിലവസാനിക്കുക എന്നാണ് എന്റെ അഭിപ്രായം.

Sat Jul 30, 02:11:00 PM IST  
Blogger സു | Su said...

അനിൽ :) സ്നേഹം പിന്നേം തുടങ്ങിയോ എന്നാണോ?

സന്തോഷ് ,
ആത്മാർഥസ്നേഹംന്നു വെച്ചാ ദു:ഖം തന്നെ ആയിരിക്കും. ഒന്നു പോയി പരീക്ഷിച്ചേ.

Sat Jul 30, 03:22:00 PM IST  
Blogger viswaprabha വിശ്വപ്രഭ said...

ഇല്ല, സൂ പറയുന്നതു തന്നെയാണു ശരി.

ഒന്നാമതായി ആത്മാർത്ഥസ്നേഹം അങ്ങനെ എളുപ്പത്തിൽഒന്നും കിട്ടുന്നതോ തോന്നുന്നതോ അല്ലനീറിനീറി ചിപ്പി മുത്തായ പോലെ
പെയ്തുപെയ്തു പോക്കുവെയിൽച്ചാറു കുങ്കുമമായ പോലെ
വീശിവീശി മലങ്കാറ്റു കസ്തൂരിയായപോലെ
ഉള്ളുരുകിയുരുകി തിരിയിലെ എണ്ണ വെളിച്ചമായതുപോലെ

എവിടെയോ അപൂർവ്വമായി അമൂല്യമായി മാത്രം ഒരിത്തിരി സ്നേഹം ഉറഞ്ഞുകൂടുന്നു.


കണ്ട കല്ലിങ്കൂട്ടങ്ങളിലൊക്കെ നാം കുട്ടികൾ അതും തേടി അലയുന്നു...

തെരഞ്ഞുനടക്കുന്ന ചവിട്ടടിപ്പാടുകൾക്കടിയിലെവിടെയോ ഞെരിഞ്ഞമർന്നുകൊണ്ട് ഒരു കുഞ്ഞുസ്നേഹക്കല്ല് തേങ്ങുന്നു....

മുത്തിനുള്ളിലെ ചിപ്പി പോലെ,
കുങ്കുമത്തിനകത്തെ സൂര്യാസ്തമയങ്ങൾ പോലെ,
കസ്തൂരിയിൽ ഉറങ്ങുന്ന മലയമാരുതം പോലെ,
വെളിച്ചത്തിൽ അലിഞ്ഞ കുളിർമ്മ പോലെ,

ഒരു കുഞ്ഞുസ്നേഹപ്പൊട്ടിന്
മനം നീറുന്നു...
അശ്രു പെയ്യുന്നു...
നഷ്ടനിശ്വാസം വീശുന്നു...
ചൂടറിയാതെ കോച്ചിവിറക്കുന്നു....


താന്തമായി,
ഏകാന്തമായി,
നിതാന്തമായി
സ്നേഹം കേണുകൊണ്ടേയിരിക്കും...

Sat Jul 30, 04:48:00 PM IST  
Blogger .::Anil അനില്‍::. said...

അതല്ല സു,
Sat Jul 02-ന് ഈ പോസ്റ്റിനു കമന്റെഴുതിയിരുന്നു. ഇപ്പോ അതു ചില്ലിട്ടു വീണ്ടും വന്നപ്പോ പിന്നേം ഉള്ളി പൊളിഞ്ഞോന്നു ചോദിച്ചെന്നേയുള്ളൂ.
ഏതായാലും ഇപ്പോഴാണ് ശരിയായ കമന്റുകൾ വന്നത്. വി.പിയുടെ കമന്റ് സൂപ്പർ.

Sat Jul 30, 06:35:00 PM IST  
Blogger സു | Su said...

വി.പി.,
സ്നേഹം കേഴുന്നു എന്നു പറയുന്നതിൽ കാര്യമില്ല. സ്നേഹം ശരിക്കും ചിരിക്ക്യാണ്. സ്നേഹിക്കുന്ന വിഡ്ഡികളെ ഓർത്ത്. :)

അനിൽ :) ഉള്ളികളും സ്നേഹവും അങ്ങിനെ പൊളിഞ്ഞും പൊഴിഞ്ഞും കൊണ്ടേയിരിക്കും.

Sat Jul 30, 07:00:00 PM IST  
Blogger -സു‍-|Sunil said...

സ്നേഹമോ? അതെന്താ ഓപ്പോളേ? എപ്പഴും ഈ ഓപ്പോള് യ്ക്ക് മനസ്സിലാകാത്ത കാര്യങ്ങളേ പറയൂ.-സു-

Sat Jul 30, 09:31:00 PM IST  
Blogger സു | Su said...

ശരിയാ. സ്നേഹം എന്താന്ന് മനസ്സിലാകാത്തതാ ചിലരുടെ കുഴപ്പം :)

Sun Jul 31, 12:12:00 PM IST  
Blogger സന്തോഷ് said...

ആത്മാർത്ഥസ്നേഹം എളുപ്പത്തിൽഒന്നും കിട്ടുന്നതോ തോന്നുന്നതോ ആണെന്നു ഞാൻ പറഞ്ഞില്ല.

പക്ഷെ സ്നേഹം ഒരു പൂ വിടരുന്നതു പോലെയാണ്. ആരോടും ചോദിക്കാതെ, ആരൊടും പരിഭവമില്ലാതെ, ഒന്നും പ്രതീക്ഷിക്കാതെ, വിടർന്നു കൊഴിയുന്ന ഒരു പൂ പോലെ.

ഇത്രയും കമന്റുകൾ വായിച്ചു കഴിഞ്ഞപ്പോൾ ഇങ്ങനെയും തോന്നുന്നു - സ്നേഹം ഗീതയിൽ ശ്രീകൃഷ്നൻ സ്വയം വർണ്ണിച്ച പോലെ ആണെന്ന് - ഓരോരുത്തർക്കും ഓരൊ തരത്തിൽ.

Sun Jul 31, 12:37:00 PM IST  
Blogger സു | Su said...

സന്തോഷ് :)

Sun Jul 31, 04:56:00 PM IST  

Post a Comment

Subscribe to Post Comments [Atom]

<< Home