Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Friday, August 12, 2005

സദ്യ!

ഒരു സദ്യ ഉണ്ണണമെന്ന് നിങ്ങൾ കുറേക്കാലം ആയിട്ട്‌ ആഗ്രഹിക്കുന്നുണ്ടാകും. അതിനു ഒരു ചെലവും ഇല്ല. നിങ്ങൾക്ക്‌ പാചകം ചെയ്ത്‌ കഴിക്കാനുള്ള മനസ്സില്ല, സമയവും ഇല്ല. കാരണം രാഷ്ടവും അന്താരാഷ്ട്രവും ആയ പലതും നിങ്ങൾക്ക്‌ ചിന്തിക്കാൻ ഉണ്ട്‌. സീരിയലുകൾ, സിനിമകൾ, ഒസാമ, ബുഷ്‌, തുടങ്ങിയ പല കാര്യങ്ങളും നിങ്ങൾക്ക്‌ തലപുകഞ്ഞ്‌ ആലോചിക്കാൻ ഉള്ളതുകൊണ്ട്‌ നിങ്ങൾക്ക്‌ പാചകത്തിനു സമയം കുറവായിരിക്കും. വിഷമിക്കരുത്‌. നിങ്ങൾ ചെയ്യേണ്ടത്‌ ഇത്ര മാത്രം.
രാവിലെ വീട്ടിൽ അത്യാവശ്യം ജോലിയൊക്കെ എടുത്തുവെന്ന് വരുത്തി വീടു പൂട്ടി ഇറങ്ങുക. പൂട്ടുന്നതു നിങ്ങൾ സ്ഥലത്തില്ല എന്ന് നിങ്ങളെപ്പോലെ വീട്‌ തപ്പി ഇറങ്ങുന്നവർക്കുള്ള സൂചനയ്ക്കു മാത്രം. അല്ലാതെ എന്തിരിക്കുന്നു കള്ളനു കൊണ്ടു പോവാൻ.
ഇറങ്ങി നല്ല ഒരു ക്ലോസപ്‌ പരസ്യപുഞ്ചിരിയുമായി ലീലച്ചേച്ചിയുടെ വീട്ടിൽ കയറുക. ചേച്ചിയോട്‌ സല്ലപിക്കുക. ചേച്ചിയുടെ മകനു പ്രവേശനപ്പരീക്ഷയിൽ ഏറ്റവും പിൻ റാങ്ക്‌ കിട്ടിയത്‌ പരീക്ഷ നടത്തുന്നവരുടെ പിടിപ്പുകേട്‌ ഒന്നു മാത്രം ആണെന്ന് കാച്ചുക. ചേച്ചിയുടെ സന്തോഷം നിങ്ങളുടെ കൈയിൽ ഒരു പാത്രത്തിൽ സാമ്പാർ രൂപത്തിൽ എത്തും. അതു കൈയിൽ എത്തിയ ഉടനെ സുനാമി പോലെ ഒരു പിൻ വാങ്ങൽ നടത്തിക്കോളണം. ചേച്ചി നിങ്ങളെ ഇരിക്കാൻ നിർബന്ധിക്കും. പക്ഷേ നിങ്ങൾ നിങ്ങളുടെ കടമ മറക്കരുത്‌. നിങ്ങൾക്കു ഇനിയും അനേകം കടമ്പകൾ കടക്കാൻ ഉണ്ടെന്നുള്ള വിവരം ചേച്ചിക്ക്‌ അറിയില്ലല്ലോ. ചേച്ചിയോട്‌ വീണ്ടും കാണാം (ആവശ്യമുണ്ടെങ്കിൽ എന്നു മനസ്സിൽ) എന്നു പറഞ്ഞ്‌ അവിടെ നിന്നിറങ്ങി കിട്ടിയ സാമ്പാർ വീട്ടിൽ കൊണ്ടുവെച്ച്‌ വീണ്ടും ഇറങ്ങുക.
അതു കഴിഞ്ഞു സാറാമ്മ ചേച്ചിയുടെ വീടാണ്. അവരുടെ അമ്മായിയമ്മ പിണങ്ങിപ്പോയത്‌ ആ തള്ളയുടെ ദുസ്വഭാവം ഒന്നുകൊണ്ട്‌ മാത്രം ആണെന്നു നിങ്ങൾക്ക്‌ ബോദ്ധ്യമുണ്ടെന്ന് സാറാമ്മചേച്ചിയെ ബോദ്ധ്യപ്പെടുത്തണം. ചേച്ചി ഉണ്ടാക്കിയ കാബേജ്‌ തോരൻ നിങ്ങളുടെ കൈയിൽ എത്തിക്കഴിഞ്ഞു. പിന്നെ നിൽക്കരുത്‌. ബൈ ബൈ പറഞ്ഞ്‌ പൊളിപ്പരിപാടി നടത്തിയ സംഘാടകർ മുങ്ങും പോലെ ഒറ്റ മുങ്ങൽ. വീട്ടിൽ കൊണ്ടു വെക്കണം ഇറങ്ങണം.
അടുത്തത്‌ പ്രേമയുടെ വീടാണ്. അവിടെയെത്തി അവളുടെ ഭർത്താവിനു പ്രൊമോഷൻ കിട്ടാഞ്ഞത്‌ മാനേജുമെന്റിന്റെ തകരാർ ആണ് എന്ന വാദത്തിൽ ഉറച്ചു നിൽക്കണം. അവളുടെ അമ്മ ഉണ്ടാക്കിക്കൊടുത്തയച്ച കടുമാങ്ങയും ഇഞ്ചിപ്പുളിയും നിങ്ങളുടെ കൈയിൽ എപ്പോ എത്തി എന്ന് ചോദിച്ചാൽ മതി പിന്നെ. പൊടിപോലുമില്ല കണ്ടുപിടിക്കാൻ എന്ന പരസ്യം പോലെ അവിടെ നിന്നും തടി തപ്പണം. വീട്ടിൽ എത്തുന്നു വെക്കുന്നു ഇറങ്ങുന്നു.
അടുത്തത്‌ സരോജം മാമിയുടെ വീടാണ്. അവിടെ നിന്ന് നല്ല കാപ്പി കുടിക്കുന്നു. അവരുടെ മരുമകൾക്ക്‌ അവരുടെ വൃത്തിയും വെടിപ്പും കിട്ടാൻ ഏഴു ജന്മം ജനിച്ചാലും പോര എന്നു അവരെ ബോദ്ധ്യപ്പെടുത്തുന്ന നിമിഷം തന്നെ ഒരു പാത്രം തൈരും രസവും വറുത്ത തൈരുമുളകും പപ്പടവും നിങ്ങളുടെ കൈയിൽ എത്തിക്കഴിയും. ഇറങ്ങുക വീട്ടിൽ വെക്കുക ഇറങ്ങുക.
അടുത്തത്‌ കനകചേച്ചിയുടെ വീടാണ്. അവിടെ ചെന്ന് അവരുടെ പാചകം പോലെ ഒന്ന് ഈ ലോകത്തിൽ ഉണ്ടാകില്ല എന്നു നിങ്ങൾ വിശ്വസിക്കുന്നു എന്ന് അവരെ വിശ്വസിപ്പിക്കാൻ ഉള്ള സമയം എടുത്തു കഴിഞ്ഞാൽ അവരുണ്ടാക്കിയ എരിശ്ശേരിയും പച്ചടിയും രണ്ടുപാത്രങ്ങളിൽ നിങ്ങളുടെ രണ്ടു കൈയിലും എത്തും. അതു കിട്ടിയാൽ പിന്നെ പൊളിഞ്ഞ ചിട്ടിക്കമ്പനിക്കാരനെപ്പോലെ പ്രതികരിക്കണം. കിട്ടിയതും കൊണ്ട്‌ മുങ്ങുന്നു. സുരക്ഷിതമായി നിങ്ങളുടെ വീട്ടിൽ പൊങ്ങുന്നു.
വീട്ടിൽ എത്തിയതിനു ശേഷം നിങ്ങൾ കുറച്ച്‌ ചോറ് വെക്കേണ്ടതാണ്. നിങ്ങൾക്കും ഒരു അഭിമാനം ഇല്ലേ. പിന്നെ ഫ്രിഡ്ജിൽ വല്ല നോണും ബാക്കിയിരിപ്പുണ്ടെങ്കിൽ അതും പുറത്തെടുത്ത്‌ ചൂടാക്കുക. സദ്യ റെഡി. ഇതിലും കൂടുതൽ വിഭവങ്ങൾ വേണമെങ്കിൽ അതു നിങ്ങളുടെ സാമർഥ്യം പോലിരിക്കും. കുശാലായി ഭക്ഷണം കഴിക്കുന്നു. വിശ്രമിച്ചതിനു ശേഷം പാത്രങ്ങൾ ഒന്നും മാറിപ്പോകാതെ ഉടമകളെ ഏൽപ്പിക്കുന്നു.
പിറ്റേ ദിവസം, പുറത്തുപോയാലും ഇല്ലെങ്കിലും വീടിനു ഒരു പൂട്ടിടാൻ മറക്കരുത്‌. കാരണം ഈ ലോകത്ത്‌ സാമർഥ്യം നിങ്ങൾക്കു മാത്രം അല്ല എന്ന് ഇടക്കെങ്കിലും ഓർക്കുന്നത്‌ നല്ലതാണ്.
( പിന്നെ ഇതുവായിക്കുന്നവർ ആരും എന്റെ വീടിന്റെ അടുത്ത്‌ താമസം ആക്കരുത്‌. ഉണ്ടെങ്കിൽ ഉടനെ മാറിപ്പോകേണ്ടതാണ്).

24 Comments:

Anonymous Anonymous said...

appo SU chechi engane okkeya jeevichu pone alle ;)...lol

Fri Aug 12, 11:37:00 am IST  
Anonymous Anonymous said...

SU vereyum oru vazhi undu; kaliyanam nadakkana sthalathu poyalum OC-inu sadhiya adikkam; cherukkan koottar karuthum penninte side ill ulla arelum anennum penkoottar thirichum karuthi kolum;

Nammal combain ayi onnirunnal vereyum ideas undakkan pattum; come lets sit n thk (aa gauri yeyum vilicholu; kuzhinja budhiyil chindikkan gauri alu best aa plus OC nu kittiyal Acid vare kudikkana type anu gauri)

Fri Aug 12, 11:39:00 am IST  
Blogger സു | Su said...

Gauri, D.B. hehehe :)

Fri Aug 12, 11:42:00 am IST  
Blogger aneel kumar said...

സദ്യ നന്നായി സു. ഉപമകൾ എല്ലാം ബെസ്റ്റ്!
ഈ ചേച്ചിമാരെല്ലാം തരുന്നത് എക്സ്പെയറി ആയതാണോന്ന് ഇനിയെങ്കിലും ഒന്നു പരിശോധിച്ചോണേ. അവരുടെ തലകളിലും ബുദ്ധി ഉദിച്ചാലോ എന്നെങ്കിലും :)

Fri Aug 12, 11:49:00 am IST  
Anonymous Anonymous said...

appo orortharude arogyathinte rehasyam angane varatte ;) SU neighbours ne mani adichu sadhya unnum, DB naatil nadakunna kalyanathinu osinu unnan pokum... athum kshenikattha kalyanathinu ;)- engane okke vetti minungitta ellavarum veepakutti pole irikunne :O

Fri Aug 12, 12:51:00 pm IST  
Blogger സു | Su said...

അനിൽ :)

Gauri , asooya paadilla kutti. avide neighbours sariyallaththathinu njanum D.B. yum enthu pizhachu? pinne kalyanam evideyokkeyaanennu ariyathathu njangade kutam ano? hehehe

Fri Aug 12, 01:48:00 pm IST  
Anonymous Anonymous said...

naalaam kLAssukkaaran ente makan appuvin~ oru chOdyamunT~. ee aaantiykkenthaa valla kOmedi shOyilum vannukooTE? enn~. -S-

Sat Aug 13, 10:10:00 am IST  
Blogger Kalesh Kumar said...

സൂ, നന്നായി! ആലോചിച്ചിരുന്ന് ചിരിച്ചു! തലയിലെ രാവിലെത്തെ ടെൻഷനൊക്കെ പോയി! :)
and its nice to see you back in form! :)

Sat Aug 13, 11:30:00 am IST  
Anonymous Anonymous said...

A Page from My Blogging Playbook Part II
Debbie Weil has penned a follow-up post from our recent conversation. Debbie, I am sorry I made you miss your train.
Very interesting blog here... Hope to see it updated often. I actually have coolest people site. It is really about coolest people related stuff. Check it out some time.

Sat Aug 13, 11:50:00 am IST  
Blogger ചില നേരത്ത്.. said...

സൂ-
പറയുന്നതില്‍ ക്ഷമിക്കണം, ഗൌരവത്തില്‍ എടുക്കുകയുമരുത്‌.
നാണമില്ലെ, ഇരന്നു തിന്നാന്‍!!.
ഇബ്രു-

Sat Aug 13, 01:14:00 pm IST  
Anonymous Anonymous said...

Gauri bhakshanam OC nu kazhikkukayano or veettil adhwanichu bhakshanam undakki kazhikunno doesn't matter.. dear manassu nannayirikkanam veeppakutti pole akan; manassu nannayale kazhikkaanathu shareerathu pidikku ippozhalle manasilaye ee gauri entha ingine melinju irikkanennu

So how r u SU? have a good day all friends

Sat Aug 13, 01:28:00 pm IST  
Blogger Kumar Neelakandan © (Kumar NM) said...

ഒരു സദ്യതന്നെ കഴിച്ച പ്രതീതി. ആരാന്റെ സദ്യയാണെങ്കിലുംഎന്റെ വയർ നിറഞ്ഞു. ഇനിയും ഇങ്ങനെ രുചികരമായ സദ്യ വിളമ്പുക... തിക്കിലും തിരക്കിലും‌പെട്ട് തളർന്നാലും ഇതുപോലെ രണ്ടാമത്തെ പന്തിയിലെങ്കിലും ഇരുന്നു സന്തോഷത്തോടെ ഉണ്ണാം.

Sat Aug 13, 04:06:00 pm IST  
Blogger Arun Vishnu M V said...

അങ്ങനെ സുnte അടുക്കളരഹസ്യം അങ്ങാടിപ്പാട്ടായി അല്ലേ ? ഹ്മ്മ്മ് നല്ല idea

Sat Aug 13, 07:09:00 pm IST  
Blogger സു | Su said...

Brijit :) welcome. and thanks. enthina red carpet maathram aakkkunnathu? edukkaan aalineyum erppaadakkam ;) hehehe

Sunil :)
appuvum koottukaarum comedy show vekkumpol aunty theerchayayittum pankedukkum ennu parayanam.

കലേഷ് :) നന്നായി. എന്തിനാ ടെൻഷൻ? എന്നെ കണ്ടില്ലേ എപ്പോഴും സന്തോഷായിട്ട് ഇരിക്കുന്നത് ;)

coolest people?
thanks for coming here. and I will check the coolest people site :)

ഇബ്രുവേ,
ഞാൻ ഇതൊന്നും ചെയ്യാറില്ലാട്ടോ. ഓരോ ഐഡിയ ഉണ്ടാക്കിക്കൊടുക്കുകയല്ലേ.

കുമാർ :) ആദ്യത്തെ പന്തിക്ക് തന്നെ വരാമായിരുന്നു.

കണ്ണൻ കുട്ട്യേ,
സ്വാഗതം.

Hey D.B.,
pavam nammude Gauri. aa vellappokkathil pettu thinnan vallathum kittunnundo avo? pinne how r u ? holidays adichupolikkyaariyikkum ille? Fine, dine and wine ? hehehe.

Sun Aug 14, 11:17:00 am IST  
Anonymous Anonymous said...

അവസാന പന്തിയ്ക്ക്‌ ഇരിക്കാനെ പറ്റിയുള്ളു. എന്നാലും സദ്യ കെങ്കേമം :)
-രാത്രി

Sun Aug 14, 02:28:00 pm IST  
Blogger സു | Su said...

രാത്രി :)

Sun Aug 14, 06:05:00 pm IST  
Blogger Narayanan Venkitu said...

Though I don't know a single Malayalam word.!! Surya Gayathri...is a favorite movie of mine.! I like all the songs in that movie.!

PS - I came here from Jo's blog.

Sun Aug 14, 11:11:00 pm IST  
Blogger സു | Su said...

Narayanan venkitu :) thanks for coming. and pls. try to learn this beautiful language.

Mon Aug 15, 10:23:00 am IST  
Anonymous Anonymous said...

സൂ, അപ്പൂന് സന്തോഷായി പറഞപ്പോ ട്ടൊ. പിന്നെ കൂളസ്റ്റ് പ്യൂപ്പിളിനെ വിസിറ്റ് ചെയ്യാൻ പോയ്യാൽ അവർ പിന്നാലേന്ന്‌ വിടില്ല. സ്പാം മെയിലല്ലേ അത്? -സു-

Mon Aug 15, 12:06:00 pm IST  
Blogger സു | Su said...

അയ്യോ... ഞാൻ അവിടെ പോയി നോക്കി .ഇനി കുഴപ്പം ആവുമോ? :( സുനിൽ ?

Mon Aug 15, 12:12:00 pm IST  
Anonymous Anonymous said...

cool :D)
You should try politics lol...

Tue Aug 16, 10:46:00 am IST  
Blogger സു | Su said...

സാജ്,
നന്ദി :) ആരെങ്കിലും ഒരു ചാൻസ് തരുകയാണെങ്കിൽ ഒരു കൈ നോക്കാമായിരുന്നു.

Tue Aug 16, 12:14:00 pm IST  
Blogger Narayanan Venkitu said...

Thank you...I will.

Any suggestions to Jumpstart?
Any good websites?

Wed Aug 17, 04:56:00 am IST  
Blogger സു | Su said...

Narayanan :) thanks. i will ask someone and tell .

മലയാളി സുഹൃത്തുക്കളേ,
ഇതാ ഒരാൾ മലയാളം പഠിക്കാൻ റെഡി ആയിട്ട് വന്നിട്ടുണ്ട്. ഒന്നു സഹായിക്കൂ. വേഗം.

Wed Aug 17, 02:48:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home