Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Monday, September 05, 2005

പൊല്ലാപ്പ്!

ബസ്‌ യാത്ര എന്നതിന്റെ ശരിയായ മലയാളം എന്താന്ന് ചോദിച്ചാൽ അതിനു എന്റെ ഉത്തരം പൊല്ല്ലാപ്പ്‌ എന്നാണ്. എനിക്ക്‌ ബസ്‌ എന്നുള്ളതിനെപ്പറ്റി പല ഐഡിയകളും ഉണ്ടായിരുന്നു പണ്ട്‌. സ്കൂട്ടർ വാങ്ങി ബൂർഷ്വ ആയതിനെത്തുടർന്ന് ആ ഐഡിയകളൊക്കെ ബാർബർഷോപ്പിൽ വീഴുന്ന മുടി പോലെ ഒരു വശത്തേക്ക്‌ ഉപേക്ഷിച്ചു. സ്ത്രീകളും അവരുടെ കൊച്ചുകുട്ടികളും മാത്രം കയറുന്ന ലേഡീസ്‌ ഓൺലി മിനുട്ടിനു മിനുട്ടിനു വേണം, ബസിൽ പുരുഷന്മാരുടേം സ്ത്രീകളുടേം ഇടയിൽ വല്യൊരു മതിൽ വേണം എന്നൊക്കെ. പക്ഷേ മുതലാളിമാരുടെ കാര്യം ആലോചിക്കുമ്പോൾ ഇതൊന്നും ശരിയാവൂല. കാരണം കണ്ടക്ടർമാരും കിളികളും ഒരുമിച്ച്‌ പറന്ന് ലേഡീസ്‌ ഓൺലിയിൽ കൂടുകെട്ടും. പിന്നെ മുതലാളിമാരും വീട്ടുകാരും ബാക്കിയുള്ള ബസിൽ തൊഴിലാളികൾ ആവേണ്ടി വരും. മുതലാളിക്ക്‌ തൊഴിലാളി ആവാൻ ബസ്‌ മേടിക്കണോ? ഒരു പോസ്റ്റ്‌ പെയിഡ്‌ മൊബൈൽ ഫോൺ കണക്ഷൻ എടുത്താൽ പോരേ?

അങ്ങനെ ഒരു ദിവസം ഞങ്ങൾ സ്കൂട്ടർ ത്യജിച്ച്‌ ബസിൽ യാത്രക്ക്‌ പുറപ്പെട്ടു. കുഞ്ഞിന്റെ പിറന്നാൾ പ്രമാണിച്ച്‌ കൂട്ടുകാർ ഉച്ചഭക്ഷണത്തിനു വിളിച്ചതായിരുന്നു. ബസ്‌ യാത്രക്കു ഞാൻ കാരണം പറഞ്ഞതു പേടിക്കാതെ കാഴ്ച്ചകളും കണ്ടിരിക്കാമല്ലോ എന്നാണ്. സ്കൂട്ടറിൽ ആണെങ്കിൽ എപ്പോ ആരു വന്ന് തട്ടും എന്ന പരിഭ്രമത്തിൽ ഇരിക്കേണ്ടിവരും. കാലനു കണക്കുകൂട്ടൽ നടത്താൻ പോലും സമയം കൊടുക്കാതെ മനുഷ്യന്മാർ പറ്റിച്ചുകളയും.
നിനക്ക്‌ കാഴ്ചകൾ കാണാൻ ആണെങ്കിൽ ആനപ്പുറത്ത്‌ പോകുന്നതാ നല്ലത്‌, രാവിലെ പുറപ്പെട്ടാൽ കാഴ്ച്ചകളും കണ്ടു വൈകീട്ട്‌ ലക്ഷ്യത്തിൽ എത്താം എന്ന് ചേട്ടൻ ദേഷ്യപ്പെട്ടു. രണ്ട്‌ ആനകൾ ഒരുമിച്ച്‌ പോകുന്നത്‌ ശരിയാവാത്തതുകൊണ്ടും പാപ്പാന്മാർ സ്വന്തം ജോലി വിട്ട്‌ ബ്ലോഗിലേക്ക്‌ താമസം മാറ്റിയതുകൊണ്ടും അതു ശരിയാവില്ല എന്ന് എനിക്കു തോന്നി. വെട്ടാൻ വരുന്ന പോത്തിനോടും സ്വന്തം നിലപാട്‌ വ്യക്തമാക്കി നിൽക്കുന്ന ഭർത്താവിനോടും വേദം പോയിട്ട്‌ വാദം പോലും പറ്റില്ല എന്ന് അറിയാവുന്നത്‌ കൊണ്ട്‌ ഞാൻ ഷാരൂഖ്‌ ഖാൻ കാജോളിനെ കെട്ടിപ്പിടിക്കുന്ന പോലെ മൌനത്തെ കെട്ടിപ്പിടിച്ചു.

ബസ്സ്റ്റോപ്പിൽ എത്തി. ബസ്‌ വന്നു. മലയാളികളുടെ ബൂലോകത്തിലെ അക്ഷരത്തെറ്റുപോലെ ആൾക്കാർ തിങ്ങിവിങ്ങി നിൽക്കുന്നു. അതുകണ്ടപ്പോൾ തലേന്ന് വാങ്ങിയ സപ്പോട്ട ഇങ്ങെടുത്താൽ മതിയായിരുന്നെന്ന് എനിക്കു തോന്നി. രണ്ടു ദിവസം ഇരുന്നു പഴുക്കണം എന്നു കടക്കാരൻ പറഞ്ഞിരുന്നു. ഈ ബസിലേക്കു കയറ്റിയാൽ സെക്കന്റു കൊണ്ട്‌ പഴുത്തുകിട്ടും. ഞാൻ അതോർത്ത്‌ ചേട്ടനെ നോക്കി വിശാലമായി പുഞ്ചിരിച്ചു. കഥകളി കാണാൻ പോയ കണ്ണുപൊട്ടനെപ്പോലെ കഥയറിയാതെ ചേട്ടനും പുഞ്ചിരി തിരിച്ചു തന്നു. ഇതുങ്ങൾക്ക്‌ രണ്ടിനും വീട്ടിലിരുന്ന് ഇളിച്ചാൽ പോരേ എന്ന മട്ടിൽ ബസ്സ്റ്റോപ്പിൽ ഉള്ളവർ ഞങ്ങളെ നോക്കുന്നുണ്ട്‌. ആനക്ക്‌ പോയിട്ട്‌ അണ്ണാറക്കണ്ണനു പോലും കയറാൻ ഇടമില്ലാത്ത ബസിൽ നിന്നു കിളി ഒറ്റക്കൈയിൽ പുറത്തേക്ക്‌ തൂങ്ങിക്കിടന്ന് വാ ചേച്ചീ അകത്തേക്ക്‌ എത്തിക്കുന്ന കാര്യം ഞാനേറ്റു എന്ന ഭാവത്തിൽ എന്നെ നോക്കുന്നുണ്ട്‌. ബസിലെ പൊതുജനങ്ങളുടെ മുഖത്തേക്ക്‌ നോക്കിയപ്പോൾ എല്ലാരുടേം മുഖത്ത്‌ അവാർഡ്‌ പടം കാണാൻ കയറിയ പ്രേക്ഷകരുടെ, പെട്ടുപോയല്ലോ എന്ന ഭാവം. വിളിച്ചിട്ടൊന്നും ആരും കയറാഞ്ഞിട്ട്‌ കിട്ടാ മുന്തിരിങ്ങ കണ്ട കുറുക്കന്റെ ഭാവത്തിൽ കിളി പോട്ടേയ്‌... എന്നു പറഞ്ഞു. ബസ്‌ വിട്ടു.

രണ്ടാം ബസ്‌ വന്നു. അതിലും തിരക്കു തന്നെ. ഇനിയും നിന്നാൽ ചോറും കഴിഞ്ഞ്‌ പാത്രം കഴുകാൻ ആവുമ്പോഴേക്കേ എത്തൂ എന്ന് ചേട്ടൻ പറഞ്ഞു. എന്തായാലും തലയിൽ വെള്ളമൊഴിച്ചു, ഇനി തുവർത്തിയല്ലേ പറ്റൂ എന്ന ഭാവത്തിൽ ഞാൻ നവവധു വീട്ടിലേക്ക്‌ കയറുന്ന പോലെ ബസിലേക്ക്‌ കയറി. ഇനി ഇതുങ്ങൾ ഇറങ്ങിപ്പോയാൽ ഉള്ളതും കൂടെ പോവുമല്ലോ എന്ന വിചാരത്തിൽ ആവണം ബസ്‌ വിട്ടു. ഞാൻ പിടിച്ചിരുന്ന കൈയും വിട്ടു പോയി. നേരേ കിളിയുടെ ഭാഗത്തേക്ക്‌ ആഞ്ഞുപോയി. മുതലാളിയോട്‌ ഒരു ദേഷ്യവും ഇല്ലാത്ത കിളി ആയതുകൊണ്ടാവണം എന്നെ ഒരു കൈ തന്നു സഹായിച്ചു. ദേഷ്യമുണ്ടെങ്കിൽ ഇതു താഴെപ്പോട്ടെ മുതലാളിക്ക്‌ പാരയാവട്ടെ എന്നല്ലേ വിചാരിക്കൂ. പൊക്കമില്ലാത്തതാണെൻ പൊക്കം എന്നു കുഞ്ഞുണ്ണിമാഷ്‌ പാടിയത്‌ എന്നെക്കൊണ്ടാണെന്ന് ആ കിളിയോട്‌ പറയണമെന്നുണ്ടായിരുന്നു എനിക്ക്. വീണു സഹായിച്ചതും പോര ഇനി വീരവാദവും കേൾക്കണോന്ന് കിളിക്ക്‌ തോന്നണ്ട എന്നു കരുതി ഞാൻ ഒന്നും പറഞ്ഞില്ല. എങ്ങനെയൊക്കെയോ വീഴാതെ ബാലൻസ്‌ ഒപ്പിച്ചുനിന്നു. അടുത്ത ബസ്സ്റ്റോപ്പെത്തി. ബസ്‌ നിർത്തി. ഒരു അമ്മച്ചി എലിയെക്കണ്ട പൂച്ചയെപ്പോലെ മുന്നോട്ട്‌ കുതിച്ചു വന്ന് ഇറങ്ങാനുണ്ട്‌ ഇറങ്ങാനുണ്ട്‌ എന്ന് പറഞ്ഞു. ഇതിൽ നിന്നിറങ്ങാൻ കഴിഞ്ഞ നിങ്ങൾ എത്ര ഭാഗ്യവതി എന്ന മട്ടിൽ ഞാൻ അമ്മച്ചിയെ ഉന്തിത്തള്ളി പുറത്തേക്കെത്തിച്ചു. ചേച്ചിയേ.. വീഴണ്ടെങ്കിൽ മര്യാദക്കു പിടിച്ചു നിന്നോ, വീഴുമ്പോഴൊക്കെ താങ്ങാൻ ഇതു രാഷ്ട്രീയം ഒന്നുമല്ല എന്ന ഭാവത്തിൽ കിളി എന്നെ നോക്കുന്നുണ്ട്‌. ബസ്‌ വിട്ടതും കണ്ടക്ടർ വന്നു. എല്ലാരുടേം പുറത്തു ചാരി, ഇനി ചേച്ചിയുടെ ഊഴമാണ് എന്ന മട്ടിൽ എന്നെ നോക്കി. ടിക്കറ്റ്‌ എന്നു പറഞ്ഞപാടെ ഞാൻ പിന്നിലാളുണ്ടല്ലോന്ന് പറഞ്ഞു. കഴിഞ്ഞ സ്റ്റോപ്പിൽ നിന്ന് ആളുകൾ കയറിയിട്ടുള്ളതുകൊണ്ടാവണം കണ്ടക്ടർ പുറകുവശത്തേക്ക്‌ പാഞ്ഞു. ചാരിനിൽപ്പിൽ നിന്നും തൽക്കാലം ഞാൻ രക്ഷപ്പെട്ടു. സൂനാമി ഭീഷണി പോലെ എപ്പോഴും അതു സംഭവിക്കാം എന്ന് കരുതി ഞാൻ അറക്കകത്ത്‌ പഴുക്കാൻ തൂക്കിയിട്ട വാഴക്കുല പോലെ മുകളിലെ കമ്പിയിൽ പിടിച്ച്‌ തൂങ്ങിക്കിടന്നു.

അടുത്ത ബസ്സ്റ്റോപ്പെത്തി. കുറേ ആൾക്കാർ ഉണ്ട്‌ കാത്തുനിൽക്കുന്നു. ഇത്രേം പേർ ഒരു റാലിക്ക്‌ തികയുമല്ലോ, ബസ്സ്റ്റോപ്പിൽ കാത്തുനിന്നു വെയിലു കൊള്ളാതെ പാർട്ടിയുണ്ടാക്കി റാലി നടത്തി പോപ്പുലർ ആയിക്കൂടേന്നുള്ള മട്ടിൽ ഞാൻ അവരെ നോക്കി. ഒറ്റയെണ്ണം ഇങ്ങോട്ട്‌ കയറല്ലേന്ന് എന്റെ മനസ്സിൽ ഉണ്ട്‌. എന്റെ വിഷാദനോട്ടം കണ്ടിട്ടാവണം കിളി, ബസിനു പുറത്തേക്ക്‌ തൂങ്ങിക്കിടന്ന്, ചേച്ചിയേ... ആൾക്കാർ കയറല്ലേന്ന് പ്രാർഥിച്ച്‌ ഞങ്ങളുടെ കഞ്ഞികുടി മുട്ടിക്കല്ലേ എന്നൊരു താക്കീത്‌ ഭാവത്തിൽ എന്നെ നോക്കി. കുറെ ആൾക്കാർ കയറി. കയറി എന്നു പറയുന്നതിലും നല്ലത്‌, കിളി കാന്തം പോലെ ഓരോന്നിനേം ഒപ്പിയെടുത്ത്‌ ഇടമില്ലാത്തിടത്തേക്ക്‌, ഇഷ്ടികക്കളത്തിൽ ഇഷ്ടിക ചൂടാക്കാൻ അടുക്കിവെക്കുന്നതുപോലെ വെച്ചു എന്നു പറയുന്നതാണ് കയറിയ ഒരു സുന്ദരിയുടെ പതിനഞ്ച്‌ ഇഞ്ച്‌ ഷൂ എന്റെ കാലിൽ ഒരു കാർഗിൽ യുദ്ധം നടത്തി. ഒരു പ്രാവശ്യം ഏതു സു വും ക്ഷമിക്കും ഇനി ആവർത്തിച്ചാൽ എന്ത്‌ ചെയ്യേണം എന്ന് എനിക്ക്‌ ആലോചിക്കേണ്ടി വരും എന്നു മനസ്സിൽ പറഞ്ഞ്‌ ഞാൻ ലവളെ ഒന്നു നോക്കിപ്പേടിപ്പിച്ചു. അടുത്ത സ്റ്റോപ്പെത്തി. ഭാഗ്യത്തിനു ആരും കയറിയില്ല. കണ്ടക്ടർ ഓടിവന്നു. സുന്ദരിയുടെ മേൽ തെങ്ങിന്മേൽ ഓന്ത്‌ ഇരിക്കുന്നതുപോലെ ചാരി നിന്നു. എന്നെ ചവുട്ടി ആസ്വദിച്ചില്ലേ, ഇനി നീ അനുഭവിക്ക്‌ എന്ന് ഞാൻ മനസ്സിൽ പറഞ്ഞു.

അടുത്ത ബസ്സ്റ്റോപ്പെത്തി. ഞങ്ങൾക്ക്‌ ഇറങ്ങേണ്ടുന്നതിനു മുമ്പത്തെ സ്റ്റോപ്പ്‌. കുറേ ആൾക്കാർ വേനൽക്കാലത്ത്‌ കിണറിലെ വെള്ളം താഴ്ന്നു പോകുന്നതുപോലെ ഇറങ്ങിപ്പോയി. ഒരു ഇളം കാറ്റ്‌ വന്നു. പിന്നാലെ സൂനാമി പോലെ കുറേ ആൾക്കാരും. ഞാൻ രണ്ടുകാലും മുകളിൽ പൊന്തിച്ച്‌ തൂങ്ങിക്കിടന്നു. ആരാന്റെ ചെരുപ്പിന്റെ ഹീലു പരീക്ഷിക്കേണ്ടല്ലോ. ഇനിയൊരു കാർഗിൽ ഇന്ത്യ പോലും താങ്ങില്ല. പിന്നെയല്ലെ എന്റെ കാൽ!
അടുത്ത സ്റ്റോപ്പെത്തി. ബസ്‌ നിർത്തിയപ്പോൾ ലൈറ്റ്‌ ഇടുമ്പോൾ വരുന്ന മഴപ്പാറ്റ കണക്കെ കുറേ ആൾക്കാർ ബസിൽ കയറാൻ പാഞ്ഞുവന്നു. നിങ്ങൾക്കു അടുത്ത ബസിലും കയറാം എനിക്ക്‌ ഈ ബസിൽ നിന്നു തന്നെ ഇറങ്ങണം എന്ന ഫലിതം മനസ്സിലോർത്ത്‌ എല്ലു കണ്ട പട്ടിയെപ്പോലെ ഞാൻ ബസിൽ നിന്ന് ഒരു ചാട്ടം വെച്ചുകൊടുത്തു.
ഇറങ്ങി ശുദ്ധവായു ശ്വസിക്കുമ്പോൾ, ആൾക്കാർ സ്വന്തം വാഹനം വാങ്ങുന്നതിലെ രഹസ്യം എനിക്ക്‌ മനസ്സിലായി .

22 Comments:

Blogger aneel kumar said...

നീണ്ടുപരന്നുരുണ്ട രസികൻ വിവരണം:)
അവസാന വരിക്കുമുമ്പുപോലും ഞാൻ കരുതി, ഇറങ്ങാൻ നോക്കുമ്പോൾ ചേട്ടൻ കയറിയിരുന്നില്ല എന്നു മനസിലാവുമെന്ന്. ശരിക്കും കയറിയോ? ടിക്കറ്റെടുത്തോ?

Mon Sept 05, 07:11:00 pm IST  
Blogger Kumar Neelakandan © (Kumar NM) said...

Sri. veloor krishnankutty, താങ്ങൾ മരിച്ചിട്ടില്ല. പരകായ പ്രവേശനം ചെയ്ത് ഇവിടെ സൂവിന്റെ ചിന്തകളിലും മനസിലും കീബോർഡിലുമായി ജീവിക്കുന്നു. ബസ് യാത്രയിലെ ഓരോ ഉപമയിലും ഒരു veloor krishnankutty ഒളിച്ചിരിക്കുന്നു.
നന്നായിട്ടുണ്ട് സൂ...

Mon Sept 05, 07:15:00 pm IST  
Blogger SunilKumar Elamkulam Muthukurussi said...

ഈ ലവളുമാരുടെ ഒരു കാര്യം!!! സൂ എവിടുന്നാ ഇത്ര ഉപമകൾ? ഉപമകൾ കായ്ക്കുന്ന മരം ഉണ്ടോ?

Mon Sept 05, 07:27:00 pm IST  
Anonymous Anonymous said...

really enjoyed the trip!

Mon Sept 05, 08:14:00 pm IST  
Blogger Sujith said...

upamakalude ayyarukali aayirunnalloo.. kollam i liked it..

Mon Sept 05, 09:57:00 pm IST  
Blogger viswaprabha വിശ്വപ്രഭ said...

കുമാർ,
ഇതു ശരിയാവില്ല.
ഞാൻ എഴുതാൻ പോവുന്ന അഭിപ്രായം എനിക്കുമുന്നേ എഴുതിവെക്കാൻ താങ്കൾക്കെന്തവകാശം?

‘മുൻ‌കൂർ പകർപ്പവകാശം‘ എന്ന് ഇതുവരെ കേട്ടിട്ടില്ലേ?

എന്തായാലും ഇപ്രാവശ്യം കൂടി ക്ഷമിച്ചിരിക്കുന്നു.

“ശ്രീ വേളൂർ കൃഷ്ണൻ‌കുട്ടീ, താങ്കൾ മരിച്ചിട്ടില്ല.
താങ്കളുടെ ഒരു അപ്ഗ്രേഡ് ചെയ്ത വേർഷൻ പരകായപ്രവേശം ചെയ്ത് ഇവിടെ സൂവിന്റെ ചിന്തകളിലും മനസ്സിലും കീബോർഡിലുമായി ജീവിക്കുന്നു..”

പക്ഷേ വേളൂർ കൃഷ്ണൻ‌കുട്ടിയും സൂവുമായി എന്തൊക്കെയോ വ്യത്യാസങ്ങളുണ്ട്. വേളൂരിന്റെ എഴുത്ത് കുറച്ചു വായിക്കുമ്പോൾ ആവർത്തനവിരസതയോ കഴമ്പില്ലായ്മയോ തോന്നും. ബൌദ്ധികമായി വേണ്ടത്ര ഉയർന്നുവന്നില്ല എന്നതായിരുന്നു വേളൂരിന്റെ കൃതികൾ അദ്ദേഹത്തിന്റെ കാലത്തെ അതിജീവിക്കാതിരിക്കാൻ കാരണം.

(ബാക്കി എന്റെ തട്ടകത്തിൽ വന്നാൽ പറഞ്ഞു തരാം. അവിടെ പോസ്റ്റു ചെയ്യുന്നുണ്ട്.)

Mon Sept 05, 11:20:00 pm IST  
Blogger Jayan said...

യാത്ര ഗംഭീരം........... ഇനിയും ഇങ്ങനത്തെയാത്രകള്‍ ചെയ്യാനും അതിനുശേഷം അതു വിസ്തരിച്ച്‌, ഉപമകളുടെ അകമ്പടിയോടെ 'സു'വിന്റെ സുന്ദരശൈലിയില്‍ ബ്ലോഗാനും ഞങ്ങള്‍ക്കെല്ലാം വായിക്കാനും അവസരം ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.........

Tue Sept 06, 11:14:00 am IST  
Blogger കെവിൻ & സിജി said...

ഹൊ ഹൊ ഹൊ ഹൊ ഹൊ ഹൊ ഹൊ ഹ ഹ ഹ ഹ ഹ ഹ ഹി ഹി ഹി ഹി ഹി ഹി

Tue Sept 06, 11:39:00 am IST  
Anonymous Anonymous said...

hai vayichu time poyathe arinjilya...oru yatra kazhinja pole undu... :) pinne SU eviduthe local trains same avasthaya :(

Tue Sept 06, 01:13:00 pm IST  
Anonymous Anonymous said...

SU nannayi avatharanam; aa high heel cheruppittu SU ney chavuttiyathu ee GAURI anonnu enikku fiyangara doubt undu; hmm Ippo manasilayille why people prefer own vehcle ennu?

So how r u SU & Gauri? Have a good day;
//gavel on Gauri's fingers (damage ayal pinne type cheyyillello)

Tue Sept 06, 01:31:00 pm IST  
Blogger SunilKumar Elamkulam Muthukurussi said...

ഒരുപാട് ദിവസമായി ചോദിക്കണമെന്ന്‌ വിചാരിക്കുന്നു. ഡി.ബി.യും ഗൌരിയും ഭാര്യയും ഭർത്താവുമാണോ? എപ്പോ നോക്കിയാലും യുദ്ധം തന്നെ. ഒട്ടും സഹിക്കാൻ പറ്റാത്തത് ഡി.ബി.യുടെ കമന്റിന് പിന്നിലെ മൂക്കിന്നൊലിപ്പു പോലെയുള്ള ആ വാലാണ്. ഈ മൂക്കട്ട എപ്പോഴും വലിച്ചു വേണോ നടക്കാൻ ഡി.ബീ?
സൂ, ഈ കമന്റിന്റെ അനാവശ്യകതയെപ്പറ്റി ധാരണയുണ്ട്‌, എങ്കിലും ചോദിക്കാനുള്ളത് ചോദിക്കാതെ ആരും പറഞുതരില്ലലൊ!

Tue Sept 06, 01:49:00 pm IST  
Blogger സു | Su said...

anil :)
kumaar :)
sunil :)D.B yum Gauriyum ente friends aanu. avar ishtamulla comment vechchotte. avarute friendinte blogil alle :)
Anonymous :)

jithu :)
vp :)
jayan welcome :)

Gauri :) how r u ?
D.B . onam thutangngiyallo ille ?
maaveli aayittu engotta pokunnathu :)
thulasi :) swam ?

ഈശ്വരാ... വി പി, ദേ, വി പീടെ കെവിൻ കുട്ടൻ നിർത്താതെ ചിരിക്കുന്നു :))

Tue Sept 06, 03:12:00 pm IST  
Blogger monu said...

Kollam :)

adipoli upamakal ....

onninodonu sadharshyam chonnal upamayamathu .. (schoolil padichathu orma varanu)

:)

Tue Sept 06, 06:54:00 pm IST  
Anonymous Anonymous said...

dear SUNIL lol i liked it; i mean ur question; njangal bhariyayum farthavum alla dear; we are friends & we love each other in a royal way; i mean like good friends; nothing more than that; njangal orikkal polum nerittu kandittilla lol; but like each other as very good friends dear so all rights to tease each other; she always tease me in chat rooms n when ever i get a chance even i will thats it; we r good friends like how myself n SU; even u can be a good friend of gauli;

so SU njan onnu maveli akan pokuva dear lets see when i will be back; have a great onam dear

I wish a great ONAM to all my friends in SU's blog

avasanikkanathinu munne gauli //gavel on u r nose; dear have a great ONAM & be in touch love u gauri & love u all my frineds

Tue Sept 06, 09:39:00 pm IST  
Blogger സു | Su said...

D.B. :) LOVE U... HAPPY ONAM. ini upperi okke konte varaavoo :)

Tue Sept 06, 09:53:00 pm IST  
Blogger Adithyan said...

ജനിച്ച ഉടനെ അമ്മയുടെ കയ്യിൽ നിന്നും പിടി വിട്ടു പാറയിൽ വീണു പാറ പിളർന്നു കൊണ്ടുണ്ടായവൻ എന്നു അന്തപ്പുര സ്ത്രീകൾ വാഴ്ത്തിയ ഭീമനെ പോലെ, ഇതാ മലയാളം ബ്ലൊഗ്‌ ലോകത്തെക്കു ഒരു പുതിയ ജന്മം ( ;-) ) കാലെടുത്തു വെക്കുന്നു.

പടനായകന്മാരെ, വീരവനിതകളെ, അനുഗ്രഹിച്ചാലും.

Tue Sept 06, 10:43:00 pm IST  
Anonymous Anonymous said...

hi SU... onathinte shopping okke kazhinjo aavo?? chettante pocket um kali aayi kanum alle?

and DB nokeda nokke... nattukar ninte thani niram manasilakki thudangi ..eniengilum nee onnu nannakan nokku ;)

Wed Sept 07, 12:11:00 pm IST  
Blogger സു | Su said...

മോനൂ
നന്ദി :)
ആദിത്യഭീമാ സ്വാഗതം:)
Gaurii,
onam illa iththavana :( otta onaththinum shoppingum untaavaarilla :(

Wed Sept 07, 12:21:00 pm IST  
Blogger സു | Su said...

തുളസി,
ഉപദേശം ആണോ? അല്ല സ്വയം തിരിച്ചറിവോ? ഉപദേശം ആണെങ്കിൽ വേണ്ട. ഞാൻ സ്വന്തം കാറിൽ സഞ്ചരിക്കുന്ന ഒരു മുതലാളിനിയല്ല. ആൾക്കാരുടെ ജീവിതം മനസ്സിലാക്കാൻ എനിക്ക് സ്വദേശ് എന്ന ഫിലിം കാണുകയും വേണ്ട. ഉം... ഷാരൂഖ് ഖാന്റെ സിനിമ ആയതുകൊണ്ട് കണ്ടു. ലോകത്ത് തനിച്ചു തന്നെയാ എല്ലാരും. തിരക്കുള്ള ബസിലും മുംബൈയിലെ തിരക്കുള്ള ട്രെയിനിലും ഓരോ മനസ്സും ഒറ്റയ്ക്കല്ലേ?

നന്ദി :)

Fri Sept 09, 08:20:00 am IST  
Blogger പാപ്പാന്‍‌/mahout said...

ആരെയും വെറുതെ പുകഴ്ത്തുന്നത് എനിക്കു തീരെ ഇഷ്ടമല്ലാത്ത ഒരു കാര്യമാണ്. പക്ഷേ, “തല പോനാലും ബലേ” എന്നു പറഞ്ഞപോലെ സു-വിൻറെ രചനകളെ പുകഴ്ത്താതെ വയ്യ. ഞാൻ ഏറ്റവും അധികം രസത്തോടെ, നിറുത്താത്ത ചിരിയോടെ, വായിക്കുന്ന ഒരു ബ്ലോഗ് ഇതാണെന്നു പറയാതെയും വയ്യ. ഇക്കാര്യത്തിൽ ഞാൻ “തിരക്കുള്ള ബസിലും മുംബൈയിലെ തിരക്കുള്ള ട്രെയിനിലും“ സഞ്ചരിക്കുന്നവരെപ്പോലെ തനിച്ചല്ല താനും -- ഇവിടെ വരുന്നവർക്കൊക്കെ ഇതേ അഭിപ്രായം തന്നെയായിരിക്കും.

Tue Sept 20, 10:51:00 am IST  
Blogger സു | Su said...

പാപ്പാനേ, നന്ദി.
പുകഴ്ത്തി പൊന്തിക്കുമ്പോൾ ആനയുടെ ഉയരം വരെ ആവാം ഉയർത്തൽ. അവിടെ നിന്നു താഴോട്ട് ഇട്ടാലും ഞാൻ ജീവനോടെ ഉണ്ടാകും. അതിലും പൊങ്ങിപ്പോയാൽ പിന്നെ താഴോട്ട് വീഴുകാന്നു വെച്ചാൽ വല്യ കഷ്ടം ആണേ....

Tue Sept 20, 09:44:00 pm IST  
Anonymous Anonymous said...

adipoli

Sat Dec 31, 04:17:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home