Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Tuesday, September 27, 2005

വാഗ്ദാനം!

കടൽക്കര. കൂടണയാൻ പോകുന്ന സൂര്യൻ. കടലിലേക്ക് നോക്കിയിരിക്കുന്ന യുവമിഥുനങ്ങൾ.
അവൻ : നിന്റെ ജീവിതത്തിലെന്നും സൂര്യനേം ചന്ദ്രനേം പോലെ ഞാൻ ഉദിച്ചു നിൽക്കും പ്രിയേ..
അവൾ : ഓ.. എന്റെ ഭാഗ്യം .
അവൻ : നിന്നെ ഞാൻ പൊന്നു പോലെ നോക്കും.
അവൾ : ഉം, അറിയാം.
അവൻ : നിനക്കുവേണ്ടി ഞാൻ എന്തു ത്യാഗവും സഹിക്കും.
അവൾ : ഉം.
അവൻ : അമ്പിളിയമ്മാവനെ പിടിച്ചുകൊണ്ടുത്തരാൻ നീ പറഞ്ഞാൽ ഞാൻ ചെയ്യും പ്രിയേ..
അവൾ : അറിയാം. എന്നെ ഇത്രമാത്രം സ്നേഹിക്കുന്നത് എന്റെ ഭാഗ്യം.
“അതേയ് ചേട്ടാ...” പിന്നിൽ നിന്ന് ചീവീട് കരയുമ്പോലെ ഒരു ശബ്ദം. രണ്ടാളും ഞെട്ടലോടെ തിരിഞ്ഞു നോക്കി.

“അതേയ്.. ചേട്ടാ.. ചേട്ടൻ അമ്പിളിഅമ്മാവനേയോ വേറെ എന്തിനെയെങ്കിലുമോ പിടിച്ചുകൊണ്ടുക്കൊടുക്കുന്നതിൽ ഒരു പ്രശ്നവുമില്ല. പക്ഷേ അതിനു മുമ്പ്, ഒരാഴ്ചയായിട്ട് കടല കൊറിക്കുന്നതിന്റെ കാശ് ഇപ്പോ കിട്ടണം. എന്നിട്ട് മതി വാഗ്ദാനങ്ങൾ.!!! അല്ല പിന്നെ....”

18 Comments:

Anonymous Anonymous said...

sse njan malayalathil ezhuthanamennu vicharichittu nadakkunnillalloo...ezhuthi varumbol athenthokkeyo aayi pokunnu. Kalariyil poyi nilathenzhuthu padichathu pole manglish ne malayalathilekku matti padichukondirikkukayanu...so...
സ്വർഗ്ഗത്തിലെ കട്ടുരുംബ്‌
inganeye ezhuthan pattunnullu.
Bindu

Tue Sept 27, 07:59:00 pm IST  
Blogger Kumar Neelakandan © (Kumar NM) said...

കൊള്ളാം. അവളും അവനും എന്ന ഒരു സീരീസ് തന്നെ ഉണ്ടാക്കാൻ പാടില്ലേ?

Tue Sept 27, 08:48:00 pm IST  
Blogger പാപ്പാന്‍‌/mahout said...

ഒരു സംശയം -- സ്ത്രീയ്ക്കും പുരുഷനും ഒരേപോലെ ജോലി, ശമ്പളം എന്നിവയുള്ള ഈ സമത്വകാലത്തിൽ കടലയുടെ കാശ് എന്തിനെപ്പോഴും പുരുഷൻ തന്നെ കൊടുക്കണം?

(ബിന്ദു:katturumb എന്നതിനുപകരം kattuRump എന്നെഴുതിയാൽ കട്ടുറുമ്പിനെക്കിട്ടും.)

Tue Sept 27, 09:35:00 pm IST  
Blogger Achinthya said...

allaa pinne...
paappane, vaagdaanangal kodukkanathalle, kadalede kaashum chOttan kodukkum nnu paavam payyans vichaarichitundaavum. avan "purushan"aayittilyallo

Tue Sept 27, 11:18:00 pm IST  
Blogger aneel kumar said...

അമ്പിളിയമ്മാവനെ പിടിച്ചുകൊണ്ടുവരാനുമൊക്കെ കഴിവുള്ള ഈ സീരിയൽ(സ്) പ്രണയജോഡികൾക്ക് കടലയ്ക്കു പകരം വല്ല ചോളപ്പൊരി 9പോപ്പ് കോൺ)യും ഉണ്ടാക്കിക്കൊണ്ടു പൊയ്കൂടേ?

Wed Sept 28, 03:05:00 am IST  
Blogger അതുല്യ said...

ഇരുട്ടുള്ള രാത്രിയിൽ മഞ്ഞുപെയുമ്പോൾ, മെഴുകുതിരി പ്രകാശത്തിൽ, ചുവന്ന റോസാപൂക്കൾ കൊണ്ടു നിറഞ്ഞ മേശയിൽ ആവിപറക്കുന്ന സൂപ്പിനു മുമ്പിൽ അവളുടെ കൈകളിൽ കൈചേർക്കാൻ ആശിച്ച്‌ ഇരിക്കുമ്പോൾ, അവൻ ഓർത്തു-ഇവൾ ഏപ്പ്പോഴാവും താൻ ഒരുപാടു നാളായി കത്തിരിക്കുന്ന ആ മൂന്നു വാക്കുകൾ “ഞാനും നിന്നെ സ്നേഹിക്കുന്നു“ ഉരിയാടുക? അങ്ങനെ നിനച്ചിരിക്കുമ്പൊൾ അവൾ എണീെട്ടു അവൻ അരികിൽ എത്തി അവന്റെ കാതുകളിൽ മന്ത്രിച്ചു - "ചേട്ടാ ബില്ല് കൊടുത്തൊളു"

Wed Sept 28, 12:41:00 pm IST  
Blogger Kalesh Kumar said...

കൊള്ളാം സൂ!
അതുല്യ ചേച്ചീടെ കമന്റും കൊള്ളാം!

Wed Sept 28, 01:11:00 pm IST  
Blogger സു | Su said...

ബിന്ദു :) മലയാളത്തിൽ എഴുതാൻ തന്നെ ശ്രമിച്ചോണ്ടിരിക്കൂ. ശരി ആവും.

കുമാർ, ഉവ്വ്. ആ സീരീസ് തുടങ്ങിയാൽ പക്ഷേ ഒടുങ്ങില്ല.

പാപ്പാനേ, എനിക്ക് ശമ്പളം ഇല്ലാത്ത വീട്ടുജോലിയാ. അതുകൊണ്ട് ആ ഒരു രീതിയിൽ കഥ പോയതാണ്.

അചിന്ത്യ :)

അനിലേട്ടാ.. ഇനി അടുത്ത കഥയിൽ ചോളപ്പൊരി തീറ്റിക്കാം. ഹിഹി

ഇതു ഞങ്ങളുടെ കാലം ആ തുളസി :)

അതുല്യ ചേച്ചി :)
കലേഷ് :)

Wed Sept 28, 02:11:00 pm IST  
Blogger അതുല്യ said...

ഏല്ലാവരും പേരിന്റെ ഒപ്പം വാൽ ആയീ "ചേച്ചി" എന്നുള്ള വിളി നിർത്താൻ ഇതിനാൽ അഭ്യർതന. അതുല്യ എന്നു ധൈര്യമായീ വിളിക്കു..........

Wed Sept 28, 03:07:00 pm IST  
Blogger Unknown said...

അതുല്യേ.....
എങ്ങനിണ്ട്? എങ്ങനിണ്ട്?

Wed Sept 28, 03:28:00 pm IST  
Blogger പാപ്പാന്‍‌/mahout said...

തുളസീടെ നാലുവരിക്കവിത കൊള്ളാം, ട്ടോ :)

Wed Sept 28, 04:39:00 pm IST  
Blogger സു | Su said...

പേരു വിളിച്ചാൽ മതിയെങ്കിൽ മതി :) അതുല്യേ. എന്നാലും ഒരു ഭംഗിക്കുറവില്ലേ.

കിരൺ :)
പാപ്പാനേ,
ആ കവിത ശരിയല്ല :(

Wed Sept 28, 04:48:00 pm IST  
Anonymous Anonymous said...

സു,
മലയാളത്തിൽ എഴുതാൻ ആണു ഇഷ്ടം പക്ഷെ ഒത്തിരി അക്ഷര പിശാചുക്കൽ വരുന്നു

ബിന്ദു

Wed Sept 28, 06:38:00 pm IST  
Blogger Adithyan said...

ഒരു കരച്ചിൽ കഥ...
ഒരു ചിരി കഥ...
കൊള്ളാല്ലോ വീഡിയോൺ...

Wed Sept 28, 07:41:00 pm IST  
Anonymous Anonymous said...

hahaahhahahaha .. lol SU

Thu Sept 29, 02:06:00 pm IST  
Blogger സു | Su said...

ബിന്ദു. അക്ഷരപ്പിശാചുക്കളെ ഓടിക്കൂ. മലയാളം എഴുതൂ :)

എന്താ ആദിത്യാ ഒരു പരസ്യവാചകം :)

anon?

Gauriiiiiiiiiii, ippozhaanoda vaayikkunnath ? nammude friend engngottu mungi?

Fri Sept 30, 12:22:00 pm IST  
Blogger Jo said...

:-))

Fri Sept 30, 04:29:00 pm IST  
Blogger സു | Su said...

JO:)

Sat Oct 01, 01:08:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home