ചാച്ചാ നെഹ്രു..
ചാച്ചാ നെഹ്രുവിൻ ജന്മദിനം.
നമ്മുടെ നാടിൻ പുണ്യദിനം.
കുട്ടികൾക്കെല്ലാം ചാച്ചാ ആയ്,
നമ്മുടെ നാടിൻ ജേതാവായ്,
മനസ്സിൽ നിറയും ജവഹർലാൽ.
നൽകാം നമുക്കാ നേതാവിന്നായ്,
ഓർമതൻ ഒരുപിടി റോസാപ്പൂക്കൾ.
This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ
8 Comments:
ഇന്ന് ശിശുദിനം
"കുട്ടികളേ, ഈ രാജ്യം നിങ്ങൾക്കായി ഒട്ടേറെ സ്സാധ്യതകൾ കരുതിവെച്ചിട്ടുണ്ട്. ആരോഗ്യമുള്ള മനസ്സും ശരീരവുമുള്ളവരായി വളരുക. കാര്യങ്ങൾ ചെയ്യുവാനുള്ള ആന്തരിക പ്രേരണ നിങ്ങളിലുണ്ടാവണം. എങ്കിൽ നിങ്ങൾക്ക് വലിയകാര്യങ്ങൾതന്നെ ചെയ്യുവാൻ സാധിക്കുമെന്നതിൽ എനിക്ക് സന്ദേഹമില്ല"
-ജവഹർലാൽ നെഹ്രു
കടപ്പാട് മാതൃഭൂമി
ജയ് ഹിന്ദ്...:)
ജയ് ഹിന്ദ്..!
ഭാരത് മാതാ കീ ജയ്..!!
ഇത്രയും വെറൈറ്റിയുള്ള എഴുത്തുകൾ അഭിനന്ദനം അർഹിക്കുന്നു..
അഭിനന്ദനം..അഭിനന്ദനം...അഭിനന്ദനം...!
എവിടെയോ കേട്ട ഒരു തമാശയോർമ്മ വരുന്നു..
ശിശു ദിനം നവംബർ 14-ന് ആയത് എന്തു കൊണ്ടാണെന്നറിയാമോ?
വാലന്റൈന്‍സ് ഡേ (ഫെബ്രു:14) കഴിഞ്ഞ് കൃത്യം ഒൻപത് മാസം തികയുന്നത് നവം-14-ന് ആയതു കൊണ്ട്..!!
--ഏവൂരാൻ.
സൂ,
ഭൂമി വട്ടത്തിലും, സൂവിന് വട്ടും ആയത് കൊണ്ടു ഇവിടെ വീണ്ടും...വായിച്ചു, ചിരിച്ചു, രസിച്ചു ട്ടോ.
രേഷ്മ.
PS : which is easier to write with , varamozhi/keyman ?
I see boxes in place of /N/ and /L/ ? what could be the problem?
Reshma.
സൂച്ചേച്ചീ എന്തു പറ്റി? രണ്ട് ദിവസമായി പുതിയ പോസ്റ്റുകളൊന്നും കാണുന്നില്ലല്ലൊ? പണിപ്പുരയില്‍ ആണൊ?:)
ചന്ദ്രേട്ടൻ :)
നവനീത് :)
വർണമേഘങ്ങൾ :) പൊക്കല്ലേ. പിടിവിട്ടാൽ പിന്നെ കാര്യം പോക്കാ.
ഏവൂ :)
തുളസീ :)
രേഷൂ . അതു നന്നായി. വരമൊഴിയാണോ കീമാൻ ആണോ നല്ലത് എന്നൊക്കെ വിദഗ്ദ്ധന്മാരോട് ചോദിക്കാം. എന്നിട്ട് ഒക്കെ പറഞ്ഞു തരാം കേട്ടോ.
Post a Comment
Subscribe to Post Comments [Atom]
<< Home