Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Saturday, November 19, 2005

എന്റെ സുഹൃത്തുക്കൾക്ക്...

Anonymous said...
hey su.. you don't think it's a kind of desentry you have and all those who cheer you up or trying to get attension of you have the same problem .. well .. i landed up in your blog some how and feel it so disgusting... please think about stopping such meaningless things...
Fri Nov 18, 08:24:12 PM IST

പ്രിയപ്പെട്ട സുഹൃത്തുക്കളേ ഇതാ മുകളിൽ ഉള്ളത് ഒരു പേരും നാടും ഒന്നും പറയാൻ ധൈര്യമില്ലാത്ത ഒരാളുടെ വിലയേറിയ ഉപദേശം ആണ്. രണ്ടു ദിവസം മാറി നിൽക്കേണ്ടി വന്നപ്പോൾ ആ പാവം ഉപദേശം വെച്ച് പോയതാ. നേരിട്ട് സ്വീകരിക്കാൻ പറ്റിയിരുന്നെങ്കിൽ എനിക്ക് മോക്ഷം ലഭിക്കുമായിരുന്നല്ലോ.

ഇനി ഇയാളുടെ അഭിപ്രായത്തിനോട് യോജിക്കുന്ന എല്ലാവരും സ്വന്തം പേരു വെച്ച് എനിക്കുള്ള ഉപദേശങ്ങൾ ഇവിടെ കമന്റിന്റെ രൂപത്തിൽ വെക്കാൻ ദയവുണ്ടാകണം.

യോജിക്കാത്തവർക്കും എന്തെങ്കിലും അഭിപ്രായം ഉണ്ടെങ്കിൽ വെക്കാവുന്നതാണ്.

നേരെ വാ നേരെ പോ എന്നൊരു രീതിയിൽ അങ്ങു പോകുന്നതല്ലേ എല്ലാവർക്കും നല്ലത്?

26 Comments:

Blogger viswaprabha വിശ്വപ്രഭ said...

പാവം അനോണിമസ്!
സഹതാപം തോന്നുന്നു.

അറിയാതെയാണെന്നു തോന്നുന്നു അട്ട പട്ടുമെത്തയിൽ വന്നു വീണത്!

എന്തുമാത്രം ശ്വാസം മുട്ടിയിട്ടുണ്ടാകും അതിന്!

ആളെ അറിയാമായിരുന്നെങ്കിൽ പതുക്കെ നോവിക്കാതെ പൊട്ടക്കുളത്തിൽ തന്നെ കൊണ്ടുപോയാക്കാമായിരുന്നു...!

Sat Nov 19, 03:59:00 pm IST  
Blogger Kalesh Kumar said...

കലേഷിന്റെ അഭിപ്രായം:

മുഖമില്ലാത്തവന്റെ കമന്റുകൾ എന്തിന് മുഖവിലയ്ക്കെടുക്കണം? അനോണിമസുകളുടെ കമന്റുകൾ സ്വീകരിക്കാതിരിക്കുക.
അതല്ലേ നല്ലത് സൂ?
ഞാനെന്റെ ബ്ലോഗിൽ അനോണിമസ് കമന്റ്സ് സ്വീകരിക്കൽ നിർത്തി. എന്നാ‍ നിർത്തിയതെന്നും സൂവിന് ഓർമ്മയുണ്ടാകും. പണ്ടൊരു അനോണി സൂ വിന്റെ ബ്ലോഗിൽ വന്ന് പ്രശ്നമുണ്ടാക്കിയപ്പോൾ.
എന്റെ പോളിസി മാറ്റർ ആയി അത് - മുഖമില്ലാ കമന്റുകൾ വേണ്ട.

Sat Nov 19, 04:22:00 pm IST  
Blogger Kumar Neelakandan © (Kumar NM) said...

കലേഷ് പറഞ്ഞതാണ് ശരി.
എന്റെ ബ്ലോഗിലും അനോണിമസ് ഓപ്‌ഷൻ ഇല്ല.

പിന്നെ അനോണിമസ് സാറിനോട് എനിക്കൊന്നും പറയാനില്ല. പറയാനുള്ളത് ഞാൻ മുൻപുതന്നെ പറഞ്ഞിരുന്നു.

സൂ വിന്റെ ‘മൌനം’ എന്നുള്ള പോസ്റ്റിനാണ് ഈ കമന്റ് എഴുതിയിരിക്കുന്നത്. അത് ഒരു മോശം പോസ്റ്റ് ആയി എനിക്കു തോന്നിയില്ല.

ഇത്തരക്കാർക്ക് അത്രമാത്രം വിലകൊടുക്കുന്നതാണ് ശരി എന്നു എനിക്കു തോന്നുന്നു.
സൂ, ഇനിയും എഴുതുക, നല്ല പോസ്റ്റുകൾ.

Sat Nov 19, 04:31:00 pm IST  
Blogger Visala Manaskan said...

ഈച്ച റോൾ.

കലേഷ്‌ പറഞ്ഞപോലെ, മുഖം വെളുപ്പെടുത്തിക്കൊണ്ട്‌ 'ഇഷ്ടമായില്ല' എന്ന് പോലും പറയാൻ ത്രാണിയില്ലാത്ത ചില പരമസാധുക്കൾ അനോനിമസ്സായി വന്ന് ഇത്തരം കമന്റുകൾ ഇടുന്നത്‌, ഈച്ച റോളാണെന്നാണെന്റെ അഭിപ്രായം.

അമ്മാമ്മ മരിച്ചത്‌ ചിരിച്ചോണ്ട്‌ പറഞ്ഞവരും വായിച്ചവരും മാത്രമല്ല, ഒരു രസത്തിനുവേണ്ടി ഇവിടെ എഴുതുകയും വായിക്കുകയും ചെയ്യുന്നവരെ ഹർട്ട്‌ ചെയ്യുന്നവരും പാപികാളാണ്‌.

Sat Nov 19, 05:10:00 pm IST  
Blogger keralafarmer said...

ആ അനോമിനസിന്റെ അഭിപ്രായം ഞങ്ങൾക്ക്‌ വിട്ടുതന്ന സു: എനിക്കും ഇപ്രകാരം ക്രിമികടിയുള്ളവരുടെ കമെന്റുകൾ കിട്ടുന്നുണ്ട്‌. മൂഖം നോക്കാതെ മറുപടികൊടുക്കുക. ആ കമെന്റുകൾ നീക്കം ചെയ്യാതിരിക്കുക. എനിക്കുവന്ന ഒരു കമെന്റും അതിന്‌ ഞാൻ കൊടുത്ത മറുപടിയും. ചുവടെ ചേർക്കുന്നു. ഇത്തരം വരമൊഴി എന്നാ സോഫ്റ്റ്‌ വെയർ ദഹിക്കാത്ത പലരും ഇന്ന്‌ ചൊറിച്ചിൽ നേരിടുകയാണ്‌.
Anonymous said...
sent Straight to your Inbox for your Convenience, you wont have to Search the Internet day after day...

2:32 PM


കേരള ഫാർമർ/Kf said...
Dear anomunous what is the problem with you? Have you any trouble from my work? I am spending my tear and wear for this purpose. Please don't repeat it. I will search every day abuot the availability from my own expence. Anominous means there is no need to take any action. But I know thew irritation from my writings.

3:18 PM

Sat Nov 19, 06:58:00 pm IST  
Blogger keralafarmer said...

This comment has been removed by a blog administrator.

Sat Nov 19, 07:00:00 pm IST  
Blogger അതുല്യ said...

ഒരു കമന്റിനെ ഇത്രമാത്രം പേടിക്കാനും അതിനെ കുറിച്ചു വ്യാകുലപെടാനും, അതിന്റെ പുറകിൽ ആളെ കൂട്ടി സമാധാനറാലി സംഘടിപ്പേക്കേണ്ട കാര്യവുമുണ്ടോ?

പട്ടി കടിച്ചൂന്ന് കരുതി, അതിനെ പിടിച്ചു തിരിച്ചു കടിച്ച പോലെയായീ ഇതു ഇപ്പോ. വില്ലനെ ചിലർ ചില സാഹചര്യത്തിൽ പേടിക്കും, പക്ഷെ, വില്ലൻ ഊരിയിട്ട കുപ്പായത്തെ പേടിക്കണോ? ചുണയും ചുറുക്കുമുള്ള പ്രതിപക്ഷമുണ്ടങ്കിലേ നല്ല ഭരണാധികൾ സൃഷ്ടിക്കപെടുകയുള്ളു എന്നു ഒരു മഹാൻ പണ്ട്‌ പറഞ്ഞിട്ടുണ്ട്‌. ഒഴുക്കില്ലാത്ത സമയത്ത്‌ നീന്താൻ നീന്താൻ നിന്നാ, മുൻപേ പോയ ബസ്സ്സിനു പുറകീന്ന് കൈ കാട്ടുന്നതു പോലെയാവും.

അപമാനിക്കാൻ ഉചിതമായ മാർഗം അവഗണനായാണു സു. സ്വിമ്മിംഗ്‌ പൂളിൽ "പണി" പറ്റിച്ചു, മിടുക്കു കാട്ടുന്നവരാണിവർ, പക്ഷെ അവരും ആ വെള്ളത്തിൽ തന്നെ നീന്തുന്നു എന്ന വസ്തുത ഈ മന്ദബുദ്ധികൾ മറക്കുന്നു.

ഈ ഒരു കമന്റ്‌ കണ്ടില്ലാന്നു വയ്കാൻ, കൈലാസത്തീ പോകാനുള്ള അത്രേം കരുത്തു വേണോ?

ഈ നാടിന്റെ ഭാഷ മതിയെങ്കിൽ കല്ലി വല്ലീ.........

Sat Nov 19, 07:12:00 pm IST  
Anonymous Anonymous said...

You have made your blog site public so that every one can read and enjoy your writing and the anonymous option is enabled for somebody to comment about it without disclosing the identity.
So I believe I have not done any thing wrong.
And is it not the "straight way" that you value so much when an anonymous conveyed whatever he/she felt without telling his/her name or place?

Honestly the feeling was that of a frustrating leach in a nice and clean bed when I read your definitions for the eternal "silence" where everything begins and end. And gave me a good laugh reading the comments from your dear friends motivating you to write more such "master pieces".

My request is if my comments hurt your ego forget it as a crap from a stupid who cannot even recognise your creativity and return to the comfortable zone of wonderful comments from your friends who have the "clear identity" and the "true face".

I am not going to comment anything more but really enjoyed some of your blogs with humourous touches.
All the best for writing more such entries.

Sat Nov 19, 07:17:00 pm IST  
Blogger aneel kumar said...

അനോണിമസനു മലയാളത്തിൽ എഴുതാമായിരുന്നു. അല്ലെങ്കിൽ എഴുതിയത്രയും ആരോടെങ്കിലും സ്പെല്ലിങ്ങ് ഒക്കെ ചോദിച്ചിട്ടാവാമായിരുന്നു.

Sat Nov 19, 07:36:00 pm IST  
Blogger Kalesh Kumar said...

ദാ, അനോണിമസ് എത്തിയല്ലോ!
പ്രിയ അനോണിമസേ, ഞാ‍ൻ കലേഷ്, എനിക്കൊരു മുഖം ഉണ്ട്. ഞാൻ എഴുതുന്നത് മാസ്റ്റർപീസുകളാണെന്ന് എനിക്ക് യാതൊരു ധാരണയുമില്ല. എന്നെപോലെ തന്നെ ഈ ബൂലോഗത്തിലെ ആർക്കും അങ്ങനെയൊന്നുണ്ടാകുമെന്ന് എനിക്ക് തോന്നുന്നതുമില്ല. എന്റെ വായിൽ തോന്നുന്നത് ഞാനെഴുതുന്നു. അത് ഇഷ്ടപ്പെടുന്നവർ കൊള്ളാം എന്ന് ചിലപ്പോൾ പറയും. അതെന്നെ സുഖിപ്പിക്കാൻ വേണ്ടി അല്ല. ഇഷ്ടപ്പെടാത്തവർ കൊള്ളില്ലന്ന് പറയും. അത് എന്നെ വിഷമിപ്പിക്കാനും വേണ്ടി അല്ല. പക്ഷേ, എന്റെ ബ്ലോഗിൽ കമന്റ് ചെയ്യുന്നവർക്ക് എന്നെ പോലെ ഒരു മുഖം വേണമെന്ന് എനിക്ക് നിർബന്ധമാണ്.
പിന്നെ അങ്ങോട്ടും ഇങ്ങോട്ടും സുഖിപ്പിക്കാൻ ഇതെന്താ വല്ല പദവികൾക്കും വേണ്ടിയുള്ള മത്സരമാണോ? ഇതൊരു കൂട്ടായ്മയാണ് പ്രിയ സുഹൃത്തേ. ഇവിടെ ആരും ആരുടെയും ഈഗോ ഹർട്ടിംഗ് ഒന്നും നടത്തുന്നില്ല.

അതുല്യ ചേച്ചിയോട് ഞാൻ യോജിക്കുന്നു.
ഞാൻ പറഞ്ഞത് അതുല്യ ചേച്ചി വേറെ ഒരു രീതിയിൽ മനോഹരമായി അവതരിപ്പിച്ചു.

കല്ലീ വല്ലി സൂ...
(മലയാളത്തിൽ കല്ലീ വല്ലിയെ - “പോട്ട് പുല്ല്” എന്ന് roughആയി തർജ്ജുമ ചെയ്യാം)

Sat Nov 19, 07:45:00 pm IST  
Blogger സു | Su said...

അജ്ഞാതന്,
പറയുന്നതൊക്കെ ശരി ആയിരിക്കും. ബ്ലോഗ് ഐഡി ഇല്ലാത്ത വായനക്കാർക്ക് കമന്റ് വെക്കാൻ വേണ്ടി ആണ് അനോണിമസ് ആയിട്ടും കമന്റ് വെക്കാൻ option വെച്ചത്. എന്നു വെച്ച് എന്തും പറയാൻ ഉള്ള ഒരു സ്വാതന്ത്ര്യം എന്ന് അതിനു അർഥം ഇല്ല.

അജ്ഞാതൻ പറഞ്ഞതുപോലെ ആണെങ്കിൽ മൌനം എന്നുള്ള പോസ്റ്റ് പലർക്കും ഇഷ്ടമായി, അവർ നന്നായി എന്ന് കമന്റ് വെച്ചു. അതുപോലെ ഇഷ്ടപ്പെട്ടില്ലെങ്കിൽ നന്നായില്ല എന്ന് കമന്റ് വെച്ചാൽ പോരായിരുന്നോ? അതിനുപകരം എഴുതിയവരേയും അതിന് അഭിപ്രായം പറഞ്ഞവരെയും താഴ്ത്തിക്കെട്ടാൻ ഇയാൾ ആര് ? ഒരു പോസ്റ്റ് വായിച്ച് അതിൽ എന്തെങ്കിലും തെറ്റോ കുറ്റമോ ഉണ്ടെങ്കിൽ പറയാം. സ്വീകരിക്കും. അല്ലാതെ കുറേ മാസ്റ്റർപീസും വായിച്ച് അതും പ്രതീക്ഷിച്ച് ഈ ബ്ലോഗിൽ വന്നിട്ട് ദേഷ്യം വന്നിട്ട് ഒരു കാര്യവുമില്ല. ഇയാൾ പ്രതീക്ഷിക്കുന്നതുപോലെ ഒരു മാസ്റ്റർപീസ് എഴുതാൻ ഞാൻ ഒരു സാഹിത്യകാരിയേ അല്ല. എനിക്കറിയാവുന്നത് ഞാൻ എഴുതുന്നു. വായിക്കുന്നവർ അവരുടെ അഭിപ്രായം പറയുന്നു. അല്ലാതെ ഒരു മാസ്റ്റർപീസ് ആണെന്ന് തോന്നിയിട്ട് പോസ്റ്റ് ചെയ്യുന്നതോ വായനക്കാർ ഇത്തരം മാസ്റ്റർപീസ് ഇനിയും എഴുതാൻ നിർബന്ധിക്കുന്നതോ അല്ല.

ഇനിയും കമന്റുകൾ എഴുതാം. നന്നായെങ്കിൽ നന്നായി. ഇല്ലെങ്കിൽ ഇല്ല എന്ന് മതി. എന്തുകൊണ്ട് എന്നുകൂടെ വേണമെങ്കിൽ എഴുതാം.പറയുന്നത് വേറൊന്നും കൊണ്ടല്ല, ദ്രോഹിക്കുന്ന, വേദനിപ്പിക്കുന്ന കമന്റ് ദഹിക്കാനുള്ള ഒരു കല്ല് മനസ്സ് എനിക്കില്ല. ഇങ്ങോട്ട് പറയുന്ന അതേ ടോണിൽ അങ്ങോട്ട് പറയാൻ പഠിച്ചിട്ടും ഇല്ല.

Sat Nov 19, 07:55:00 pm IST  
Anonymous Anonymous said...

Friend,
Really feel bad about writing such a comment. Didn't think you are going to get affected emotionally so much just by an anonymous comment. Never expected such a personality from your writings. Thought you would fight back with your sense of sarcasm. It's my fault and really sorry. if you can, forgive me and forget it. You made me "silent" for some time by the last post.I can understand.

I don't have a blogger id for this site and don't think I can write some blogs like you.Came to your site while browsing and was interested to see so much Malayalam :). Had a nice time in your blog and didn't like the one about silence. Reacted in my own way. That's all.

Have a nice time .
All the best,
Anonymous.

Sat Nov 19, 08:42:00 pm IST  
Blogger Navaneeth said...

നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങും. നമ്മള്‍ ഇതൊന്നും അത്ര കാര്യം ആക്കെണ്ട കാര്യം ഇല്ല. ബ്ലോഗുകള്‍ സ്ഥിരമായി വായിക്കുന്നവര്‍ ഉണ്ടല്ലൊ... അവര്‍ കമ്മന്റുകള്‍ എഴുതുന്നുമുണ്ട്‌. അപ്പോള്‍ ഇങ്ങനെ ഒരെണ്ണം, എല്ലായിടത്തും കാണും ഇങ്ങനെ ഒന്നോ രണ്ടൊ മുനുഷ്യര്‍. ആ കമ്മന്റ്‌ കോമ്പ്ലാന്‍ ആണെന്നു സങ്കല്‍പിച്ച്‌ ഐ ആം ഏ കോമ്പ്ലാന്‍ ബ്ലോഗിണി എന്നു പറഞ്ഞു അങ്ങു എഴുതി തകര്‍ത്തോ..പിന്നല്ലാതെ

Sat Nov 19, 09:09:00 pm IST  
Blogger Kumar Neelakandan © (Kumar NM) said...

നവനീത് പറഞ്ഞ നീർക്കോലിയുടെ കാര്യം കേട്ടപ്പോൾ ഒരു കഥയിലെ വരികൾ ഓർമ്മ വരുന്നു.
കൊട്ടത്തറികളിലും പടുവള്ളികളിലും പിണഞ്ഞുകിടന്ന് വഴിപോക്കരുടെ കണ്ണിൽ കൊത്തിവലിക്കുന്ന പച്ചിലകൊത്തി എന്ന പാമ്പുമായി നിൽക്കുന്ന കൊച്ചു നൈസാമലിയോട് ഖസാക്കിന്റെ മൊല്ല ചോദിച്ച ഒരു ചോദ്യവും നൈസാമലിയുടെ ഉത്തരവുമാണത്.

“നീ ഏൻ മൂർക്കൻപാമ്പൈ പിടിക്കലൈ?” മൊല്ലാക്ക ചോദിച്ചു.

“ഇന്ത പാമ്പും മൂർക്കനാഹലാം” ചെറുക്കൻ പറഞ്ഞു.

“എന്ത കാലത്തിലേ?”

“അതിനോടെ കാലം വരപ്പോ.”

ഇതു പോലെ ഈ അനോണിമസും അവന്റെ കാലം വരുമ്പോൾ ഒരു ഐ ഡി യുമായി വരും, ഒരു പാടു പോസ്റ്റുമായി വരും. (ചിലപ്പോൾ ഒരു നല്ല ഐ ഡി ഉള്ള ഒരു മനസ് ആയിരിക്കാം അനോണി’മനസായി’ ഇപ്പോൾ പരകായ പ്രവേശം ചെയ്തിരിക്കുന്നത്.)
നമുക്കു കാത്തിരിക്കാം. അങ്ങനെ വന്ന ചരിത്രമാണ് അനോണിമസുകൾക്കുള്ളത്. ഈ കൂട്ടത്തിൽ നിന്ന് ആർക്കും മനപൂർവ്വം ‘ബൈ’ പറഞ്ഞ് പോകാൻ കഴിയില്ല എന്ന് എനിക്ക് തോന്നുന്നു.

Sat Nov 19, 10:32:00 pm IST  
Anonymous Anonymous said...

ee theere vila kuranja fightinte valla aavasyavum undayirunno ?

nalla commentukalum mosam commentukalum undakum...
ennu vachu ingane aano oru commentinotu prathikarikkuka.
patti, atta, pottakkulam, neerkkoli..."iyal ara?"...pullu...
commentile spelling mistakum koodi aayudham akkunna kazcha...

thulasi commentil paranjathe anonymous um cheythullooo...ulla abhiprayam rekhappeduthi.

ithu vere kule alkkarum vayikkunnundennu orkkuka...
aarutum bagam pidikkunnathalla...
ingane oru cheap fight alla njangal
(atleast me and my friends) ee blogin aagrahikkunnathu.

again, ithu "ente" abhiprayam...
Su/Others, hope you will consider the comment with the right spirit...patti vili kelkkan theere thalparyamilla...atha :-)

Sun Nov 20, 04:41:00 am IST  
Blogger അഭയാര്‍ത്ഥി said...

Anonymous made an indecent dysentery(in his words desentry) and it is so disgusting to get attention (his language attension). If we give him his desired attension he will flourish. Send him to stupor world by neglection.

Gandharvan born as an anonymous but without dysentery and other pediatric problems like urinating and excreting in the bed.
Humble request to u anonymous:- get trained to write without spelling mistake and grammatical errors. Else ur intention may be to disgrace a person but become his admiration.

Welcome back su:- Keep going- hurdles are there to jump over

Sun Nov 20, 09:57:00 am IST  
Blogger സു | Su said...

'd',
ഈ 'd' തന്നെയല്ലേ അനോണിമസ് ആയിട്ട് വന്ന് കമന്റ് വെച്ചത്? സത്യം പറഞ്ഞോ.എനിക്ക് തെളിവ് കിട്ടി. എന്തിനുള്ള പുറപ്പാടാ? എന്നിട്ട് പ്രതി തന്നെ വാദി ആയി രക്ഷപ്പെടാൻ നോക്കുന്നോ?

Sun Nov 20, 05:45:00 pm IST  
Blogger keralafarmer said...

ഇത്‌ സുവിന്റെ ബ്ലോഗുകൾ വായിച്ച്‌ അസൂയകൊണ്ട്‌ എഴുതിപ്പോയതാണ്‌. നട്ടെല്ലിന്‌ ബലക്കുറവുണ്ടെന്ന്‌ തോന്നുന്നു. അതാ നേരെവരാൻ ബുദ്ധിമുട്ട്‌. സു ഇതങ്ങ്‌ കളഞ്ഞേയ്ക്ക്‌. പൊകഞ്ഞ കൊള്ളി പുറത്ത്‌.

Sun Nov 20, 06:01:00 pm IST  
Blogger രാജ് said...

Dear yet another Anonymous,


Quote:

You have made your blog site public so that every one can read and enjoy your writing and the anonymous option is enabled for somebody to comment about it without disclosing the identity.
So I believe I have not done any thing wrong.
And is it not the "straight way" that you value so much when an anonymous conveyed whatever he/she felt without telling his/her name or place?



Reply:

Blogger currently supports only 2 methods to accept comments; ie. reader can either use his/her blogger account or comment as an Anonymous. But as you can see, there are 3 options shown in comment submit form, and usually it is always expected a reader without blogger ID will choose "Other" option and fill in Name and Webpage details (as we all expect some courtesy from our fellow men, that is it)

But why?

'coz we believe in being part of a community, and malayalam blogging wouldn't have grown this far, even if we had a hundred (anonymous) bloggers or readers.

Sun Nov 20, 06:15:00 pm IST  
Anonymous Anonymous said...

nammuTe veeTinte munnilooTe, theruvilooTe angane ethra theruvupaTTikaL kurachchukonTu pOkunnu, SU? SraddhikkenTennE. ath~ vallathum vaasanichchu naTakkukayaavum. Ignore it.

Sun Nov 20, 07:09:00 pm IST  
Anonymous Anonymous said...

Dear Su

D'ku anonymousine ariuka polumilla,
ee pavam D'ye veruthe vittekku.
D Su'nte blog ishtappedunna oru anonymous aa...
Started reading malayalam blogs only recently...now rss feeds from
Su, thulasi, kalesh, tharjani ... are
filling my firefox rss reader.

D commentukale pattiya abhiprayam paranje...bloginte nilavaram alla.

Athulya paranjathinotu D kure okke yojikkunnu...

for me Su's also anonymous :-)
...only detail from blog profile is that Su is from Kannur.
D doesn't have any problem in revealing identity whom D knows...
D live in california.

Enthu theiliva kittiye to proove D=anonymous...just curious...

Ennu D.

Mon Nov 21, 01:03:00 am IST  
Blogger സു | Su said...

Dear friend D,
അതു വേറെ ഒരു ഡി ആണുട്ടോ. ക്ഷമിച്ചേക്കൂ. രണ്ടും ഒന്നെന്നു തോന്നി.

Mon Nov 21, 12:10:00 pm IST  
Blogger Rick said...

Hi men …hi women….I don’t know whether Ur gentle or not…any way I don’t like to give a “gentle” award for all of u with out evaluating u.

Okey now some people may think that is this guy insulting us. No nothing like that. Simply I don’t know that’s y.

Okey let us (I don’t know whether u people will come with me or not) come to the current issue.

If u want to grow to ur extreme (gud or bad) criticizers r necessary.

So “SU” plz take it in rit sence. ………… u can give him a smashing reply through ur creativity.

May I talk abt “Atta” and “pottakulam” by Viswaprabha. C this pottakulam is just a relative thing. There are two options sometime Viswa prabha is in “Pottakulam” or “Anonymous” is in pottakulam. So I didn’t find anything grt from Viswaprabha.
Somtime …when viswaprabha takes this anonymous into his own “Pottakulam” ….viswaprabha may feel that better than viswaprabha’s pottakulam.

Then abt Thulasi….he /she said some facts. Didnt hurt anybody ..lets (if ur not with me I will clap alone for thulsi) give her a clap.

Then Kalesh …I don’t think here the main issue is “Mughamilayama”…no I did nt felt so. Some people felt it bad. That’s all. Even if a guy/gal with identity told the same as anonymous ..sam thing will happen

Then men and women ….it s my time to leav…our cab will be started now…….

And don’t try to throw at enlgish grammer and spells……bcas am not claming that it is gud.

Then one more comment … V V V N B am not ur Anonymous …. Verthe valavante vizhuppu chumakam vayya…that’s y…

Mon Nov 21, 08:04:00 pm IST  
Blogger Manjithkaini said...

വരമൊഴി കണ്ടുപിടിച്ചതോര്‍ത്ത്‌ സിബുവിപ്പോ ദുഖിക്കുന്നുണ്ടാവും. ഇല്ലെങ്കില്‍ വേണ്ട, ഞാന്‍ ദുഖിക്കുന്നു. മലയാളികള്‍ എവിടെയുണ്ടോ അവിടമൊരു 'മലയാളവേദി'യാകാന്‍ അധികമൊന്നും കാത്തിരിക്കേണ്ട. അല്ലേ ബ്ലോഗരേ....

Tue Nov 22, 09:45:00 am IST  
Blogger രാജ് said...

സിബു ഒരു പക്ഷെ കൂടുതല്‍ ദുഖിക്കുന്നതു് പിന്മൊഴികള്‍ എന്ന കമന്റ് ട്രാ‍ക്കിങ് സംവിധാനം രൂപപ്പെടുത്തിയതിലാവണം (ഒരു പക്ഷെ അതുമായി ബന്ധപ്പെട്ട മറ്റെല്ലാവരും)

ബ്ലോഗുകളേക്കാള്‍ പ്രാധാന്യം പലരും കമന്റുകള്‍ക്ക് കൊടുത്തുകാണുന്നതു്, അനായാസേന തള്ളിക്കളയാവുന്ന കമന്റുകളെ പെരുപ്പിച്ചുകാണുന്നത്, എവിടെയൊക്കെയോ വളര്‍ച്ച മുരടിക്കുന്നു.

Tue Nov 22, 11:00:00 am IST  
Anonymous Anonymous said...

Anony ne pedichu arum 'leave ur comment' -le 'OTHER' option eduthu mattaruthu plzzz ...

enne pole swanthamayittu oru blog polum illathavarkkum jeevikande :)

Tue Nov 22, 09:44:00 pm IST  

Subscribe to Post Comments [Atom]

<< Home