വിമർശകൻ!
എഡിറ്ററുടെ തിരക്കിനിടയിൽ...
ആരോ മുന്നിൽ വന്നു. തല ഉയർത്തി നോക്കി.
‘സർ’,
സബ് എഡിറ്റർ!
“എന്താ ജോണീ”?
“ആ കരുണൻ വന്ന് പിന്നെയും ശല്യം ചെയ്യുന്നു”.
“ഓ... ദിവസവും എഴുന്നള്ളിക്കോളും”.
എഴുന്നേറ്റ് ജോണിയുടെ കൂടെ നടന്നു. പ്രൂഫ് റീഡറുടെ കാബിനിൽ കരുണൻ.
എഡിറ്ററെ കണ്ടതും തുടങ്ങി.
“ഇന്നിടാം നാളെയിടാം എന്നും പറഞ്ഞ് ഞാൻ എഴുതിയ അഭിപ്രായം ഈ മേശപ്പുറത്ത് കിടക്കാൻ തുടങ്ങിയിട്ട് രണ്ടാഴ്ച ആയി”.
അഭിപ്രായം! ഹും തെറിവിളി എന്നാണതിന്റെ ശരിയായ പേര്. മനസ്സിൽ കരുതി. മാസിക ഉടമയ്ക്കു കരുണനുമായിട്ടുള്ള അടുപ്പത്തിന്റെ പേരിൽ മാത്രമാണ് അതു വാരികയിൽ കത്തുകളിൽ കൊടുക്കുന്നത്. ഇക്കണക്കിനു പോയാൽ വാരിക നിർത്തേണ്ടി വരും.
“അടുത്ത ലക്കത്തിൽ ഇടാം കരുണാ’.
“അതൊന്നും പറ്റില്ല. നീണ്ട കഥ തുടങ്ങിയിട്ട് 3 ആഴ്ച ആയി. ഇനി 3 ആഴ്ച കൂടേയേ ഉണ്ടാവൂ. പരസ്യം കൊടുത്തത് അനുസരിച്ച് ”.
“അതിനെന്താ ഇനിയും സമയമുണ്ടല്ലോ വെയ്ക്കാൻ”.
“അതൊന്നും പറ്റില്ല. ഓരോ ലക്കത്തിലേം എഴുത്ത് അനുസരിച്ചാണ് അഭിപ്രായം. അതത് ലക്കം കഴിയുമ്പോൾ തന്നെ കൊടുത്തിരിക്കണം”.
“ഈ ലക്കത്തിലേത് ആയിക്കഴിഞ്ഞു. ഇനി ഒരു രക്ഷയും ഇല്ല”.
“കരുണനെ വിഡ്ഡിയാക്കല്ലേ. ഇപ്പോ പോകാം. മര്യാദയ്ക്ക് അടുത്ത ലക്കത്തിൽ കൊടുത്തോ,
അതായിരിക്കും നല്ലത് ”. മദ്യത്തിന്റെ മണം അടിച്ചു വന്നു.
കരുണൻ ഇറങ്ങിപ്പോയി. വീണ്ടും കാബിനിലേക്ക്. സീതാലക്ഷ്മിയുടെ പുതിയ കഥയ്ക്കുള്ള വിമർശനം ആണ് ഇത്തവണ. പുതിയ എഴുത്തുകാർക്ക് വിരട്ടൽ രീതിയിൽ ആണ് വിമർശനം. ഇവൻ അക്ഷരം പഠിപ്പിച്ചു വിട്ടിട്ട് അവരൊക്കെ കഥയെഴുത്ത് തുടങ്ങിയതാണോ ആവോ.?
ഇരുന്നപ്പോഴേക്കും സെൽ ഫോൺ ശബ്ദിച്ചു. മീരയാണ്.
“എന്താ” ?
“ഇന്ന് ഈ വഴിക്കുള്ള സ്കൂൾ ബസ് ഉണ്ടാവില്ലാന്ന് വിളിച്ചു പറഞ്ഞു. സ്കൂളിൽ ചെന്ന് കുട്ടികളെ കൂട്ടി വരില്ലേ”
“ നീ പോയാൽ പോരേ?”
“പോകാൻ പറ്റില്ല. അമ്മായിയും റീജയും വന്നിട്ടുണ്ട്. അവരോടൊപ്പം പുറത്തുപോവുകയാ”.
“ ഉം ശരി. ഇല്ലെങ്കിൽ ആരെയെങ്കിലും അയക്കാം ”
4.45 നു തന്നെ ഇറങ്ങി. 5 മിനുട്ട് ഡ്രൈവ് . സ്കൂളിനു മുന്നിലെത്തി. സ്കൂൾ വിട്ടിട്ടുണ്ട്. ബസുകൾ ഉണ്ട്. വേറെ റൂട്ടിൽ ഉള്ളതായിരിക്കും. ശ്വേതയും ശരത്തും ഓടി വന്നു. അവർക്കു വേണ്ടി ഡോർ തുറക്കുമ്പോഴാണ് കണ്ടത്. കരുണൻ! കുട്ടികൾ കയറിയതിനു ശേഷം കാർ കുറച്ചുംകൂടെ സൈഡിലേക്കൊതുക്കി. കുട്ടികളോട് ഒരു മിനുറ്റ് എന്ന് പറഞ്ഞു ഇറങ്ങി. കരുണൻ തന്നെ.
അയാൾ ഈ സ്കൂളിനു മുന്നിൽ എന്തു ചെയ്യുന്നു?
ആരോടോ കൈചൂണ്ടി മിണ്ടുന്നുണ്ട്. എന്നിട്ട് മിന്നൽ വേഗത്തിൽ നടന്നു മറഞ്ഞു. കരുണൻ മിണ്ടിയ പയ്യൻ തിരിഞ്ഞപ്പോഴാണ് അറിയാവുന്ന പയ്യൻ ആണല്ലോന്നു മനസ്സിലായത്. പലചരക്കു കട നടത്തുന്ന ഗോപിയുടെ മകൻ അനൂപ്. എന്തെങ്കിലും അർജന്റായിട്ട് വേണ്ടി വരുമ്പോൾ കടയിലേക്ക് വിളിച്ചു പറയാറുണ്ട്. മിക്കവാറും വീട്ടിൽ കൊണ്ടുത്തരുന്നത് അനൂപ് ആയിരിക്കും. അനൂപ് ഒരു ബസിനടുത്തേക്ക് നടക്കാൻ ഒരുങ്ങിയതും വിളിച്ചു. അനൂപ്, ആശ്ചര്യത്തോടെ തിരിഞ്ഞു നോക്കി അടുത്തേക്ക് വന്നു.
“ഇന്ന് ബസ് ഇല്ല അല്ലേ സർ”?
“ ഉം.അനൂപ് ഇവിടെ എന്തു ചെയ്യുന്നു”?
“ ഞാൻ ആ ബസിൽ രമേഷേട്ടന്റെ കൂടെ സഹായി ആയി നിൽക്കുന്നതാ. വൈകീട്ടും രാവിലെയും ബാക്കി സമയം കടയിലും”.
“കരുണനെ അറിയുമോ”?
“അയ്യോ അവനെ സർ അറിയുമോ. ഓ... അറിയാതിരിക്കാൻ വഴിയില്ല. സാറിന്റെ വാരികയിലും വരാറുണ്ടല്ലോ അദ്ദേഹത്തിന്റെ സൃഷ്ടികൾ! അല്ലേ”?
“ഉം. എന്താ പരിചയക്കാരൻ ആണോ”?
“പരിചയം തന്നെ. കുറച്ചുകാലം ഞങ്ങളുടെ കടയ്ക്കു മുന്നിലെ ചായക്കടയില്ലേ, അവിടെ തൂപ്പുകാരൻ ആയിരുന്നു. എന്നും ബീഡി കടം വാങ്ങാൻ വരും. വാരിക മുഴുവൻ സൂത്രത്തിൽ തപ്പിത്തടഞ്ഞ് വായിക്കും”.
“ ഇപ്പോ എന്താ വല്യ ദേഷ്യത്തിൽ ആണല്ലോ പോയത് ”?
“ഏതോ ഒരു വാരികേം കൊണ്ടു വന്നു. ഇപ്പോ അയാൾക്ക് ഒരു അഭിപ്രായം എഴുതിക്കിട്ടണമത്രെ. അച്ഛനു ആശുപത്രിയിൽ പോവാനുള്ളതാ, എനിക്ക് കുട്ടികളെ ഒക്കെ ഇറക്കിവിട്ടിട്ട് വേഗം കടയിൽ പോകണം എന്നു പറഞ്ഞതിനാ അരിശം വന്നത് ”.
“ അയാൾ അല്ലേ അപ്പോ അഭിപ്രായം എഴുതുന്നത് ”?
‘എവിടെ സാറേ, അയാൾക്ക് തപ്പിത്തടഞ്ഞ് വായിക്കാൻ അറിയാം “.
“പിന്നെ ഇത്രേം അഭിപ്രായങ്ങൾ, വിമർശനങ്ങൾ”?
“ അതു നല്ല വാക്കൊക്കെ ഞാൻ എഴുതിക്കൊടുക്കുന്നതാ. ബാക്കിയൊക്കെ അയാൾ പറയും. ഞാൻ എഴുതും”.
“ എന്നിട്ടെന്താ ഗുണം? ഇതൊക്കെ എന്തിനാ ചെയ്യുന്നത് ”?
“അയാളുടെ അഡ്രസ്സ് വെക്കാതെ ഏതെങ്കിലും അഭിപ്രായം ഇതുവരെ വന്നിട്ടുണ്ടോ”?
“ഇല്ല. മുഴുവൻ വെക്കാതിരുന്നാൽ ഭീഷണി മുഴക്കിയ സന്ദർഭങ്ങൾ വരെ ഉണ്ട് ”.
“അതു തന്നെ കാര്യം. പുതിയ എഴുത്തുകാർ അയാളുടെ വിരട്ടൽ കേട്ട് അമ്പരന്ന് വീട്ടിൽ ചെന്ന് വല്ലതും കൊടുക്കും. അത് നിർത്താൻ വേണ്ടി. അയാളുടെ ചെലവിനുള്ളതായി. കുട്ടികളേം അയാളുടെ അമ്മയേം പോറ്റുന്നത് അയാളുടെ ഭാര്യ കൂലിപ്പണിക്കു പോയിട്ടാണ് ”.
“അനൂപിനും തരും അല്ലേ ഒരു വിഹിതം”?
അനൂപിന്റെ മുഖത്തൊരു വിഷാദച്ചിരി നിറഞ്ഞു.
“കടയിലെ ലാഭം സാറിനു ഊഹിക്കാമല്ലോ. അമ്മ തളർന്ന് കിടപ്പിലായതോടെ ചെലവു മാത്രേ ഉള്ളൂ എന്നായിട്ടുണ്ട് കാര്യങ്ങൾ. പഠിപ്പുപോലും നിർത്തിയത് അതാ. പ്രീ-ഡിഗ്രിക്ക് നല്ല മാർക്കുണ്ടായിരുന്നു. ഇളയവരും അത്രയെങ്കിലും പഠിക്കട്ടെ എന്നു കരുതി. ഒരു ജോലി ചെയ്തു കൊടുക്കുന്നു. അതിനുള്ളത് വാങ്ങുന്നു”.
“അനൂപ് ഒരു കാര്യം ചെയ്യൂ. നാളെത്തന്നെ ഓഫീസിൽ വരൂ. ഒരു പത്ത്- പത്തര ആവുമ്പോൾ. പുറത്ത് കുറച്ച് ജോലിയുണ്ട്. അതു തീർന്നിട്ടേ ഓഫീസിലേക്കെത്തൂ. അപ്പോഴേക്കും എത്തിയാൽ മതി. കരുണനുള്ള ആധാരമെഴുത്ത് ഇനി വേണ്ട”.
അനൂപ് പുഞ്ചിരിച്ചു. “ഇല്ല സർ”.
അനൂപ് കാറിൽ നിന്നും എത്തിനോക്കി നിൽക്കുകയായിരുന്ന കുട്ടികളെ കൈവീശിക്കാണിച്ചു. അവരും റ്റാറ്റാ പറഞ്ഞു.
അനൂപ് ബസിന്റെ അടുത്തേക്ക് എത്തുന്നതുവരെ നിന്നു. അവൻ ഒന്നു തിരിഞ്ഞു നോക്കി പുഞ്ചിരിച്ചു. താനും. എന്നിട്ട് കാറിൽ കയറി.
14 Comments:
ഇതാണ് മാധ്യമ ലോകം..
എഴുതുന്നവന് പ്രശംസ കിട്ടില്ല..
എഴുതാനറിയാത്തവൻ കയ്യടി വാങ്ങും..എങ്ങനെ??
എഴുതാനറിയില്ലേലും..കളിക്കാനറിയാം..
നാറിയ കളി..!
നന്നായിട്ടുണ്ട് സൂ...
സൂ ശ്രീനിവാസൻ കേക്കണ്ട.
Good write up SU.
please reply asap. -S-
പ്രിയൻ വെള്ളാനിയ്ക്ക്,
സുവിനു വേണ്ടി എഴുതുന്നത് സു ആണ്. അല്ലാതെ ആരുടെയും സഹായം ഇല്ല. ദൈവത്തിന്റെ ഒഴിച്ച്. എന്തെങ്കിലും കൊടുത്ത് എഴുതിക്കുന്നവർ അതിന്റെ ലാഭം മുന്നിൽ കണ്ട് എഴുതി, വല്ല മാസികയ്ക്കും, വാരികയ്ക്കും വിറ്റ് കാശാക്കും. അല്ലാതെ അപരിചിതർ വന്ന് എന്തും പറഞ്ഞ് പോകുന്ന ബ്ലോഗിൽ വെച്ച് മിണ്ടാതിരിക്കില്ല. മറ്റുള്ള ബ്ലോഗുകളിൽ നടത്തുന്ന നാടകങ്ങളും കൊണ്ട് ഈ വഴിക്കു വരരുത്. സ്വന്തമായിട്ട് ഒരു ബ്ലോഗ് തുടങ്ങി വാചകക്കസർത്തുകൾ ഒക്കെ അവിടെ കാട്ടിയാൽ മതി. ഇവിടെ വന്ന് വേലയിറക്കേണ്ട.
പിന്നെ, ആദിത്യൻ എന്നൊരാളെ ഒരു ബ്ലോഗറുടെ രൂപത്തിൽ മാത്രമേ എനിക്കറിയൂ. ആദിത്യനെ മാത്രമല്ല. ഇവിടെയുള്ള ഓരോ ബ്ലോഗ്ഗറേയും എനിക്ക് അത്രയേ അറിയൂ.
പിന്നെ നിന്റെ, അയ്യോ സാറിന്റെ ജല്പനം കേട്ട് ഇതൊക്കെ നിർത്തിവെച്ച് വെറുതേയിരിക്കും എന്ന് വിചാരിച്ച് മനക്കോട്ട കെട്ടിയിട്ടുണ്ടെങ്കിൽ ലോകത്തിലെ ഏറ്റവും വലിയ പമ്പരവിഡ്ഡി നീ ആയിരിക്കും.
Priyan,
Surya gayathri and Adhityan have relation only in their names. Read their blogs and you can understand it.
Adhityan.. you can ignore my request..
But please.. please remove those writings about "khasakh" or remove the book's name as one of your favourite books from your blog profile..
God bless O.V Vijayan's soul...
സു,
സൂന്റെ ചെവിയിൽ ഒരു സ്വകാര്യം പറയണം എന്നു തോന്നിയാൽ, ഒരു മെയിൽ അയക്കാൻ ... മെയിൽ അഡ്ഡ്രസ്സ് തരുമൊ?അത് വേണ്ടയെന്ന് തോന്നാണെൻകിൽ നോ പ്ലോബ്ലാംസ് ട്ടോ :)
അങ്ങിനെ എത്രായിരം പേറ്.
ജനിച്ച് പോയില്ലേ ആളുകള്ക്ക് പിഴച്ച് പോണ്ടേ?,.
നന്നായിരിക്കുന്നു, സൂ. ശരിയായിട്ടുള്ളതും, സത്യമായിട്ടുള്ളതും അപൂർവ്വങ്ങളായി വരുന്ന കാലം. സാഹിത്യത്തിലും നിരൂപണങ്ങളിലും എല്ലാം വെള്ളം. പിന്നെ ഇതൊക്കെ ഒരു circle ആണെന്നും കാലം മാറി വരുമെന്നുമുള്ള ആശ്വാസം മാത്രം. സത്യമേവ ജയതേ എന്നാണല്ലോ.
ഞാനും ഒരാളെ വച്ച് എഴുതിപ്പിച്ചാലോന്ന് ആലോചിക്കാണ്...
അല്ലെങ്കിൽ ചിലപ്പോൾ കമ്പനിക്കാര് വേറെ ആളെ വക്ക്യും..!
നന്നായിട്ടുണ്ട് സൂ..
കഥ കൊള്ളേണ്ടവര്ക്കെല്ലാം കൊണ്ടിട്ടുണ്ടാവണം.
ഇതാണ് സൂ ശരിയായ വഴി.
പ്രതികരിക്കാന് ഇതിലും മികച്ച വഴിയേതുണ്ട്.
നിലവാരമില്ലാത്ത കമന്റുകളെ അവഗണിക്കുക.
അവഗണനയേക്കാള് വലിയൊരു ശിക്ഷയില്ല സൂ.
അതുല്യ പറഞ്ഞത് മറന്നുപോയോ?
നമ്മളെന്തിന് വെറുതെ ചെറുതാവണം.
ആശംസിച്ച വാ കൊണ്ടു തന്നെ
അല്പം വഴക്കു പറയുന്നതിൽ സൂവിനു ഒന്നും തോന്നരുതു
സൂ കാണിക്കുന്നതു തികഞ്ഞ അസഹിഷ്ണുതയാണെന്ന് എനിക്കു തോന്നുന്നു.
ബ്ലോഗുകൽ വിസിറ്റ് ചെയ്യുന്നതും കമന്റുകൽ വെക്കുന്നതും അഭിപ്രായ സ്വാതന്ത്ര്യമായി കണ്ടാൽപ്പോരെ.
അതിനെ തലനാരിഴ കീറി വിമർശിക്കുമ്പോൾസൂ സ്വയം ചെറുതാവുകയാണു..
ഈ സുന്ദരമായ ബ്ളോഗ് കേവലം ഭള്ളു വിളി കേൾക്കുന്ന ഒരു ചന്ത സ്ഥലം പോലെയാവുന്നു ചിലപ്പോൽ.
വഴക്കു പറഞ്ഞതിൽ വിഷമിക്കണ്ട :)
സസ്നേഹം
സൂഫി
നന്നായിരിക്കുന്നു.
പഴയ സഹപ്രവര്ത്തകന് ടോം ജെ മങ്ങാടിന്റെ കഥ 'ചതുരംഗത്തമ്പുരാന് ഓര്മ്മവന്നു, ഈ പോസ്റ്റുവായിച്ചപ്പോ. ലിങ്ക് താഴെയുണ്ട്.
http://www.weblokam.com/literature/rachana/2001_11/tom_j_mangatu_story.htm
വായിച്ചവർക്കും അഭിപ്രായം പറഞ്ഞവർക്കും നന്ദി :)
Post a Comment
Subscribe to Post Comments [Atom]
<< Home