ഓപ്പോൾ.
“ഉണ്ണീ സൂക്ഷിച്ച്...എന്തിനാ ആ വെള്ളത്തിൽ നടക്കുന്നത് ? ഈ വഴിയേ വരൂ.”
ഉണ്ണി കണ്ടു. ഓപ്പോൾ നടക്കുകയാണ്. ഉണ്ണി നടക്കും പോലെ വെള്ളച്ചാലിലല്ല. വലിയ വൃക്ഷങ്ങളുടെ മണ്ണിൽ നിന്നും പുറത്തേക്കെത്തി നോക്കിക്കിടക്കുന്ന വേരുകളിലൂടെ.
‘ഈ ഓപ്പോൾക്ക് ഒരു തളർച്ചയും ഇല്ലേ, ഉണ്ണിക്ക് മടുത്തു യാത്ര.’
“ഓപ്പോളേ ഉണ്ണിയ്ക്ക് വയ്യ. എടുക്കൂ.”
“ദാ ആ ആൽമരത്തിൽ ഇരുന്ന് വിശ്രമിച്ച് ഭക്ഷണം കഴിച്ച് യാത്ര തുടരാം ഉണ്ണീ.”
തളർന്നാൽ എങ്ങനെ ശരിയാവും?”
ഓപ്പോൾ ഉണ്ണിയെ ആൽത്തറയിൽ എടുത്തിരുത്തി. താനും ഇരുന്ന് ഭക്ഷണപ്പൊതിയഴിച്ച് ഉണ്ണിയ്ക്ക് കൊടുത്തു. കൂടെ കഴിയ്ക്കാൻ തുടങ്ങി.
“നിലത്ത് വീണത് എടുക്കാതിരിയ്കൂ ഉണ്ണീ. ഉറുമ്പുകളും പ്രാണികളും കഴിച്ചോട്ടെ.”
വെള്ളച്ചാലിൽ നിന്ന് കൈകഴുകി വെള്ളം കൈക്കുമ്പിളിൽ കൊണ്ടുവന്ന് ഉണ്ണിയുടെ കൈകഴുകിച്ചു. “ഇനി എത്ര ദൂരം പോകാൻ ഉണ്ട് ഓപ്പോളേ?”
“വരൂ ...” ഓപ്പോൾ ആൽത്തറയിൽ കയറിനിന്ന് ഉണ്ണിയുടെ കൈപിടിച്ചു. ഉണ്ണി കൂടെ ചെന്നു.
“ദാ... ആ കുഞ്ഞുകുഞ്ഞു വെള്ളപ്പൂക്കൾ ഉള്ള മരം കാണുന്നില്ലേ. അതിനടുത്ത് ഒരു ചെരിഞ്ഞു നിൽക്കുന്ന വലിയ ഒരു വൃക്ഷം കാണുന്നില്ലേ. അവിടെയെത്തണം. ഉണ്ണി അവിടെ പോയിട്ടുണ്ടല്ലോ മറന്നോ?”
“ഇല്ല. എന്നാലും ദൂരം അറിയാൻ വേണ്ടീട്ടാ.”
“ഉം. വരൂ. യാത്ര തുടരാം.”
“ഉണ്ണിയ്ക്ക് നടക്കാൻ വയ്യ, ഓപ്പോൾ എടുക്കൂ”.
ഓപ്പോൾ ഉണ്ണിയെ ഒക്കത്തേറ്റി.
“ഓപ്പോൾക്ക് വയ്ക്ക്യോ നടക്കാൻ?”
“ഉം. ഓപ്പോൾക്ക് വയ്യായ്കയില്ല.” ഓപ്പോൾ പുഞ്ചിരിച്ചു. യാത്ര വീണ്ടും.
ഉണ്ണി ചോദിച്ചുകൊണ്ടിരുന്നു. ഓപ്പോൾ ഉത്തരം കൊടുക്കുകയും.
എത്തി. മുത്തശ്ശന്റേയും മുത്തശ്ശിയുടേയും അടുത്ത്.
ഓലക്കുടിലിൽ ചാണകം മെഴുകിയ നിലത്തിട്ട പുൽപ്പായയിൽ ഇരുന്ന് ചൂടോടെ പാൽക്കഞ്ഞി കുടിയ്ക്കുമ്പോൾ മുത്തശ്ശന്റേയും മുത്തശ്ശിയുടേയും ചോദ്യങ്ങൾക്ക് ഉണ്ണി മറുപടി കൊടുത്തു. ഓപ്പോൾ ഉണ്ണി പറയുന്നതൊക്കെ കേട്ട് പാൽക്കഞ്ഞി കുടിച്ചുകൊണ്ടിരുന്നു.
“മുത്തശ്ശാ, മുത്തശ്ശീ, ഉണ്ണിയ്ക്ക് വയ്യാഞ്ഞിട്ട് ഓപ്പോൾ ഉണ്ണിയെ എടുത്തു നടന്നു.”
ഉണ്ണി ഓപ്പോളെ നോക്കി.
“ഓപ്പോൾക്ക് എന്താ വയ്യായ്ക വരാഞ്ഞത്? ഓപ്പോൾ ഉണ്ണിയെക്കാളും വലുതായതു കൊണ്ടാണോ?”
“അല്ല, ഉണ്ണിയ്ക്ക് വയ്യാഞ്ഞാൽ ഓപ്പോൾ ഉണ്ണിയെ എടുത്ത് നടക്കും. ഓപ്പോൾക്ക് വയ്യാഞ്ഞാൽ ഉണ്ണിയ്ക്ക് എടുത്ത് നടക്കാൻ പറ്റുമോ. ഓപ്പോൾ തളർന്നു നിന്നാൽ ഉണ്ണിയും തളർന്ന് നിൽക്കും. പിന്നെ നമ്മൾ ലക്ഷ്യത്തിൽ എത്തുന്നതെങ്ങനെ?”
ഓപ്പോൾ പുഞ്ചിരിച്ചു. ഉണ്ണിയും. കൂടെ മുത്തശ്ശനും മുത്തശ്ശിയും. പാൽക്കഞ്ഞി പോലെ തന്നെ ഓപ്പോളുടെ വാക്കുകളും ഉണ്ണിയ്ക്ക് ഇഷ്ടമായി.
25 Comments:
ഈ വാക്കുകള്‍ എനിക്കും ഇഷ്ടമാകുന്നു.
“നിലത്ത് വീണത് എടുക്കാതിരിയ്കൂ ഉണ്ണീ. ഉറുമ്പുകളും പ്രാണികളും കഴിച്ചോട്ടെ.”
ഇതൊരു നല്ല ചിന്തയാണല്ലോ.ഇത്തരത്തില്‍ ആദ്യമായാണ് വായിക്കുന്നത്. വളരെ മനോഹരമായിരിക്കുന്നു.
ഇബ്രു-
മനോഹരം. തളരാതെ യാത്ര തുടര്‍ന്നോളൂ സൂ. പിന്നിട്ടതിനേക്കളേറെ ഇനിയും താണ്ടേണ്ടതുണ്ട്.
ശക്തമായ ചിന്തകളും ശുദ്ധമായ മനസ്സും പാഥെയമാവട്ടെ!
അര്‍ജുനന്റെ ആവനാഴിയോടൊ?, പാഞ്ചാലിയുടെ അക്ഷയ പാത്റതിനോടൊ?, സു:-വിന്റെ എഴുത്തിനെ ഉപമിക്കേണ്ടതു.
3 ഉം ഒടുങ്ങാത്ത വറ്റാത്ത സ്റോതസ്സുകള്‍.
നൈറ്മല്യമുള്ള വിഷയം, പറയുന്നതോ ലാളിത്യമുള്ള ഭാഷയില്‍,സ്റവിക്കുന്ന ഞാന്‍ ഗന്ധര്‍വനോ കുട്ടികളെന്നാല്‍ തരളിത ഗാത്റനും മനോനൈറ്മല്യവും കൈവരുന്നവന്‍.
ആനന്ദ ലബ്ദിക്കു ഇനിയെന്തു വേണം.
:)
:)
ഗന്ധർവ്വൻ പറഞ്ഞത് ഞാനേറ്റു പറയുന്നു.
അർജ്ജുനന്റെ ആവനാഴിയോടോ അതോ പഞ്ചാലിയുടെ അക്ഷയ പാത്രത്തിനോടോ, എന്തിനോടാണ് ഞാൻ സൂ:വിന്റെ എഴുത്തിനെയുപമിക്കേണ്ടത്???
മൂന്നും ഒടുങ്ങാത്ത, വറ്റാത്ത സ്ത്രോതസ്സുകൾ!
നൈർമ്മല്യമുള്ള വിഷയം, ലാളിത്യമുള്ള ഭാഷ....
(പിന്നെ ഗന്ധർവ്വൻ എന്താ ഉദ്ദേശിച്ചതെന്ന് എനിക്ക് മനസ്സിലായില്ല..)-:)
--
മൂന്ന് ദിവസം ബ്ലോഗാത്തതിന് ശേഷം വന്ന് വായിച്ച ഈ പോസ്റ്റിങ്ങ്, ബാക്കിയെല്ലാം ഒറ്റയിരുപ്പിന് തന്നെവായിക്കാനുള്ള ആവേശമെനിക്ക് തരുന്നു.
എല്ലാമൊന്നു വായിച്ചുതീർക്കാൻ ഇന്നൊരു ദിവസം ലീവെടുത്ത് 'ഓഫീസിലിരുന്നാലോ' എന്നാലോചിക്കാണ്
laksham laksham pinnaale SU -S-
visalamanaskanu,
Take it in the broad sense. I understood the ambiguity. U remind me the payyan of VKN.
sravichu ennathinu kettu enna arthamillengil arthamennal athin arthamenthu?.
വളരെ നന്നായിരിക്കുന്നു സൂ.. കഥ വായിച്ചപ്പോൾ, വെയിലത്ത് വളരെ ക്ഷീണിച്ച് നടന്ന് തളർന്നതിനു ശേഷം ചാണകം മെഴുകിയ തറയിലിരുന്ന് അപ്പൂപ്പന്റെയും അമ്മൂമ്മയുടേയും കൂടെ പാൽക്കഞ്ഞി കുടിക്കുമ്പോൾ തോന്നുന്ന ഒരു കുളിർമ എനിക്കും തോന്നി.
ഗാന്ധർവ്വനും വിശാലനും പറഞ്ഞത് ഞാനും പറയുന്നു. എത്ര എത്ര കഥകൾ, സൂവിന്റെ “ബ്ലോക്ഷയ“ പാത്രത്തിൽ
വിളമ്പു്.
ധാരാളമായി വിളമ്പു്.
പക്ഷേ, പാൽക്കഞ്ഞി മാത്രം വിളമ്പു്.
ഓപ്പോൾ പിസ്സ വിളമ്പി എന്നു പറഞ്ഞു നോക്കിക്കേ.
അതു പോലാവും സു പാൽക്കഞ്ഞി പോലല്ലാത്തതു വിളമ്പിയാൽ.
വിക്കിയിലെ തിരുവാതിര കൊഴുക്കുന്നുണ്ട്..
പോരട്ടേ പോരട്ടേ,,
ഞാനിവിടെ താളം പിടിച്ചിരിപ്പാണ്....
ഇഷ്ടായി സൂ.
വിശാലാ......മുഖത്ത് ഒരു പ്രസാദം!! ഒരു പാൽ പുഞ്ചിരി കണ്ടമട്ടുണ്ടല്ലോ? വാവ എങാനും വന്നോ ?
ലാളിത്യമുണ്ട് പോസ്റ്റിന്..
ഓപ്പോൾ എന്ന സങ്കൽപം പോലെ..!
ഒരു ചോദ്യം ചോദിച്ചാൽ എന്നെ വെടിവെച്ച് കൊല്ലോ??
ഈ ‘ഓപ്പോൾ‘ എന്ന് വിളിക്കുന്നതാരെയാ?
ആരായാലും, ഉറുമ്പിനും, പ്രാണിക്കും തിന്നാൻ കൊടുക്കുന്ന മൂപ്പത്തിയെ എനിക്കിഷ്ടായി ട്ടോ :)
(വെടിയുണ്ട വരുന്നെന്ന് തോന്നുന്നു, മാറികളയാം)
നന്നായിട്ടുണ്ടെടോ!
ഒന്നാം പിറന്നാളൊക്കെ കഴിഞ്ഞ് നല്ല ഉഷാറിലാണല്ലേ,
ആശംസകള്‍
രേഷ്,
മൂത്ത സഹോദരിയെ ആണ് ഓപ്പോൾ എന്നു വിളിക്കുന്നത്. ചേച്ചി എന്നല്ലാതെ,ഓപ്പോൾ, പാപ്പ എന്നൊക്കെ വിളിക്കും.
ഒപ്പമുള്ളവൾ = ഓപ്പോൾ= സഹോദരി എന്നണോ സൂ?
(കൊല്ലത്ത് ഓപ്പോൾ എന്നു പറഞ്ഞാൽ ഓസ്കാർ പോൾ എന്നതിന്റെ ചുരുക്കം)
ഒപ്പമുള്ളവൾ ഓപ്പോൾ ! അതെനിക്കിഷ്ടായി:)
And sisters call their elder brother as "Oppa" .
Bindu.
ഓപ്പ = ( ഉടപ്പിറന്നവൻ); അനുജത്തി ജ്യേഷ്ഠനെ വിളിക്കുമ്പോൾ
ഏട്ടൻ = (ജ്യേഷ്ഠൻ ); അനുജൻ ജ്യേഷ്ടനെ വിളിക്കുമ്പോൾ
ഓപ്പോൾ = (ഉടപ്പിറന്നവൾ); അനുജൻ ജ്യേഷ്ഠത്തിയെ വിളിക്കുമ്പോൾ
ഏട്ടത്തി = (ജ്യേഷ്ഠ); അനുജത്തി ജ്യേഷ്ഠത്തിയെ വിളിക്കുമ്പോൾ
----------------------
ഉട- 1. from ഉടൻ (ഒപ്പം,ഒരുമിച്ച്, ആദ്യം തന്നെ) - ആദ്യം വന്ന ആൾ !
ഉട- 2. from ഉടൽ ( തെലുഗു: ഒഡലു, തമിൾ: ഉടല് , തുളു: ഉഡൽ)
from ഉടലം (ശരീരം) from ഉദരം (സംസ്കൃതം) from ദൃ from ഋ! - ഒരേ ഉടലിൽനിന്നും വന്ന ആൾ!
--------------------------
തലയ്ക്കു മൂത്ത മറ്റു ചേട്ട(ൻ/ത്തി)മാരെയൊന്നും (cousins) ഓപ്പ, ഓപ്പോൾ എന്നിങ്ങനെ സാധാരണ വിളിക്കാറില്ല.
-എന്നു സ്വന്തം മുര്ള്യോപ്പ
(മുരളിയോപ്പ)
വായിച്ചവർക്കും, അഭിനന്ദിച്ചവർക്കും, ചോദ്യങ്ങൾ ചോദിച്ചവർക്കും, ഉത്തരം നൽകിയവർക്കും, നന്ദി.
ഞാൻ അങ്ങോട്ടും, എന്നെ ഇങ്ങോട്ടും ഓപ്പ്ലേ ന്നു വിളിക്കണ ആളുകളും, പതിവുകളും ഇപ്പഴും ണ്ട്. അവരാരും തന്നെ എന്റെ അമ്മ പ്റസവിച്ചവരല്ല.വ്യത്യാസം നേരത്തെ പറഞ്ഞത് മാത്റം- ഓപ്പോളേ ന്നൊന്നും വിസ്തരിക്കില്യ,ഓപ്പ്ലേ ന്ന് ങ്ങനെ ഒരു ഈണത്തില്‍...ഇഷ്ടത്തില്‍...
njan ssi thavana oppole nnu vilichitt~ndengilum athinte arthathine patti chindichittindaarnnillya. 'oppol' nnullenu ithrem artha vyapthi indennu ippala manassilaaye. aaro paranja pole, ithrem artha thalangalil chinthichu aareyokke angane vilikkanam aare vilikkanda nnu nokkanonnum menakkedaathe, moothavare (athu neere oppol aayaalum cousin oppol aayalum) 'ople' nnu madhuraayittu vilikkanannya nikkishtam... samshallya...
enthaayaalum sunilettante ee kadha enikkum valare ishtaayi. really short, soft & sweet. 'oppol' enna vaakku pole thanne. :)
snehathode,
Muthursyamburi
കണ്ഫ്യൂഷന്:
(SU) സു = സൂര്യഗായത്രി
(-S-) -സു- = സുനില്‍ (ഏട്ടന്)
സാരല്യാട്ടോ.
കൺഫ്യൂഷൻ അധികം വേണ്ട.
ഈ സു, -സു- സുനിലേട്ടൻ അല്ല. സുനിലേട്ടന്റെ ബ്ലോഗിന്റെ പേര് വായനശാല എന്നാണ്.
Post a Comment
Subscribe to Post Comments [Atom]
<< Home